വാക്കുകളെ സൂക്ഷിക്കുക

വാക്കുകളെ സൂക്ഷിക്കുക

റൂഹ് - 03

ജോണ്‍ ജോസഫ്

ഒരിക്കല്‍ ഒരു മനുഷ്യന്‍ ഒരു സന്യാസിയുടെ പക്കല്‍ച്ചെന്ന് തന്റെ വേദന പങ്കുവച്ചു. 'ഞാന്‍ പലപ്പോഴും എന്റെ നാവുകൊണ്ട് പലരെയും കുറ്റം പറയുകയും വേദനിപ്പിക്കുകയും കുത്തിമുറി വേല്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അത് തെറ്റി പോയെന്നു കുറച്ചു സമയംകഴിഞ്ഞ് തോന്നുമ്പോള്‍ ഞാന്‍ ചെന്ന് മാപ്പു പറ യാറുണ്ട്. ഇതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഞാന്‍ എന്തെങ്കി ലും പരിഹാരം ചെയ്യേണ്ടതുണ്ടോ?'

സന്യാസി പറഞ്ഞു: ''നിങ്ങള്‍ ആ കാണുന്ന മലയില്‍ ഒരു കൊട്ട നിറയെ തൂവലുമായി കയറുക. മലമുകളില്‍ എത്തിക്കഴിയുമ്പോള്‍ ആ തൂവല്‍ മുഴുവന്‍ താഴേക്ക് പറത്തികളയുക. എന്നിട്ട് എന്റെ അടുത്തേക്ക് വരുക.'' ആ മനുഷ്യന്‍ അങ്ങനെ ചെയ്തതിനുശേഷം ഈ സന്യാസിയുടെ അടുത്തുവന്നു.

സന്യാസി വീണ്ടും പറഞ്ഞു: ''ഒരു കാര്യം കൂടി ചെയ്യുക. നേര ത്തെ പറത്തിയ ആ തൂവലുകളെല്ലാം പെറുക്കിയെടുത്തു കൊണ്ടു വരിക.''

അദ്ദേഹം പറഞ്ഞു, 'സന്യാസി ഞാന്‍ പറപ്പിച്ചു കളഞ്ഞത് തൂവ ലാണ്. പറപ്പിച്ച സ്ഥലം മലമുകളില്‍. ആ തൂവലുകള്‍ എവിടെയാണ് എത്തിയിട്ടുണ്ടാവുകയെന്ന് ആര്‍ക്കറിയാം.' സന്യാസി പറഞ്ഞു: ''ഇതുപോലെ നിന്റെ വാക്കുകളും എവിടെ എത്തിയിട്ടുണ്ടാവുമെന്ന് ആര്‍ക്കറിയാം. അതുകൊണ്ട് വാക്കുകളെ സൂക്ഷിക്കുക.''

logo
Sathyadeepam Weekly
www.sathyadeepam.org