മൃത്യുവിന്‍റെ മുമ്പില്‍ തളരാതെ

Published on

പ്രാര്‍ത്ഥന
മരണത്തെ മുന്നില്‍ക്കണ്ട് വിങ്ങുന്ന മനസ്സുകളില്‍
നിന്‍റെ ദിവ്യമായ സാന്ത്വനം പകരുക
ആത്മാവിനെ നീറ്റുന്ന ഏകാന്തതയില്‍
അമരുന്നവര്‍ക്ക് ആശ്വാസമാകുക.
അടുത്ത മണിക്കൂറില്‍ വിഷവാതകമേല്‍ക്കാന്‍
വരിയില്‍ നില്‍ക്കുന്നവരെ

നിത്യശാന്തിയിലേക്ക് നയിക്കുക.

നിഷ്ഠൂരം വധിക്കപ്പെട്ട

പ്രിയരുടെ ചിതയ്ക്കു തീകൊളുത്താന്‍,

വിറയ്ക്കുന്ന കൈകളില്‍ വിറകെടുക്കുമ്പോള്‍,
അന്തരംഗത്തില്‍ വിഷാദമേഘങ്ങള്‍ പടരുമ്പോള്‍
പ്രകാശമായി നീ വിടരുക
രോഗഗ്രസ്തമായ ശരീരങ്ങളെയും മനസ്സുകളെയും
നീതന്നെ സ്പര്‍ശിക്കുക.
ഭാരം ചുമക്കുന്ന ജീവിതങ്ങള്‍ക്ക് താങ്ങാകാന്‍
എന്‍റെ കൈകള്‍ക്ക് കൈല്പില്ലാതാകുമ്പോള്‍
നീതന്നെ എനിക്ക് കരുത്തായി മാറുക.
അവസാന വിനാഴികയില്‍
എന്‍റെ ഉറക്കത്തെ നീ അനുഗ്രഹിക്കുക.
ഇനിയുണരാനാവാതെ ഉറങ്ങുന്നവരില്‍
നീതന്നെ ഉയിരായി, ഉയിര്‍പ്പായി, ഉണരുക.

എഡിത്ത് സ്റ്റൈന്‍ (1891-1942)

logo
Sathyadeepam Online
www.sathyadeepam.org