സഭ

സഭ

പുതിയനിയമത്തില്‍ സഭ എന്നത് ഗ്രീക്കിലെ എക്ലേസിയ എന്ന പദത്തിനു പകരമായിട്ടാണ് ഉപയോഗിക്കുന്നത് (മത്തായി 16:18; 18:18). ഇംഗ്ലീഷില്‍ ചര്‍ച്ച് എന്നാണ് അതിന്‍റെ വിവര്‍ത്തനം. ഹീബ്രുവിലെ കാഹല്‍ എന്ന പദത്തിന് തുല്യമാണ് ഗ്രീക്കിലെ എക്ലേസിയ എന്ന വാക്ക്. അതിന്‍റെ അര്‍ത്ഥം സമ്മേളനം എന്നാണ്. മലയാളത്തിലെ സഭ എന്ന പദം സംസ്കൃതത്തില്‍ നിന്ന് സ്വീകരിച്ചതാണ്. കര്‍ത്താവിന്‍റെ ഭവനം എന്നര്‍ത്ഥമുള്ള കുരിയാക്കോണ്‍ എന്ന ഗ്രീക്കുവാക്കിന് സമാനമായിട്ടാണ് സഭ എന്ന പദം പ്രയോഗിക്കുന്നതെന്ന് ചിലര്‍ കരുതുന്നു. പൗരാണിക കാലത്ത് ആരാധനാലയത്തെ കുരിയാക്കോണ്‍ എന്ന് വിളിച്ചിരുന്നു.

പുതിയ നിയമത്തില്‍ സഭ എന്നതിന് പല അര്‍ത്ഥങ്ങളുണ്ട്. രക്ഷിക്കപ്പെട്ടവരുടെ സമൂഹം (എഫേ. 5:23, 25, 27, 29; ഹെബ്രാ. 12:23). ഒരു പ്രാദേശിക ക്രൈസ്തവ സമൂഹം (റോമാ 16:5; കൊളോ 4:15). ഒരു നഗരത്തിലെ പ്രാദേശിക സമൂഹങ്ങളുടെ സംഘാതം (അപ്പസ്തോലന്‍ 13:1; 1 കൊറി. 1:2; വെളിപാട് 2:1). ലോകത്തിലെങ്ങുമുള്ള സകല ക്രൈസ്തവരും (1 കോറി. 15:9; ഗലാ. 1:13; മത്താ. 16:18) എന്നിങ്ങനെ വിവിധ അര്‍ത്ഥങ്ങളില്‍ അത് ഉപയോഗിക്കുന്നുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org