![വി. യോഹന്നാൻ - Chap.8 [3of3]](http://media.assettype.com/sathyadeepam%2F2026-04-25%2Fsl3bzhfh%2FLOGOSquiz202639.jpg?w=480&auto=format%2Ccompress&fit=max)
![വി. യോഹന്നാൻ - Chap.8 [3of3]](http://media.assettype.com/sathyadeepam%2F2026-04-25%2Fsl3bzhfh%2FLOGOSquiz202639.jpg?w=480&auto=format%2Ccompress&fit=max)
യഹൂദരുടെ പിതാവ് ആരെന്നാണ് യേശു അവരോട് പറയുന്നത്?
- പിശാച് (8:44)
നിങ്ങള്‍ ആരില്‍ നിന്നുള്ളവരാണ്? നിങ്ങള്‍ ആരുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് യേശു യഹൂദരെ കുറ്റപ്പെടുത്തുന്നത്?
- നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു (8:44)
പിശാച് ആദിമുതല്‍ ആരെല്ലാമാണെന്നാണ് യേശു പറയുന്നത്?
- ആദിമുതല്‍ കൊലപാതികയാണ്. അവന്‍ നുണയനും, നുണയുടെ പിതാവുമാണ് (8:44)
എന്താണ് പിശാച് സത്യത്തില്‍ നിലനിന്നിട്ടില്ലാത്തതിന് കാരണം?
- എന്തെന്നാല്‍ അവനില്‍ സത്യമില്ല (8:44)
കള്ളം പറയുമ്പോള്‍ സ്വന്തം സ്വഭാവമനസുരിച്ചു തന്നെയാണ് അവന്‍ സംസാരിക്കുന്നത് എന്ന് യേശു, പിശാചിനെപ്പറ്റി പറയാന്‍ കാരണം എന്ത്?
- കാരണം അവന്‍ നുണയനും നുണയുടെ പിതാവുമാണ് (8:44)
യേശുവിനെ ആരും വിശ്വസിക്കാത്തതിന് കാരണമായി യേശു പറയുന്നതെന്ത്?
- ഞാന്‍ സത്യം പറയുന്നതുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല (8:45)
യോഹ. 8:46 ല്‍ രണ്ട് ചോദ്യങ്ങള്‍ യേശു ചോദിക്കുന്നുണ്ട്. അവ എന്തെല്ലാം?
- നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും. ഞാന്‍ സത്യം പറയുന്നതെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല? (8:46)
നിങ്ങള്‍ എന്തുകൊണ്ട് ദൈവത്തിന്റെ വാക്കു ശ്രവിക്കുന്നില്ല എന്നാണ് യേശു പറയുന്നത്?
- ദൈവത്തില്‍ നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കു ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരല്ല. അതുകൊണ്ട് നിങ്ങള്‍ അവ ശ്രവിക്കുന്നില്ല (8:47)
യഹൂദര്‍ യേശുവിനെ എവിടുത്തുകാരന്‍ എന്നാണ് വിളിച്ചത്?
- സമരിയാക്കാരനാണെന്ന് (8:48)
യേശുവില്‍ എന്തുണ്ടെന്നാണ് യഹൂദര്‍ ആരോപിക്കുന്നത്?
- പിശാചുണ്ടെന്ന് (8:48)
പിശാചുണ്ടെന്ന് ആരോപിച്ചപ്പോള്‍ യേശുവിന്റെ മറുപടി എന്ത്?
- എനിക്കു പിശാചില്ല. ഞാന്‍ എന്റെ പിതാവിനെ ബഹുമാനി ക്കുന്നു. നിങ്ങളാകട്ടെ എന്നെ അപമാനിക്കുന്നു (8:49)
ഞാന്‍ എന്റെ മഹത്വം അന്വേഷിക്കുന്നില്ല. അത് അന്വേഷിക്കുന്നവനും ........... ആയ ഒരുവനുണ്ട്.
- വിധികര്‍ത്താവുമായ (8:50)
സത്യം സത്യമായി നിങ്ങളോട് പറയുന്നു ആരെങ്കിലും ........... പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല. പൂരിപ്പിക്കുക.
- എന്റെ വചനം പാലിച്ചാല്‍ (8:51)
യഹൂദര്‍, യേശുവിനോട്, നിനക്ക് പിശാചുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് വ്യക്തമായിരിക്കുന്നു എന്നു പറയാന്‍ കാരണം എന്ത്?
- എന്റെ വചനം പാലിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല എന്ന് പറഞ്ഞതുകൊണ്ട് (8:51)
ആരെല്ലാം മരിച്ചു എന്നാണ് യഹൂദര്‍ യേശുവിനോട് സൂചിപ്പിക്കുന്നത്?
- അബ്രാഹം മരിച്ചു, പ്രവാചകന്‍മാരും മരിച്ചു (8:52)
ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തേക്കാള്‍ വലിയവനാണോ നീ? പ്രവാചകന്‍മാരും മരിച്ചുപോയി. ആരാണെന്നാണ് നീ അവകാശപ്പെടുന്നത്? ആര് ആരോട് ചോദിച്ചു?
- യഹൂദര്‍ യേശുവിനോട് (8:53)
ഞാന്‍ എന്നെത്തന്നെ ........... എന്റെ മഹത്വത്തിനു വിലയില്ല. പൂരിപ്പിക്കുക.
- മഹത്വപ്പെടുത്തിയാല്‍ (8:54)
തന്റെ പിതാവിനെ യഹൂദര്‍ എന്നു വിളിക്കുന്നു എന്നാണ് യേശു പറയുന്നത്?
- ദൈവമെന്ന് വിളിക്കുന്നു (8:55)
ആരാണ് തന്നെ മഹത്വപ്പെടുത്തുന്നത് എന്നാണ് യേശു പറയുന്നത്?
- നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത് (8:55)
ഞാനും നിങ്ങളെപ്പോലെ നുണയനാകും എന്ന് യേശു പറയുന്നത് ഏത് സാഹചര്യത്തിലാണ്?
- നിങ്ങള്‍ (യഹൂദര്‍) അവിടുത്തെ അറിഞ്ഞിട്ടില്ല. ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോല നുണയനാകും (8:55)
ഞാന്‍ അവിടുത്തെ അറിയുകയും ........... പാലിക്കുകയും ചെയ്യുന്നു?
- അവിടുത്തെ വചനം (8:55)
എന്തു പ്രതീക്ഷയില്‍ പിതാവായ അബ്രാഹം ആനന്ദിച്ചു എന്നാണ് യേശു പറയുന്നത്?
- എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ (8:56)
യഹൂദര്‍ പറഞ്ഞു. നിനക്ക് ഇനിയും ........... എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? പൂരിപ്പിക്കുക.
- 50 വയസ്സായിട്ടില്ല (8:57)
യഹൂദര്‍ എന്തിനാണ് യേശുവിനെ എറിയാന്‍ കല്ലുകളെടുത്തത്?
- യേശു പറഞ്ഞു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു അബ്രാഹത്തിനു മുമ്പ് ഞാന്‍ ഉണ്ട്. ഇങ്ങനെ പറഞ്ഞപ്പോള്‍ (8:58)
യേശുവിനെ എറിയാന്‍ കല്ലുകള്‍ എടുത്തപ്പോള്‍ യേശു എങ്ങോട്ടു പോയി?
- യേശു അവരില്‍ നിന്ന് മറഞ്ഞ് ദേവാലയത്തില്‍ നിന്ന് പുറത്തു പോയി (8:59)