സിപ്രിയാനോസ് പരീക്കണ്ണി
ആരും തുണയില്ലാതന്ധനൊരാള്
ആ വഴിവക്കിലിരുന്നിരുന്നു
ആളുകളൊറ്റക്കും കൂട്ടമായും
അങ്ങോട്ടുമിങ്ങോട്ടും പോയിരുന്നു
കാഴ്ചകളിന്നോളം കണ്ടിട്ടില്ല
കാഴ്ചയെന്താണെന്നറിഞ്ഞിട്ടില്ല
അമ്മയില്‍ നിന്നും ജനിച്ചനേരം
അന്ധത കൂട്ടിനുണ്ടായിരുന്നു!
അങ്ങനിരിക്കുമ്പോള്‍ കേള്‍ക്കുമാറായ്
ആള്ബഹളത്തിന്റെയാരവങ്ങള്
അന്ധന് തിരക്കിയിതെന്തു ശബ്ദം
യേശു കടന്നുപോകുന്നഘോഷം!
അന്ധന് അലറി 'എന്നേശു നാഥാ
എന്നില്‍ കരുണയുണ്ടാകണമെ'
യേശു അവന്റെ സമീപമെത്തി
ആകെയാപാവത്തെ ഒന്നു നോക്കി
ഉച്ചത്തിലാജ്ഞപോലേശുനാഥന്
'എഫാത്ത' എന്നു കല്പിച്ചനേരം
അന്ധനായെണ്ണിയോന് അമ്പരന്നു!
അന്ധതയപ്പോഴേ വിട്ടകന്നു…!!