മരണത്തില്‍ പിരിയുന്നവര്‍

മരണത്തില്‍ പിരിയുന്നവര്‍

കഥ : അജയ് മാങ്കൂട്ടത്തില്‍

കുറച്ചു ദിവസങ്ങളായി രാജാവ് അത്യന്തം വിഷമത്തിലാണ്. രാജ്യത്തിന്റെ കാര്യത്തിലൊന്നും ഒരു താത്പര്യവും ഇല്ല. എ ല്ലാത്തിനോടും ഒരു വിരക്തി. ഇതിന് കാരണം രാജഗുരു രാജാവിനോട് പറഞ്ഞ ആ രഹസ്യമാണ്. ഒരു മാസം തികയുന്ന ദിവ സം രാജാവ് മരിക്കും. ഇതാണ് രാജഗുരു പറഞ്ഞ ആ രഹസ്യം. ഈ തീവ്രദുഃഖത്തിനു കാരണം തന്റെ പത്‌നിമാരായ 3 പേരെ പി രിയുന്നതിലുള്ള ദുഃഖമാണ്. വേര്‍ പാടിന്റെ സങ്കടം സഹിക്കാനാകാതെ താന്‍ ഏറ്റവും അധികം സ്‌നേഹിച്ചിരുന്ന സുന്ദരിയായ രാജ്ഞിയെ വിളിച്ച് ധാരാളം രത്‌നങ്ങളും സ്വര്‍ണ്ണാഭരണങ്ങളുടെ ശേഖരവും സമ്മാനിച്ചിട്ടു പറഞ്ഞു:
"ഞാന്‍ കുറച്ചു ദിവസങ്ങള്‍ ക്കുള്ളില്‍ മരണമടയും, നിന്നെയാണ് ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്നത്. അതുകൊണ്ട് നീ എന്നോടൊപ്പം മരിക്കണം."
എന്നാല്‍ രാജാവിന്റെ ഇച്ഛ യെ രാജ്ഞി നിരസിച്ച് പറഞ്ഞു: "അങ്ങയുടെ കൂടെ മരിക്കാന്‍ എനിക്ക് സാധിക്കുകയില്ല."
രാജാവ് ഏറ്റവും പരിഗണിച്ച പത്‌നി ഇങ്ങനെ പറഞ്ഞത് മൂലം അദ്ദേഹം വീണ്ടും ദുഃഖിതനായി. രാജാവ് അടുത്തതായി ഏറ്റവും സ്‌നേഹിച്ച രാജ്ഞിയെ വിളിച്ച് രാജ്യത്തിലെ പരമോന്നത പദവിയും മറ്റു ധാരാളം സ്ഥാനമാനങ്ങളും നല്‍കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: "ഞാന്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരണമടയും, നിന്നെയാണ് ഞാന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് നീ എന്നോടൊപ്പം മരിക്കണം."
എന്നാല്‍ ഒന്നാമത്തെ രാ ജ്ഞിയെ പോലെ തന്നെ രണ്ടാമത്തെ രാജ്ഞിയും രാജാവിന്റെ ആഗ്രഹം നിരസിച്ചു.
ഒടുവില്‍ രാജാവ് താന്‍ തീരെ ശ്രദ്ധകൊടുക്കാത്ത, അത്ര സ്‌നേഹിക്കാത്ത മൂന്നാമത്തെ രാജ്ഞിയെ വിളിച്ച് ഇങ്ങനെ പറഞ്ഞു: "ഞാന്‍ നിനക്ക് എന്താണ് തരുക? ഞാന്‍ ഇതുവരെ നിന്നെ സ്‌നേഹിക്കുകയോ ആഗ്രഹിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. നിന്റെ കാര്യത്തില്‍ കുറച്ചുകൂടി ഞാന്‍ ശ്രദ്ധിക്കണമായിരുന്നു. ഇതുപറഞ്ഞ് രാജാവ് കരയാന്‍ തുടങ്ങി.
രാജാവിന്റെ ദുഃഖം തിരിച്ചറിഞ്ഞ് രാജ്ഞി പറഞ്ഞു: "ഞാന്‍ അങ്ങയോടുകൂടെ മരിക്കാന്‍ തയ്യാറാണ്."
ഇതുകേട്ട് രാജാവ് സംതൃപ്തനായി… പക്ഷേ വിധി രാജാവിനെ മരണത്തിന് ഏകനായി വിട്ടുകൊടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org