മണ്ണിലിറങ്ങിയ ദൈവദൂതന്‍

മണ്ണിലിറങ്ങിയ ദൈവദൂതന്‍

Published on

ടിനു മാര്‍ട്ടിന്‍ ജോസ്

ചുംബിച്ചുണര്‍ത്താന്‍ മടിച്ചു നിന്നു
വാനില്‍ നവവൃന്ദം മാലാഖമാര്‍ ..
തഴുകിയുണര്‍ത്താന്‍ കൊതിച്ചു നിന്നു
ബെത്‌ലഹേം താഴ്‌വരതന്‍ പൂംതെന്നാല്‍

താരകങ്ങളെ പ്രഭ തൂകും താരകങ്ങളെ ..
രാജാധി രാജനെ പുല്‍കിയുണര്‍ത്തരുതേ
മയങ്ങട്ടെയെന്‍ പൊന്നുണ്ണി…
മണ്ണിലിറങ്ങിയ ദൈവസുതന്‍

ദിവ്യസുതനെ മാറോടണച്ചു പുഞ്ചിരിതൂകി നിന്നു
പാരിന്‍ നാഥയാമമ്മയും, യൗസേപ്പിതാവും
ആട്ടിടയരും, രാജാക്കളും ഒരുപോലെ നിന്നു
പാരിന്റെ രാജനാമുണ്ണിക്കു മുന്നില്‍
കാലികളെ…. ചെമ്മരിയാടുകളെ…
രാജാധി രാജനെ വിളിച്ചുണര്‍ത്തരുതേ
മയങ്ങട്ടെയെന്‍ പൊന്നുണ്ണി…
മണ്ണിലിറങ്ങിയ ദൈവസുതന്‍

വാതിലടച്ചോരാ സത്രമുടമകള്‍ നിദ്രയിലാണ്ടു
ദൈവം ഭൂമിയില്‍ ജനിച്ചതറിയാതെ
രക്ഷാസന്ദേശം ശ്രവിച്ചവരെല്ലാം നിദ്രയുണര്‍ന്നു
പാരിന്നതിരുകളിലും ദേവനു സ്തുതിപാടി

logo
Sathyadeepam Online
www.sathyadeepam.org