കവിത
ജയനാരായണന്‍
കണ്ണുകളീറനണിഞ്ഞാലമ്മ
കരവലയത്തിലൊതുക്കീടും
കണ്ണീരൊപ്പി കാത്തീടും, എന്‍
കൂടെത്തന്നെ വസിച്ചീടും
കണ്മണിയായി വളര്‍ത്തീടും…!
കരളില്‍ നന്മ നിറച്ചീടും
കാലം കടന്നുപോയാലും
കണ്ണില്‍ നിന്നു മറഞ്ഞാലും
കരളിന് ചെപ്പില്‍ കാണാച്ചെപ്പില്‍
കാണാമവളുടെയൊരു ചിത്രം!