ബ്രോ ഡാഡി

A painting without a canvas
ബ്രോ ഡാഡി

ഏതൊരു കാര്യത്തിനും രണ്ടു പക്ഷം കാണുന്നവരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ട് തന്നെയാണ് നമ്മുടെ ഈ കൊച്ചുകേരളത്തില്‍ 'കല' അതിന്റെ സകല സീമകള്‍ ലംഘിക്കുന്നതും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന തും. ആശയ ദാരിദ്ര്യം എന്ന കൊടിയ പട്ടിണി നേരിടുമ്പോഴാണ് ചിലരെങ്കിലും ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന തുറുപ്പുചീട്ട് പുറത്തെടുക്കുന്നത്. അത്തരക്കാരോട് സഹതാപമല്ലാതെ മറ്റെന്ത് തോന്നാന്‍. ഒരു കാര്യം തീര്‍ച്ചയാണ് കാഴ്ചക്കാരില്‍ അരോചകം ഉണര്‍ത്താത്ത കലാരൂപങ്ങള്‍ ക്ക് ഇന്നും സ്വീകാര്യതയുണ്ട്.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ഒ.ടി.ടി റിലീസ് ചിത്രം നര്‍മ്മത്തില്‍ ചാലിച്ച ഒരു നല്ല എന്റര്‍ടെയ്‌നര്‍ ആണ്. രണ്ടു തവണ കണ്ടപ്പോഴും ഒട്ടും മുഷിച്ചിലു തോന്നിയില്ല. കലയെ സ്‌നേഹിക്കുന്ന ഒരു ശരാശരി ആസ്വാദകന്‍ എന്ന നിലയിലാണ് നിങ്ങളീ സിനിമ കണ്ടിട്ടുള്ളതെങ്കില്‍ ഒരല്‍പ്പം സമയമെങ്കിലും നിങ്ങള്‍ മനസ്സ് തുറന്ന് ചിരിച്ചിട്ടുണ്ടാകും. കേവലമൊരു നീരൂപകന്റെ കണ്ണിലാണ് നിങ്ങളീ സിനിമാ കണ്ടിട്ടുള്ളതെങ്കില്‍ ഒരിരുന്നൂറു പേജിന്റെ നോട്ട് ബുക്കിലെഴുതാവുന്ന കുറ്റങ്ങളും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് കൊടുത്തത് മുതല്‍ നായകന്മാരുടെ സംവിധാന മേഖല യിലെ കൈകടത്തലുകളെ കുറിച്ചുവരെ വേണമെങ്കില്‍ നമുക്ക് പ്രൈം ഡിബേറ്റുകള്‍ നടത്താം. തത്ക്കാലം നമുക്ക് സിനിമയെ അതിന്റെ ആസ്വാദനതലത്തില്‍ മാത്രമെടുക്കാം.

മോഹന്‍ലാല്‍ എന്ന അഭിനയ ചക്രവര്‍ ത്തിയുടെ അഭിനയം സൂപ്പറായിരുന്നു എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് കൂറു പുലര്‍ത്തി യെന്നതില്‍ തര്‍ക്കമില്ല. ലിവിങ് ടുഗെദറിലൂടെയുണ്ടാകുന്ന ജീവനെ യും കശാപ്പ് ചെയ്യാന്‍ വിട്ടു കൊടുക്കാ തെ ചേര്‍ത്തു പിടിക്കുന്ന ഒരു നല്ല സന്ദേശവും കാണാന്‍ സാധിച്ചു. ജീവനെ ചേര്‍ത്ത് പിടിക്കുന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവസംസ്‌കാരം. ഒരു പുതു ജീവിനെ സ്വീകരിക്കാന്‍ പ്രായമൊരു പ്രതിസന്ധിയേയല്ലെന്ന് മോഹന്‍ലാലിന്റെ ജോണ്‍ കാറ്റാടി എന്ന അപ്പന്‍ കഥാപാത്രം പറയാതെ പറഞ്ഞു വയ്ക്കുന്നു. നാല്‍പ്പതോ അമ്പതോ വയസ്സായ ദമ്പതികള്‍ക്ക് ഒരു കുഞ്ഞു ജനിക്കുന്നുവെന്ന് കേള്‍ ക്കുമ്പോഴെ അയ്യേയെന്ന് മുക്കത്ത് വിരലുവെക്കുന്ന നിലയിലേക്ക് നമ്മുടെ പരിഷ്‌കൃത സമൂഹം നമ്മളെ കൊണ്ടെത്തിച്ചു. ഒരു പുതുജീവനെ സ്വീകരിക്കാന്‍ നമ്മുടെ സമൂഹം ഇത്ര വിമുഖത കാണിക്കുന്നതെന്താണ്. ജോണും അന്നയും ഒത്തിരി താത്പര്യ ത്തോടും കരുതലോടും ഒരു പുതിയ ജീവനെ സ്വീകരിക്കുന്നത് കാണു മ്പോള്‍ മകന്‍ ഈശോയും പതിയെ പതിയെ ഒരു ജീവന്റെ സംസ്‌കാരത്തി ലേക്ക് നീങ്ങുന്നു. ഒരു തീയേറ്ററില്‍ എന്ന പോലെ എഴുന്നേറ്റ് നിന്ന് കയ്യടി ക്കാന്‍ തോന്നിപ്പോയ നിമിഷങ്ങളാണ വയെല്ലാം.

