ചിരട്ട മെഴുകുതിരി സ്റ്റാന്റ്‌

കലയും കാര്യവും - സിനി ജോസ് അമ്പൂക്കന്‍
ചിരട്ട മെഴുകുതിരി സ്റ്റാന്റ്‌
നമ്മുടെ വീട്ടില്‍ വെറുതെ ഇട്ടിരിക്കുന്ന ചിരട്ടകൊണ്ട് ഒരു മെഴുകുതിരി സ്റ്റാന്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?

എന്തൊക്കെ വേണം?

ചിരട്ട | അക്രലിക്ക് പെയിന്റ് | ഫെവിക്കോള്‍ | ക്ലേ

എങ്ങനെയുണ്ടാക്കാം?

ചിരട്ട ഒരു ദിവസം വെള്ളത്തില്‍ മുക്കി ഇടുക. അതിനുശേഷം ചിരട്ടിയില് പറ്റിപിടിച്ചിരിക്കുന്ന ചകിരിച്ചോറ് കത്തികൊണ്ട് ചുരണ്ടികളയുക. ചിരട്ട ഇതുപോലെ രണ്ട്മൂന്ന് പ്രാവശ്യം ചുരണ്ടിമിനുസപ്പെടുത്തുക. ചിരട്ടയുടെ രണ്ട് വശവും ചെയ്യാന്‍ മറക്കല്ലേ. ഈ ചിരട്ട നല്ലപോലെ ഉണക്കിയതിനുശേഷം രണ്ട് പ്രാവശ്യം ഇഷ്ടമുള്ള ബേസ് കളര്‍ കോട്ട് കൊടുക്കുക. ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ആഷ് കളര്‍ ആണ് ഈ ചിരട്ടയില്‍ കൊടുത്തിരിക്കുന്നത്. ബേസ് കോട്ട് ഉണങ്ങിയതിനുശേഷം ഇഷ്ടമുള്ള ചിത്രം വരയ്ക്കുക. ചിത്രത്തിലെ ചിരട്ടയില്‍ കൊടുത്തിരിക്കുന്നത് ഡോട്ട് ഡിസൈന്‍ ആണ്. ചിരട്ടയുടെ ഉള്ളിലും ഇതുപോലെ തന്നെ ചെയ്യുക. പെയിന്റ് ഉണങ്ങിയതിനുശേഷം ഫെവിക്കോള്‍ കൊണ്ട് ചിരട്ടയില്‍ തേച്ച് പിടിപ്പിച്ച് ഉണക്കുക. ഇത് ചെയ്യുന്നത് ചിരട്ടയിലെ ചിത്രപ്പണി പോകാതിരിക്കാനാണ്. അതിനുശേഷം ക്ലേ ഉപയോഗിച്ച് മൂന്ന് ചെറിയ ബോളുകള്‍ ഉണ്ടാക്കി ചിരട്ടയുടെ അടിയില്‍ ഫെവിക്കോള്‍ ഉപയോഗിച്ച് ഒട്ടിക്കുക. ചിരട്ടക്ക് ഇങ്ങനെ സ്റ്റാന്റ് കൊടുത്താല്‍ ചരിഞ്ഞ് പോകാതിരിക്കാന്‍ സഹായിക്കും. നിങ്ങളുടെ ചിരട്ട മെഴുകുതിരി സ്റ്റാന്റ് റെഡി. മെഴുകുതിരി ചിരട്ടയുടെ ഉള്ളില്‍ പിടിപ്പിച്ചതിനുശേഷം കത്തിക്കുക. മെഴുക് പുറത്ത് പോവുകയുമില്ല. ഒരു നല്ല പ്രകൃതിദത്തമായ മെഴുകുതിരി സ്റ്റാന്റ് റെഡി. നിങ്ങളും ഒന്നു പരീക്ഷിച്ചു നോക്കൂ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org