ബ്രൗണി

ബ്രൗണി
Published on

ഈ ക്രിസ്മസിന് കുട്ടികള്‍ക്ക് തയ്യാറാക്കാന്‍ ഒരു വിഭവമാകട്ടെ…

മിനി ഞാവള്ളില്‍

ചേരുവകള്‍:
1) Dark chocolate ചെറിയതായി ഗ്രേറ്റ് ചെയ്തത് – 115 ഗ്രാം
2) ബട്ടര്‍ ചെറിയ കഷണമാക്കിയത് – ഒന്നേകാല്‍ കപ്പ്
3) പഞ്ചസാര – 1 കപ്പ്
4) ബ്രൗണ്‍ ഷുഗര്‍ – മുക്കാല്‍ കപ്പ്
5) മുട്ട – 3 എണ്ണം
6) മൈദ – 1 കപ്പ്
7) കോക്കോപൊടി – കാല്‍ കപ്പ്

തയ്യാറാക്കേണ്ട വിധം:
ഓവന്‍ പ്രീ ഹീറ്റ് ചെയ്യുക – 180 oC. ബട്ടറും ചോക്ലേറ്റും കൂടി ചെറിയ തീയില്‍ മെല്‍റ്റ് ചെയ്യുക. ഇടയ്ക്കിടെ ഇളക്കി കൊണ്ടിരിക്കണം. തീയില്‍ നിന്നു മാറ്റി പഞ്ചസാരയും ബ്രൗണ്‍ ഷുഗറും അതിലേയ്ക്കിട്ട് അടിക്കുക. മുട്ട ഓരോന്ന് വീതം ഇട്ടു കൊടുക്കുക. ഇതിലേയ്ക്ക് മൈദയും കൊക്കോപൊടിയും ചേര്‍ത്ത് ഇളക്കുക. അര കപ്പ് കശുവണ്ടി നുറുക്കിയതും ചേര്‍ത്ത് ഇളക്കുക. ബട്ടര്‍ തേച്ച ഒരു ഡിഷില്‍ ഒഴിച്ച് ബേക്ക് ചെയ്യുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org