![വി. യോഹന്നാൻ - Chap.7 [3of3]](http://media.assettype.com/sathyadeepam%2F2026-04-11%2F2mngaept%2FLOGOSquiz202636.jpg?w=480&auto=format%2Ccompress&fit=max)
![വി. യോഹന്നാൻ - Chap.7 [3of3]](http://media.assettype.com/sathyadeepam%2F2026-04-11%2F2mngaept%2FLOGOSquiz202636.jpg?w=480&auto=format%2Ccompress&fit=max)
യേശു പറഞ്ഞതുകേട്ട് അവനെ ബന്ധിക്കാന്‍ ശ്രമിച്ചവര്‍ക്ക് അതിന് കഴിഞ്ഞില്ല. കാരണം എന്ത്?
- അവന്റെ സമയം ഇനിയും വന്നിരുന്നില്ല (7:30)
ക്രിസ്തുവില്‍ വിശ്വസിച്ച ജനങ്ങള്‍ എന്തു പറഞ്ഞു എന്നാണ് യോഹന്നാന്‍ 7-ാം അധ്യായം 31 ല്‍ പറയുന്നത്?
- ജനക്കൂട്ടത്തില്‍ വളരേപ്പേര്‍ അവനില്‍ വിശ്വസിച്ചു. അവന്‍ ചോദിച്ചു. ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ? (7:31)
ജനക്കൂട്ടം യേശുവിനെക്കുറിച്ചു പിറുപിറുത്തത് ആര് കേട്ടു?
- ഫരിസേയര്‍ (7:32)
ആരാണ് യേശുവിനെ ബന്ധിക്കാന്‍ സേവകരെ അയച്ചത്?
- പുരോഹിത പ്രമുഖന്മാരും ഫരിസേയരും (7:32)
അല്‍പസമയം കൂടി ഞാന്‍ നിങ്ങളോടു കൂടെയുണ്ട് എന്നു പറഞ്ഞിട്ട് താന്‍ എവിടേക്കു പോകും എന്നാണ് യേശു പറയുന്നത്?
- അതിനുശേഷം ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേക്കു പോകും (7:33)
നിങ്ങള്‍ എന്നെ അന്വേഷിക്കും പക്ഷേ എന്തു സംഭവിക്കും എന്നാണ് യേശു പറയുന്നത്?
- നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ല. ഞാന്‍ ആയിരിക്കു ന്നിടത്തു വരാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല (7:34)
നമുക്കു കണ്ടെത്താന്‍ കഴിയാത്തവിധം എവിടേക്കാണ് അവന്‍ പോവുക? ആരുടെ വാക്കുകള്‍?
- യഹൂദര്‍ പരസ്പരം പറഞ്ഞതാണിത് (7:35)
ആരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുത്തുപോയി അവരെ പഠിപ്പിക്കാനായിരിക്കും എന്നാണ് യഹൂദര്‍ യേശുവി നെക്കുറിച്ച് പറഞ്ഞത്?
- ഗ്രീക്കുകാരുടെ ഇടയില്‍ (7:35)
നിങ്ങള്‍ എന്നെ അന്വേഷിക്കും, കണ്ടെത്തുകയില്ല എന്നും ഞാന്‍ ആയിരിക്കു ന്നിടത്തു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്നും അവന്‍ പറഞ്ഞ ഈ വചനം എന്താണ്? ആരുടെ സംശയമാണിത്?
- യഹൂദരുടെ (7:36)
ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ എന്ന് യേശു എപ്പോഴാണ് പറഞ്ഞത്?
- തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റു നിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു (7:37)
തിരുനാളിന്റെ അവസാനദിനത്തില്‍ യേശു പറഞ്ഞതെന്ത്?
- ''ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും'' (7:37-38)
എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് വിശുദ്ധലിഖിതം പ്രസ്താവി ക്കുന്നതുപോലെ ........... ഒഴുകും. പൂരിപ്പിക്കുക.
- ജീവജലത്തിന്റെ അരുവികള്‍ (7:38)
ജീവജലത്തിന്റെ അരുവികള്‍ ഒഴുകും എന്ന് യേശു പറഞ്ഞത് എന്തിനെപ്പറ്റിയാണ്?
- അവന്‍ ഇത് പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് (7:39)
അതുവരെയും ആത്മാവ് നല്‍കപ്പെട്ടിട്ടില്ലായിരുന്നു എന്ന് യോഹന്നാന്‍ 7:39 ല്‍ പറയാന്‍ കാരണം എന്ത്?
