വി. യോഹന്നാൻ - Chap.9 [2of2]

വി. യോഹന്നാൻ - Chap.9 [2of2]
Published on
  • ആ മനുഷ്യന്‍ അന്ധനായിരുന്നെന്നും, കാഴ്ച പ്രാപിച്ചെന്നും ആരോടു ചോദിക്കുവോളം 'യഹൂദര്‍' വിശ്വസിച്ചില്ല?

    - കാഴ്ച ലഭിച്ചവന്റെ മാതാപിതാക്കളോട് (9:19)

  • തങ്ങളുടെ മകന് കാഴ്ച ലഭിച്ചത് എങ്ങിനെയാണെന്ന് അവനോട് തന്നെ ചോദിക്കുവിന്‍ എന്ന് അവന്റെ മാതാപിതാക്കള്‍ പറയാന്‍ കാരണം?

    - യേശുവിനെ ക്രിസ്തു എന്ന് ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവരെ സിനഗോഗില്‍ നിന്ന് പുറത്താക്കണമെന്ന് യഹൂദര്‍ തീരുമാനിച്ചിരുന്നു (9:22)

  • അത് അവനോടു തന്നെ ചോദിക്കുവിന്‍. അവനു പ്രായമായല്ലോ. ആരുടെ വാക്കുകള്‍?

    - കാഴ്ച ലഭിച്ചവന്റെ മാതാപിതാക്കളുടെ വാക്കുകള്‍ (9:21)

  • അന്ധനായിരുന്നവനെ യഹൂദര്‍ വീണ്ടും വിളിച്ച് എന്താണ് പറഞ്ഞത്?

    - ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം (9:24)

  • അവന്‍ പാപിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഒരു കാര്യം എനിക്കറിയാം. ഞാന്‍ അന്ധനായിരുന്നു. ഇപ്പോള്‍ ഞാന്‍ കാണുന്നു? ആരുടെ വാക്കുകള്‍, ആരോട്?

    - കാഴ്ച ലഭിച്ചവന്‍ യഹൂദരോട് (9:25)

  • നിങ്ങളും അവന്റെ ശിഷ്യരാകുവാന്‍ ഇച്ഛിക്കുന്നുവോ എന്ന് കാഴ്ച ലഭിച്ചവന്‍ യഹൂദരോട് ചോദിക്കാന്‍ കാരണമെന്ത്?

    - അവര്‍ (യഹൂദര്‍) വീണ്ടും അവനെ വിളിച്ച് അവന്‍ (യേശു) നിനക്കുവേണ്ടി എന്തു ചെയ്തു? എങ്ങനെയാണ് നിന്റെ കണ്ണുകള്‍ തുറന്നത് എന്നെല്ലാം ചോദിച്ചപ്പോള്‍ (9:26)

  • അവനെ ശകാരിച്ചുകൊണ്ട് അവര്‍ പറഞ്ഞു നീയാണ് അവന്റെ ശിഷ്യന്‍. ഞങ്ങള്‍ മോശയുടെ ശിഷ്യന്മാരാണ്. ദൈവം മോശയോട് സംസാരിച്ചുവെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഈ മനുഷ്യന്‍ എവിടെ നിന്നാണെന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂടാ. ആര് ആരോട് ആരെപ്പറ്റി പറഞ്ഞു?

    - യഹൂദര്‍, കാഴ്ച ലഭിച്ചവനോട് യേശുവിനെപ്പറ്റി പറഞ്ഞു (9:28-29)

  • അവന്‍ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു. അവന്‍ എവിടെ നിന്നാണെന്നു നിങ്ങളറിയുന്നില്ല. എന്നാല്‍ അവന്‍ എന്റെ കണ്ണുകള്‍ തുറന്നു. ആര് ആരോട് പറഞ്ഞു?

    - കാഴ്ച ലഭിച്ചവന്‍ യഹൂദരോട് (9:30)

  • ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍ ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുന്നു? ആരുടെ വാക്കുകള്‍ ആരോട്?

    - കാഴ്ച ലഭിച്ചവന്‍ യഹൂദരോട് (9:31)

  • അന്ധനായിപ്പിറന്ന ഒരു മനുഷ്യന്റെ കണ്ണ് ആരും തുറന്നതായി ലോകാരംഭം മുതല്‍ ഇന്നോളം കേട്ടിട്ടില്ല. ആരുടെ വാക്കുകള്‍?

    - കാഴ്ച ലഭിച്ചവന്റെ വാക്കുകള്‍ (9:32)

  • അപ്പോള്‍ അവര്‍ പറഞ്ഞു: തികച്ചും പാപത്തില്‍ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ? അവര്‍ അവനെ പുറത്താക്കി! എന്തുകൊണ്ട്?

    - കാഴ്ച ലഭിച്ചവന്‍ പറഞ്ഞു, ഈ മനുഷ്യന്‍ ദൈവത്തില്‍ നിന്നുള്ളവനല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ അവനു കഴിയുമായിരുന്നില്ല അപ്പോള്‍ യഹൂദര്‍ അവനെ പുറത്താക്കി (9:33)

  • മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ? ആര് ആരോട് എപ്പോള്‍ ചോദിച്ചു?

  • - യഹൂദര്‍ കാഴ്ച ലഭിച്ചവനെ പുറത്താക്കി എന്നു യേശു കേട്ടപ്പോള്‍ ചോദിക്കുന്നത് (9:35)

  • മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ എന്ന് ചോദിച്ച യേശുവിനോട് കാഴ്ച ലഭിച്ചവന്‍ എന്തു പറഞ്ഞു?

    - കര്‍ത്താവേ, ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവന്‍ ആരാണ് (9:36)

  • യേശു പറഞ്ഞു: നീ അവനെ കണ്ടു കഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍ തന്നെയാണ് അവന്‍. ആരോടാണ് യേശു ഇത് പറഞ്ഞത്?

    - കാഴ്ച ലഭിച്ചവനോട് (9:37)

  • കര്‍ത്താവേ ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട് യേശുവിനെ പ്രണമിച്ചവന്‍ ആരാണ്?

    - കാഴ്ച ലഭിച്ചവന്‍ (9:38)

  • കാഴ്ച ലഭിച്ചവന്റെ വിശ്വാസം കണ്ട യേശു ന്യായവിധിയെക്കുറിച്ച് എന്താണ് പറഞ്ഞത്?

    - കാഴ്ചയില്ലാത്തവര്‍ കാണുകയും കാഴ്ച്ചയുള്ളവര്‍ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന് ന്യായവിധിക്കായി ട്ടാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നത് (9:39)

  • അപ്പോള്‍ ഞങ്ങളും അന്ധരാണോ? ആര് ആരോട് ചോദിച്ചു?

    - ഏതാനും ഫരിസേയര്‍ യേശുവിനോട് (9:40)

  • അന്ധരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു ........... ഉണ്ടാകുമായിരു ന്നില്ല. യോഹ. 9'41 അനുസരിച്ച് പൂരിപ്പിക്കുക.

    - പാപം

  • എന്തുകൊണ്ടാണ് അവരില്‍ പാപം നിലനില്‍ക്കുന്നു എന്ന് യേശു ഫരിസേയരോട് പറയുന്നത്?

    - ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളില്‍ (ഫരിസേയര്‍) പാപം നിലനില്‍ക്കുന്നു (9:41)

logo
Sathyadeepam Online
www.sathyadeepam.org