കുട്ടികളിലെ അമിതവണ്ണം

കുട്ടികളിലെ അമിതവണ്ണം

ഇന്ന് ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ വെല്ലുവിളികളില്‍ പ്രധാനമായ ഒന്നാണ് കുട്ടികളിലെ അമിതവണ്ണം. പണ്ട് അമേരിക്ക മുതലായ വികസിത രാജ്യങ്ങളുടെ പ്രശ്‌നമായി കരുതിയിരുന്ന childhood obesity. ഇന്ന് ഇന്ത്യ യടക്കമുള്ള വികസ്വര രാജ്യങ്ങളേയും കീഴടക്കിക്കൊണ്ട് ഒരു pandemic ആയി മാറിക്കൊണ്ടിരിക്കുന്നു. കോവിഡ് മൂലം വീടിനകത്തു തന്നെ ഏകദേശം 2 വര്‍ഷത്തോളം കഴിയാന്‍ നിര്‍ബന്ധിതരായ നമ്മുടെ കുഞ്ഞുങ്ങളെ അമിതവണ്ണം കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കു ന്നു. മാറി വരുന്ന നമ്മുടെ ജീവിതശൈലിയും, നഗരവത്ക്കരണവും ഇതിന് പ്രധാന കാരണങ്ങളായി മാറുന്നു. അതിരാവിലെ എഴുന്നേറ്റ് വീട്ടില്‍ പാകം ചെയ്ത ആരോഗ്യകരമായ ഭക്ഷണം കഴിച്ച്, നടന്ന് സ്‌കൂളിലേയ്ക്കു പോയിക്കൊണ്ടിരുന്ന, ഒഴിവു സമയങ്ങളില്‍ കൂട്ടുകാരോടൊത്തു കളിച്ചും, ഓടിയും, വ്യാ യാമം ചെയ്തുകൊണ്ടിരുന്ന, ആ കുട്ടിക്കാലം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ജങ്ക് ഫുഡുകളും, വ്യായാമക്കുറവും, മീഡിയ അഡിക്ഷനും, അമിതവണ്ണം എന്ന pandemic അതിവേഗം പടരുന്നന്നതിന് ഇടയാക്കുന്നു.

എന്താണ് കുട്ടികളിലെ അമിതവണ്ണം?

ശരീരത്തില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനാണ് obesity എന്നു പറയുന്നത്. "body mass index" അഥവാ ശരീരഭാര സൂചിക അനുസരിച്ച് കുട്ടികളുടെ വളര്‍ച്ചാപട്ടിക അഥവാ growth chart അനുസരിച്ചാണ് കുഞ്ഞിന് അമിതവണ്ണം ഉണ്ടോ എന്ന് നിശ്ചയിക്കുന്നത്. മുതിര്‍ന്നവരില്‍ നിന്നും കുറച്ച് വ്യത്യസ്തമായ രീതിയിലാണ് കുട്ടികളില്‍ നമ്മള്‍ ഇത് കണക്കാക്കുന്നത്.

എന്താണ് childhood obesity യുടെ പ്രധാന കാരണങ്ങള്‍?

പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് നമ്മുടെ ജീവിതശൈലിമൂലമുള്ളതും (ഭക്ഷ ണരീതികള്‍, വ്യായാമക്കുറവ് എന്നിവ മൂലം), രണ്ടാമത്തേത് ജനിതകപരവും ഹോര്‍മോണ്‍ സംബന്ധവുമായ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതുമാണ്. ഇതില്‍ കൂടുതലായി കാണുന്നത് ജീവിതശൈലിമൂലം ഉണ്ടാകുന്ന obesity ആണ്.

ഭാവിയില്‍ ഇതുമൂലം ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാം?

Childhood obesity, ആസ്തമ, Obstructive sleep apnea, അമിത രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം, heart attack വരുന്നതിനുള്ള സാധ്യത, പോളിസ്റ്റിക് ഓവറി ഡിസീസ്, ഫാറ്റി ലിവര്‍ എന്നിവയ്ക്ക് കാരണമാകുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഈ അനുഭവങ്ങള്‍ അമിതവ ണ്ണമുള്ള കുഞ്ഞുങ്ങളെ ബാധിക്കുന്നു.

അമിതവണ്ണം എങ്ങനെ നിയന്ത്രിക്കാം?

"Preventive is better than cure"

6 മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്കുക.