- എന്തെന്നാല്‍ യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല (7:39)
ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ എന്ന യേശുവിന്റെ വാക്കുകള്‍ കേട്ട 'ചിലര്‍' എന്ത് അവനെപ്പറ്റി പറഞ്ഞു?
- ഇവന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനാണ് എന്ന് 'ചിലര്‍' പറഞ്ഞു (7:40)
'മറ്റു ചിലര്‍' എന്താണ് യേശുവിനെപ്പറ്റി പറഞ്ഞതായി 7:41 ല്‍ പറയുന്നത്?
- മറ്റു ചിലര്‍ പറഞ്ഞു ഇവന്‍ ക്രിസ്തുവാണ് (7:41)
എന്നാല്‍ വേറെ ചിലര്‍ എന്താണ് ക്രിസ്തുവിനെപ്പറ്റി പറഞ്ഞു എന്ന് യോഹ. 7:42 ല്‍ കാണുന്നത്?
- എന്നാല്‍ വേറെ ചിലര്‍ ചോദിച്ചു. ക്രിസ്തു ഗലീലിയില്‍ നിന്നാണോ വരുക? ക്രിസ്തു ദാവീദിന്റെ സന്താനപരമ്പരയില്‍ നിന്നാണെന്നും, ദാവീദിന്റെ ഗ്രാമമായ ബേത്‌ലെഹെമില്‍ നിന്ന് അവന്‍ വരുമെന്നുമല്ലേ വിശുദ്ധ ലിഖിതം പറയുന്നത് (7:42)
യേശുവിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായപ്പോള്‍ അവര്‍ എന്ത് ആഗ്രഹിച്ചു? എന്നാല്‍ എന്താണ് നടന്നത്?
- ചിലര്‍ അവനെ ബന്ധിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ ആരും അവന്റെമേല്‍ കൈവച്ചില്ല (7:44)
എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടു വരാഞ്ഞത്? ആര് ആരോട് എപ്പോള്‍ ചോദിച്ചു?
- യേശുവിനെ ബന്ധിക്കാതെ സേവകന്‍മാര്‍ തിരിച്ചു ചെന്നപ്പോള്‍ പുരോഹിത പ്രമുഖന്മാരും ഫരിസേയരും അവരോട് ചോദിച്ചതാണിത് (7:45)
യേശുവനെ കൊണ്ടു വരാഞ്ഞതിന് സേവകന്മാര്‍ എന്തു മറുപടിയാണ് കൊടുത്തത്?
- ''അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല'' എന്ന മറുപടിയാണ് കൊടുത്തത് (7:46)
നിങ്ങളും വഞ്ചിതരായോ? ആര് ആരോട് ചോദിച്ചു?
- ഫരിസേയര്‍ സേവകരോട് (7:47)
........... ലോ ........... ലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചുണ്ടോ? പൂരിപ്പിക്കുക.
- അധികാരികളിലോ, ഫരിസേയരിലോ (7:48)
നിയമം അറിഞ്ഞു കൂടാത്ത ഈ ജനക്കൂട്ടം എങ്ങിനെയുള്ളവരാണെന്നാണ് ഫരിസേയര്‍ പറയുന്നത്?
- ശപിക്കപ്പെട്ടവരാണ് (7:49)
എന്താണ് നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ എന്ന് നിക്കൊദേമോസ് ചോദിച്ചത് ?
- ഒരുവനു പറയാനുള്ളത് ആദ്യം കേള്‍ക്കാതെയും അവന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന്‍ (7:51)
നിക്കേദേമോസിനെ യോഹ. 7:50 ല്‍ എങ്ങനെയാണ് പരിചയപ്പെടുത്തുന്നത്?
- മുമ്പൊരിക്കല്‍ യേശുവിന്റെ അടുക്കല്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് (7:50)
ഫരിസേയര്‍, നിക്കേദേമോസിന്റെ സംശയത്തിന് എന്തു മറുപടിയാണ് പറഞ്ഞത്?
- നീയും ഗലീലിയില്‍ നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍ നിന്നുവരുന്നില്ല എന്ന് അപ്പോള്‍ മനസ്സിലാകും.
ഓരോരുത്തരും എങ്ങോട്ടു പോയി എന്നാണ് 7:53ല്‍ കാണുന്നത്?
- സ്വന്തം വീടുകളിലേക്ക് പോയി (7:53)