കാര്‍ലോയും ഇന്ത്യയിലെ രാജേഷും

കാര്‍ലോയും ഇന്ത്യയിലെ രാജേഷും

ഇറ്റലിയില്‍ നിന്നുള്ള കാര്‍ലോ അക്കൂത്തിസ് എന്ന വാഴ്ത്തപ്പെട്ട ബാലനെ നമുക്ക് ഇപ്പോള്‍ നന്നായി അറിയാം. എന്നാല്‍ കാര്‍ലോയും ഇന്ത്യയിലെ രാജേഷും തമ്മിലെന്ത് ബന്ധം? കാര്‍ലോയുടെ വീട്ടിലെ ഹൗസ്‌കീപ്പറയാരുന്നു ഗുജറാത്തിക്കാരനയാ നാനി രാജേഷ്. എന്നും കാര്‍ലോയുടെ മുറി വൃത്തിയാക്കാന്‍ വരുന്ന രാജേഷിന് പണി കൊടുക്കാതെ പറ്റിക്കലായിരുന്നു കാര്‍ലോയുടെ പണി. എന്താണെന്നല്ലേ… രാജേഷ് മുറി വൃത്തിയാക്കാന്‍ വരും മുമ്പേ തന്നെ കാര്‍ലോ എണീറ്റ് സ്വന്തം മുറി വൃത്തിയാക്കി സാധനസാമഗ്രികകള്‍ അടുക്കി വയ്ക്കും. പിന്നെ രാജേഷിന് പണിയില്ല. ജോലിക്കാരോട് സഹോദരനോട് എന്നപോലെയാണ് കാര്‍ലോയുടെ അടുപ്പവും സ്‌നേഹവും. തന്റെ വീട്ടിലെ മാത്രമല്ല തൊട്ടടുത്ത വീടുകളിലെ ജോലിക്കാരോടും വഴിയില്‍ കാണുന്നവരോടു പോലും സ്‌നേഹവും അഭിവാദനങ്ങളും വര്‍ത്തമാനങ്ങളും. ഫലമോ, കാര്‍ലോയുടെ ജീവിതം കണ്ട് രാജേഷ് ക്രിസ്തുവിനെ മനസ്സിലാക്കി മാമ്മോദീസ സ്വീകരിച്ചു "ഞാനൊരു ഹിന്ദു ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ്. പക്ഷേ അവനെപ്പോലൊരു മിടുക്കനായ ബാലന്റെ ലാളിത്യവും, അവന്റെ സന്തോഷവും, പാവങ്ങളോടുള്ള സ്‌നേഹവും കണ്ടിട്ട് കൊതിയായിരുന്നു. ആ സന്തോഷം ഈശോയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ഞാനും ആ വിശ്വാസം സ്വീകരിക്കുകയായിരുന്നു."- അവന്‍ വാഴ്ത്തപ്പെടുന്നവനാകുന്നത് കാണുവാന്‍ ആള്‍ക്കൂട്ടത്തില്‍ രാജേഷുമുണ്ടായിരുന്നു. ക്രിസ്തുവിന്റെ പുതിയൊരു പിന്‍ഗാമിയായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org