അമിതമായി ഭക്ഷണം നല്കുന്നത് ഒഴിവാക്കുക. മുതിര്‍ന്ന കുട്ടികളില്‍ ദിവസത്തില്‍ 5 പ്രാവശ്യം മാത്രം ഭക്ഷണം നല്കാന്‍ ശ്രദ്ധിക്കുക, അതായത് 3 large meals and 2 small meal. ഇടയ്ക്ക് meals ഉപയോഗിക്കുന്നത് നിയന്ത്രിക്കുക.

മധുരമുള്ള ജ്യൂസുകള്‍, fast food, ഉയര്‍ന്ന കൊഴുപ്പും കലോറിയുമുള്ള സ്‌നാക്‌സ് ഇവ നിയന്ത്രിക്കുക. പുറത്തു പോകുമ്പോള്‍ ഇഷ്ടമുള്ള ആഹാരം ഉയര്‍ന്ന അളവില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

2 വയസ്സിനു താഴെയുള്ള കുട്ടികളില്‍ മൊബൈല്‍, ടിവി ഇവ പൂര്‍ണ്ണമായി ഒഴിവാക്കുക. 2 വയസ്സിനു മുകളില്‍ ഇവയുടെ ഉപയോഗം 2 മണിക്കൂറിനു താഴെ മാത്രം അനുവദിക്കുക. ഭക്ഷണം സമയത്ത് ഒരിക്കലും സ്‌ക്രീന്‍ അനുവദിക്കരുത്.

അവരുടെ വയസ്സിനനുസരിച്ചുള്ള വ്യായാമങ്ങള്‍ പരിശീലിപ്പിക്കുക.

മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുക. നടക്കാനും, സൈക്കിള്‍ ഉപയോഗിക്കാനും പഠിപ്പിക്കുക.

കൃത്യമായ ഉറക്കം ഉറപ്പു വരുത്തുക. ബെഡ്‌റൂമുകളില്‍ ഒരു തരത്തിലും ഇലക് ട്രോണിക് ഗാഡ്‌ജെറ്റ്‌സ് അനുവദിക്കരുത്.

എന്റെ കുഞ്ഞിന് അമിതവണ്ണമുണ്ട്. ഞാന്‍ എന്തു ചെയ്യണം?

ജീവിതശൈലിയില്‍ വ്യത്യാസം വരുത്തുക. ഡോക്ടുടെ നിര്‍ദ്ദേശം നേടുക. ഹോര്‍മോണ്‍ സംബന്ധമായതോ, ജനിതക പരമോ ആയ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചിട്ടയായ വ്യായാമമുറകളും ആഹാരരീതിയും ശീലിക്കുക. 16 വയസ്സിനു മുകളിലുള്ള, അനിയന്ത്രിതവും, അപകടകരവുമായ രീതിയിലുള്ള അമിതവണ്ണത്തിനു മാത്രമാണ് മരുന്നുകളും, bariatric surgery തുടങ്ങിയ ചികിത്സയും ഉള്ളത്. അതിനാല്‍ കുഞ്ഞ് overweight ആണ് എന്നു തോന്നുമ്പോള്‍ തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുക.

കുട്ടികളില്‍ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കുകയും, അവരുടെ ഇഷ്ടപ്രകാരമുള്ള അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന ശൈലിയില്‍ വ്യത്യാസം വരണം. സൗകര്യത്തിനു വേണ്ടി പാക്ക്ഡ് ഫുഡ് വാങ്ങി നല്കുകയും, അമിതമായ ബേക്കറി സാധനങ്ങള്‍ വീടുകളില്‍ ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. കുടുംബാംഗങ്ങള്‍ ഒരുമിച്ച് നല്ല ആഹാരം, മിതമായ അളവില്‍ കഴിക്കുന്ന ശീലം വളര്‍ത്തുക.

ഉത്തമമായ ഒരു മാതൃക കുഞ്ഞുങ്ങള്‍ക്ക് കാണിച്ചുകൊടുക്കുക. മുതിര്‍ന്നവരെ കണ്ടാണ് കു ഞ്ഞുങ്ങള്‍ വളരുന്നത്. ആരോഗ്യമുള്ള ഒരു നല്ല തലമുറയ്ക്കു വേണ്ടി നല്ല ഭക്ഷണരീതിയും ഉത്തമമായ ജീവിതശൈലിയും അവരെ പഠിപ്പിക്കുക. (Covid എന്ന pandemic നെതിരായി നമുക്ക് വാക്‌സിന്‍ ലഭിച്ചു. എന്നാല്‍ childhood obesity എന്ന പാന്‍ഡെമികിന്റെ നിയന്ത്രണം നമ്മുടെ കൈകളിലാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org