പൃഥ്വിരാജ് ഒരു തന്ത്രശാലിയായ സംവിധായകനും flexible ആയ നടനും ആണെന്ന് വീണ്ടും വീണ്ടും അടിവരയിടുന്നു. ഈശോ എന്ന തല്ലിപ്പൊളി കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു കൊണ്ട് എങ്ങനെ വേണം മതവികാരം വ്രണപ്പെടുത്താതെ ഒരു കഥാപാത്രം അവതരിപ്പിക്കാനെന്ന് പൃഥ്വിരാജ് കാണിച്ചു തന്നു. കഥയിലെ കഥാ പാത്രം ഈശോ ഒരു തല്ലിപ്പൊളിയനാ ണ്, ലിവിങ് ടുഗെദറില്‍ ജീവിക്കുന്ന ഒരു നമ്പര്‍ വണ്‍ അലമ്പന്‍. ഇടയ്ക്ക് തല്ലിപ്പൊളിയനായ പൃഥ്വിരാജിനെ ചേര്‍ത്തു വച്ച് ഈശോ ഈ വീടിന്റെ നായകന്‍ എന്ന വാചകവും കാണിക്കു ന്നുണ്ട്. സത്യം പറയാമല്ലോ ഒരു തല്ലിപ്പൊളിയന്‍ കഥാപാത്രത്തിന്റെ നര്‍മ്മരസത്തില്‍ അതൊക്കെ വളരെ രസകരമായി തോന്നി. ഇത് നാദിര്‍ഷ യ്ക്ക് ഒരു പാഠമാണ്. വിവാദങ്ങള്‍ ഇല്ലാതെ വിശ്വാസികളെ വെല്ലുവിളി ക്കാതെ എങ്ങനെ തന്ത്രപരമായി തന്റെ മനസ്സിലെ ആശയങ്ങള്‍ അവതരിപ്പിക്ക ണമെന്ന് പൃഥ്വിരാജിനെ നോക്കി പഠിക്കണം. പൃഥ്വി ഒരിക്കലും അതിലെ ഈശോ എന്ന തന്റെ കഥാപാത്രത്തെ പോസ്റ്ററുകളില്‍ ഹൈലൈറ്റ് ചെയ്തില്ലാ. ഈശോ ഈ വീടിന്റെ നായകന്‍ എന്ന പോസ്റ്റര്‍ കാണിച്ചു വിവാദം ഉണ്ടാക്കാന്‍ നോക്കിയില്ല. പൃഥ്വി പറഞ്ഞതും നാദിര്‍ഷാ പറഞ്ഞ തും ഒരേ കാര്യം തന്നെ. പൃഥ്വി അത് തന്മയത്വത്തോടെ ചെയ്തതു കൊണ്ട് കയ്യടി കിട്ടി. നാദിര്‍ഷാ ധാര്‍ഷ്ട്യം കാട്ടിയപ്പോള്‍ കൂവലും കിട്ടി. കല ആസ്വാദനത്തിനാവണം അത് ആരെയും വെല്ലുവിളിക്കാനാവരുത്.

പൃഥ്വി ആളൊരു കൊച്ചു മിടുക്കനാണ്. ലാലേട്ടനെ കൊണ്ട് സ്വന്തം അമ്മയുടെ കാലു തിരുമിച്ച് സകല പാപങ്ങള്‍ക്കും മാപ്പ് കൊടുത്തപ്പോള്‍ ചിരിയടക്കാനായില്ല. കല കയ്യിലുള്ളവന്‍ വാളേന്തിയവനെപ്പോലെയാണ്.

പൃഥ്വി പറയാതെ പോയ ചില കാര്യങ്ങളെ ചേര്‍ത്ത് വായിക്കുമ്പോഴാണ് ഈ സിനിമ കലക്കുമപ്പുറം സഞ്ചരിക്കുക. ബാംഗ്ലൂര്‍ നഗരത്തില്‍ വര്‍ഷങ്ങളായി ലിവിംഗ് ടുഗെദറില്‍ ജീവിക്കുന്ന ഈശോയും അന്നയും ശരിക്കും നമ്മുടെ യുവതലമുറയുടെ പ്രതീകങ്ങളാണ്. നമ്മുടെ കുടുംബങ്ങള്‍ ശിഥിലമാക്കപ്പെടുമ്പോള്‍ കെട്ടുപൊട്ടിയ പട്ടങ്ങള്‍ പോലെ തെറ്റില്‍നിന്നും തെറ്റിലേക്ക് പാറിക്കളിക്കുന്ന നമ്മുടെ മക്കളെ കാണാതെ പോകരുതേ... നല്ല കുടുംബങ്ങള്‍ ഉണ്ടാവട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org