മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍

മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍
Published on

സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള പ്രത്യക്ഷീകരണങ്ങള്‍

  • എഡി 1206-ല്‍ ഫ്രാന്‍സിലെ പ്രോവില്ലോയില്‍ വൈദികനായ ഡൊമിനിക്ക് ഗുസ്മാന്

  • എഡി 1247-ല്‍ കെന്റ് ബ്രിട്ടണില്‍ വി. സൈമണ്‍ സ്‌റ്റോക്കിന്

  • എഡി 1531-ല്‍ മെക്‌സിക്കോയില്‍ ആദിവാസി ഗോത്രത്തിലെ ജോണ്‍ ദിയാഗോയ്ക്ക്

  • എഡി 1830-ല്‍ ഫ്രാന്‍സിലെ കാതെറിന്‍ ലബോറയ്ക്ക്

  • എഡി 1846-ല്‍ ഫ്രാന്‍സിലെ ലാസലേറ്റില്‍ ഇടയരായ മലെനി ക്കും മാക്‌സിമിനും

  • എഡി 1858-ല്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ബര്‍ണ്ണദീത്ത എന്ന പെണ്‍കുട്ടിക്ക് (18 പ്രാവശ്യം)

  • എഡി 1917-ല്‍ പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ ലൂസി, ജസീന്ത, ഫ്രാന്‍സിസ് എന്നീ മൂന്നു കുട്ടികള്‍ക്ക് (6 പ്രാവശ്യം)

  • എഡി 1932-ല്‍ ബല്‍ജിയത്തെ ബവ്യൂറാംഗില്‍ അഞ്ച് പേര്‍ക്ക്

മാതാവിന്റെ പ്രത്യക്ഷപ്പെടലുകളിലും ദര്‍ശനങ്ങളിലും കാണുന്ന ചില പൊതുവായ ലക്ഷണങ്ങള്‍

  • ദര്‍ശനങ്ങള്‍ ലഭിച്ചവര്‍ എളിമ ഉള്ളവരായിരുന്നു, സാധാരണക്കാരായിരുന്നു.

  • കൂടുതല്‍ വിജ്ഞാനമോ അഹങ്കാരമോ ഇല്ലാത്തവരായിരുന്നു.

  • ദര്‍ശനം ലഭിച്ചവര്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ താത്പര്യം ഇല്ലാത്തവരായിരുന്നു.

  • ദര്‍ശനങ്ങള്‍ ലഭിച്ചവരുടെ ഈലോക ജീവിതം സഹനങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന് പരി. അമ്മ മുന്നറിയിപ്പ് നല്കിയിരുന്നു.

  • കൂടുതല്‍ പ്രാര്‍ത്ഥിക്കുവാനും പ്രായശ്ചിത്തം ചെയ്യുവാനും എല്ലാ ദര്‍ശനങ്ങളുടെയും സന്ദേശങ്ങള്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

  • ദര്‍ശനം ലഭിച്ചിരുന്നവര്‍ ആത്മീയ നിറവുള്ളവരായിത്തീര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org