അഹങ്കാരിയായ കാക്ക

സാരംഗ് കെ., ചേലക്കര
അഹങ്കാരിയായ കാക്ക
Published on

ഒരു ദിവസം കുറെ ഭംഗിയുള്ള പക്ഷികള്‍ പറന്നുനടക്കുമ്പോള്‍ അവര്‍ ഒരു കാക്കയെ കണ്ടു. അവര്‍ കാക്കയെ കളിയാക്കാന്‍ തുടങ്ങി. പാവം കാക്കയ്ക്ക് സങ്കടം സഹിക്കാനായില്ല.

കാക്ക സങ്കടത്തോടെ ചിത്രം വരയ്ക്കുന്ന ആളുടെ അടുത്തുച്ചെന്നു. എന്നിട്ട് എന്നെ കളര്‍ അടിച്ചു നല്ല സൗന്ദര്യമുള്ള കാക്കയാക്കി മാറ്റാനാവുമോ എന്ന് തിരക്കി.

ചിത്രം വരയ്ക്കുന്ന ചിത്രകാരന്‍ ആദ്യം വിസമ്മതിച്ചു. പക്ഷേ കാക്ക വീണ്ടും അപേക്ഷിച്ചപ്പോള്‍ ചിത്രകാരന്‍ പെയിന്റ് അടിക്കാമെന്ന് സമ്മതിച്ചു.

ദേഹത്ത് കളറടിച്ചു സുന്ദരിയായപ്പോള്‍ കാക്കയ്ക്ക് മറ്റു പക്ഷികളോട് പുച്ഛം തോന്നി.

ഒപ്പമുള്ള കൂട്ടുകാരടക്കം കാക്കയുടെ കളിയാക്കല്‍ കേട്ട് അവനില്‍ നിന്നും അകന്നു പോയിത്തുടങ്ങി.

ഒരു ദിവസം പക്ഷി വേട്ടക്കാര്‍ വിരിച്ച വലയില്‍ സുന്ദരി കാക്കയും പെട്ടു.

ആ കാക്കയുടെ സൗന്ദര്യം കണ്ട് വേട്ടക്കാര്‍ അത്ഭുതപ്പെട്ടു.

ഇതിനെ നമുക്ക് നല്ല വിലയ്ക്ക് വില്ക്കാം എന്നും പറഞ്ഞ് അതിനെ വേറെ കൂട്ടിലാക്കി.

അവര്‍ നാട്ടിലേക്ക് നടന്നു.

സന്ധ്യയായപ്പോഴേക്കും നല്ല ഇടിയും മഴയും ആരംഭിച്ചു. വേട്ടക്കാര്‍ കൂട് വഴിയരികില്‍ വച്ച് ഒരു മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്നു.

മഴ പെയ്തപ്പോള്‍ നമ്മുടെ സുന്ദരിക്കാക്കയുടെ ദേഹത്തെ പെയിന്റെല്ലാം ഒലിച്ചുപോയി.

മഴവെള്ളത്തില്‍ തന്റെ സൗന്ദര്യമെല്ലാം ഒലിച്ചുപോയതറിഞ്ഞ കാക്ക സങ്കടപ്പെട്ടു.

മഴ തോര്‍ന്നപ്പോള്‍ വേട്ടക്കാര്‍ കൂടി നടുത്തേക്ക് വന്നു. കൂട്ടിനുള്ളിലെ കറുമ്പിയായ കാക്കയെ കണ്ട് അവരെല്ലാം കളിയാക്കി ചിരിക്കാന്‍ തുടങ്ങി.

വില്‍ക്കാന്‍ കൊണ്ടുപോയ കാക്കയെ അവര്‍ കൂടു തുറന്നു പുറത്തേക്കു വിട്ടു.

തന്റെ സൗന്ദര്യത്തില്‍ അഹങ്കരിച്ചു നടന്ന കറുമ്പികാക്കയുടെ അഹങ്കാരവും അതോടെ മാറി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org