ദൈവാനുഭവത്തില്‍ വളരുക, വളര്‍ത്തുക

ദൈവാനുഭവത്തില്‍ വളരുക, വളര്‍ത്തുക

ഇന്നത്തെ തലമുറയോട് ഒരു ചോദ്യം ചോദിക്കുകയാണ്. 'ആദ്യം മു തല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ചതുമായ കാര്യം എന്താണ്?'

പറയാന്‍ പോകുന്ന ഉത്തരം തീര്‍ച്ചയായും മൊബൈല്‍ ഫോണ്‍ എന്നായിരിക്കും. കാരണം അവര്‍ കൂടുതല്‍ കാണുന്നതും കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും വീക്ഷിക്കുന്നതുമായ ഒരു കാര്യം മൊബൈല്‍ ഫോണ്‍ ആണ്. കുഞ്ഞുമക്കള്‍ ഭക്ഷണം കഴിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കൈകളില്‍ കൊടുക്കണമെന്ന് മാതാപിതാക്കള്‍ പറയുന്നു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് പത്രത്തില്‍ വന്ന ഒരു വാര്‍ത്ത: ''ഒരു പെണ്‍കുട്ടി തന്റെ ആത്മഹത്യാകുറിപ്പില്‍ ഇപ്രകാരം എഴുതി: ഞാന്‍ മൊബൈല്‍ ഫോണിന് അഡിക്റ്റ് ആയിരുന്നു. എനിക്കിനി മുന്നോട്ട് ജീവിക്കുവാന്‍ സാധിക്കുകയില്ല. ദയവു ചെയ്ത് എന്റെ അനിയത്തിക്ക് മൊബൈല്‍ കൊടുക്കരുത്, അവള്‍ എന്നെപ്പോലെ ആകാന്‍ ഇടയാകരുത്.'' എല്ലാവരെയും ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു അത്. പല മക്കളും മൊബൈല്‍ ഫോണിന് മാത്രമല്ല പല മൊബൈല്‍ ആപ്പുകള്‍ക്കും അഡിക്റ്റ് ആണ്.

എന്തുകൊണ്ടാണ് നമ്മുടെ മക്കള്‍ക്ക് ഇത് സംഭവിക്കുന്നത്. ഇന്നത്തെ തലമുറയിലെ എത്ര മക്കള്‍ വചനം ശ്രവിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നു? ദൈവവചനവുമായി ബന്ധപ്പെട്ട പാട്ടു കേട്ടുകൊണ്ട് ജോലി ചെയ്യുന്നു? ഇതിനൊന്നും ആര്‍ക്കും സമയമില്ല. നമ്മുടെ മക്കള്‍ക്ക് നമ്മള്‍ എന്തു കൊടുക്കുന്നുവോ അത് അവര്‍ ആയിത്തീരും എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഞാന്‍ നിങ്ങളോട് ചോദിച്ച ചോദ്യം 1 യോഹന്നാന്‍ ഒന്നാം അധ്യായം ഒന്നാം വാക്യം ആണ്. ആദ്യം മുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും സൂക്ഷി ച്ച് വീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെ പറ്റി ഞങ്ങള്‍ അറിയിക്കുന്നു. അപ്പോസ്തലന്മാര്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ചതുമായ ജീവന്റെ വചനം അതായത് അവരുടെ ദൈവാനുഭവം നമുക്ക് നല്‍കിയതാണ്.

നമ്മുടെ വിരല്‍ത്തുമ്പില്‍ 700-ല്‍പ്പരം സ്പര്‍ശന കോശങ്ങളുണ്ട് എന്ന് പറയപ്പെടുന്നു. ഓരോ സ്പര്‍ശന കോശത്തിലും മഹാത്ഭുതങ്ങളുടെ അനന്തസാധ്യത മറഞ്ഞിരിക്കുന്നു. അതു കൊണ്ട് ആര്‍ദ്രസ്‌നേഹത്തോടെ നമ്മള്‍ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ അത് അത്ഭുതകരമായി മാറും. ക്രിസ്തു പല പ്പോഴും ആര്‍ദ്രമായ സ്‌നേഹത്തോടെ വിരല്‍തുമ്പിലേക്ക് ഹൃദയം കൊണ്ടുവന്ന് മറ്റുള്ളവരെ തൊട്ടപ്പോള്‍ അതെല്ലാം അത്ഭുതമായി മാറി.

നവജാത ശിശുക്കള്‍ക്കിടയില്‍ ഒരു പീഡിയാട്രീഷന്‍, അദ്ദേഹം തീര്‍ത്തും ദുര്‍ബലമായ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കണ്ടാല്‍ അവരുടെ ചാര്‍ട്ടില്‍ ഇങ്ങനെ എഴുതും: TLC 6 time. TLC എന്നാല്‍ Tender Loving Care. ആര്‍ദ്ര സ്‌നേഹ പരിചര ണം. ഇന്ന് മാതാപിതാക്കളും മക്കളും തമ്മില്‍ ഈ സ്‌നേഹബന്ധവും സ്പര്‍ശനവും കൊടുക്കേണ്ട സമയത്ത് കൊടുക്കാതെ വരുമ്പോഴാണ് അവരുടെ ജീവിതത്തില്‍ അത് കുറവുകളായി അവശേഷിക്കുന്നത്. ഇന്നത്തെ മക്കള്‍ കൂടുതല്‍ സ്പര്‍ ശിക്കുന്നതും അനുഭവിക്കുന്നതും കാണുന്നതും സമയം ചില വിടുന്നതും മാതാപിതാക്കളോട് അല്ല; മൊബൈല്‍ ഫോണിലാണ്. 12 വര്‍ഷമായി രക്തസ്രാവം ഉണ്ടായിരുന്ന ഒരു സ്ത്രീ വന്ന് ഈശോയെ സ്പര്‍ശിക്കുന്നു (മത്താ. 9:18-26). അവള്‍ സൗഖ്യപ്പെട്ടു. ബൈബിളില്‍ ഈശോ സ്പര്‍ശിക്കുന്നവരും ഉണ്ട്, ഈശോയെ സ്പര്‍ശിക്കുവാന്‍ ശ്രമിക്കുന്നവരും ഉണ്ട്.

സ്‌നേഹമുള്ളവരെ, ദൈവാനുഭവം വ്യക്തിപരമാണ്. ഓരോ വ്യക്തിക്കും ജീവിതത്തില്‍ ദൈവത്തെ കാണാനും കേള്‍ക്കാനും സൂക്ഷിച്ചു വീക്ഷിക്കാനും ഉള്ള വ്യക്തിപരമായ ഒരു ജീവി താനുഭവമുണ്ട്. അതിനു നമ്മുടെ മക്കളെയും നമ്മള്‍ ഒരുക്കി കൊണ്ടുവരണം. ഈശോ നമ്മളെ സ്പര്‍ശിക്കുവാനും നമ്മള്‍ ഈശോയെ സ്പര്‍ശിക്കുവാനും ഒരാഗ്രഹം നമുക്ക് വേണം. നമ്മുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടു ക്കേണ്ടത് മൊബൈല്‍ ഫോണിനോ ഈ ലോകത്തിലെ മറ്റു വസ്തുക്കള്‍ക്കോ ആകരുത്. ആത്യന്തികമായും ആത്മാവി നാല്‍ നിറഞ്ഞ് ദൈവാനുഭവമുള്ള ഒരു ജീവിതം നയിക്കുവാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാര്‍ത്ഥനയോടെ...

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org