
പുതിയനിയമത്തില്‍ പ്രത്യക്ഷ പരാമര്‍ശമില്ലാത്ത വാക്കാണ് എസീന്‍സ് (Essenes). ഫരിസേയരെയും സദുക്കായരെയും പോലെ ബി സി രണ്ടാം നൂറ്റാണ്ടുമുതല്‍ എ ഡി ആദ്യ നൂറ്റാണ്ടിന്റെ അവസാനംവരെ ഇസ്രായേലില്‍ നിലനിന്നിരുന്ന ഒരു പ്രത്യേക വിഭാഗം ആളുകളാണ് എസീന്‍സ്. ഹീബ്രുവില്‍ ഇസിയിം. ഫരിസേയ രെപ്പോലെയോ സദുക്കായരെപ്പോലെയോ ഹേറോദിയരെപ്പോലെയോ ഈശോയുമായി വലിയ സമ്പര്‍ക്ക മൊന്നും ഇല്ലാതിരുന്നതിനാലാവാം ഇവരെ നാം പുതിയ നിയമത്തില്‍ കാണാത്തത്. എങ്കിലും പ്രധാനപ്പെട്ട ഒരു കഥാപാത്രം ഒരു എസീന്‍ ആണെന്നാണ് പണ്ഡിതമതം: മറ്റാരുമല്ല, സ്‌നാപകയോഹന്നാന്‍.
എന്താണ് ഈ പേരിന്റെ അര്‍ത്ഥമെന്ന് കൃത്യമായി അനുമാനി ക്കാന്‍ സാധിച്ചിട്ടില്ല. വിശുദ്ധിയുള്ളവര്‍, ഭക്തിയുള്ളവര്‍, ദര്‍ശകര്‍, നിശ്ശബ്ദര്‍ തുടങ്ങിയ പല അര്‍ത്ഥങ്ങളും കല്പിക്കപ്പെടുന്നുണ്ട്. യൂദയാ മരുഭൂമിയുടെ കിഴക്കെയോരത്ത് ചാവുകടലിനു സമീപമായി ജെറീക്കോയുടെ തെക്കുമാറി ഖുംറാന്‍ എന്ന ഒരിടമുണ്ട്. ജറുസലേമില്‍ നടക്കുന്ന കൊള്ളരുതായ്മകളില്‍ മനംമടുത്ത കുറെ പുരോഹിതരും നിയമജ്ഞരും അവിടെവന്നു വസിച്ചു. പുറംലോക ത്തുനിന്നും മാറിനിന്ന് അവര്‍ സന്യാ സികളെപ്പോലെ അവിടെ ജീവിച്ചു. പ്രാര്‍ത്ഥനയിലും വിശുദ്ധ ഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികള്‍ ഉണ്ടാക്കുന്നതിനും അവര്‍ സമയം ചെലവഴിച്ചു. ഇവര്‍ ഇപ്രകാരം എഴുതി സൂക്ഷിച്ചു വച്ച വിശുദ്ധഗ്രന്ഥ ചുരുളുകള്‍ പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ക ണ്ടെടുക്കപ്പെട്ടു. ചാവുകടല്‍ ചുരുളുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. അവ ബൈബിള്‍ പഠനത്തിന് ഒത്തിരി സഹായകരമായിത്തീര്‍ന്നു. അതിനാല്‍ നേരിട്ട് പരാമര്‍ശമില്ലെ ങ്കിലും ബൈബിളിനോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് എസീന്‍സ്.
ഒരു പുരോഹിതന്റെ മകന്‍ ആയിരുന്നതിനാലും, മരുഭൂമിയില്‍ ആയിരുന്നതിനാലും, ദൈവത്തിന്റെ വചനത്തിന്റെ പ്രവാചകന്‍ ആയതിനാലും, വേഷഭൂഷാദികളും ഭക്ഷണക്രമവും എസീന്‍സിന്റേതിന് സാമ്യമുള്ളത് ആയതിനാലുമാണ് സ്‌നാപകയോഹന്നാന്‍ ഒരു എസീന്‍ ആണെന്ന് കരുതപ്പെടുന്നത്. സ്‌നാ പകയോഹന്നാനിലൂടെ ചില എസീന്‍ ചിന്തകള്‍ ഈശോയേയും സ്വാധീനിച്ചിട്ടുണ്ട്. യാഗങ്ങള്‍ അര്‍ പ്പിക്കുന്നതിലൂടെയല്ല, മറിച്ച് അവരുടെ മനസ്സിനെ വിശുദ്ധീകരിക്കാന്‍ തീരുമാനിക്കുന്നതിലൂടെയാണ് അവര്‍ ദൈവത്തെ ആരാധിച്ചിരുന്നതെന്നാണ് ചരിത്രകാരനായ ഫീലോ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് 'ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' എന്ന പഴയനിയമഭാഗത്തെ ഈശോ ഉദ്ധരിക്കുന്നത് മനസ്സിലാക്കേണ്ടത്.
അരമായയില്‍ എസീന്‍സിനു സൗഖ്യദായകര്‍ എന്ന് അര്‍ ത്ഥമുണ്ട്. വൈദ്യന്മാര്‍ ആണെന്നല്ല അതിനര്‍ത്ഥം, മറിച്ച് അവര്‍ ദൈവവചനത്തിലൂടെ ദൈവികചികിത്സകരായി, ജനത്തിന്റെ ആത്മാക്കളെയാണ് സൗഖ്യപ്പെടുത്തിയത്. സ്‌നാപകയോഹ ന്നാന്റെ ജീവിതത്തിന്റെ കാര്‍ക്കശ്യം കണ്ടാല്‍ നമുക്ക് മനസ്സിലാകും എത്രമേല്‍ ദൈവത്തിനുവേണ്ടി ഏലി യായെക്കണക്കെ തീക്ഷ്ണതയുള്ളവര്‍ ആയിരുന്നു എസീന്‍സ് എന്ന്.