![വി. യോഹന്നാൻ - Chap.6 [4of4]](http://media.assettype.com/sathyadeepam%2F2026-04-11%2F48txy0lv%2FLOGOSquiz202633.jpg?w=480&auto=format%2Ccompress&fit=max)
![വി. യോഹന്നാൻ - Chap.6 [4of4]](http://media.assettype.com/sathyadeepam%2F2026-04-11%2F48txy0lv%2FLOGOSquiz202633.jpg?w=480&auto=format%2Ccompress&fit=max)
എന്തു ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല എന്നാണ് 6:53 ല്‍ യേശു യഹൂദരോട് പറയുന്നത്?
- നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല (6:53)
ആര്‍ക്ക് നിത്യജീവനുണ്ടെന്നാണ് 6:54 ല്‍ യേശു പറയുന്നത്?
- എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട് (6:54)
എന്താണ് യഥാര്‍ത്ഥ ഭക്ഷണം, എന്താണ് യഥാര്‍ത്ഥ പാനീയം എന്നാണ് യേശു പറയുന്നത്?
- എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ് (6:55)
ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എന്നാണ് 6:56 ല്‍ പറയുന്നത്?
- എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു (6:56)
ആരാണ് യേശുവിനെ അയച്ചതെന്നാണ് യോഹ. 6:57 ല്‍ പറയുന്നത്?
- ജീവിച്ചിരിക്കുന്നവനായ പിതാവ് എന്നെ അയച്ചു
താന്‍ ആരുമൂലം ജീവിക്കുന്നു എന്നാണ് യേശു പറയുന്നത്?
- ഞാന്‍ പിതാവുമൂലം ജീവിക്കുന്നു (6:57)
ഇതു സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന അപ്പമാണ് ഏത്?
- യേശു (6:58)
പിതാക്കന്മാര്‍ എന്ത് ഭക്ഷിച്ചു. എങ്കിലും മരിച്ചു?
- മന്നാ ഭക്ഷിച്ചു (6:58)
അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവര്‍ ........... യോഹന്നാന്‍ 6:58 അനുസരിച്ച് പൂരിപ്പിക്കുക?
- എന്നേക്കും ജീവിക്കും
സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന, എന്നേക്കും ജീവിക്കുന്ന അപ്പത്തെക്കുറിച്ച് എവിടെ വച്ചാണ് യേശു പഠിപ്പിച്ചത്?
- കഫര്‍ണാമിലെ സിനഗോഗില്‍ വച്ച് (6:59)
ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും? ആര് പറഞ്ഞതാണിത്?
- യേശുവിന്റെ ശിഷ്യന്മാര്‍ (6:60)
ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുന്നുവോ? ആര്‍ക്ക്?
- ശിഷ്യര്‍ക്ക് (6:61)
ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുന്നുവോ? അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നത് നിങ്ങള്‍ കണ്ടാലോ? യേശു ഇങ്ങനെ ചോദിക്കാന്‍ കാരണം എന്ത്?
- തന്റെ ശിഷ്യന്‍മാര്‍ പിറുപിറുക്കുന്നു എന്നു മനസ്സിലാക്കി യേശു അവരോട് ചോദിച്ചതാണ് (6:62)
എന്താണ് ജീവന്‍ നല്‍കുന്നത്?
- ആത്മാവാണ് ജീവന്‍ നല്‍കുന്നത് (6:63)
........... ഒന്നിനും ഉപകരിക്കുന്നില്ല.
- ശരീരം (6:63)
നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ........... ഉം ........... ഉം ആണ് ?
- ആത്മാവും ജീവനും ആണ് (6:63)
എന്തെല്ലാം ആദ്യം മുതലേ അവന്‍ അറിഞ്ഞിരുന്നു എന്നാണ് യോഹ. 6:64 ല്‍ പറയുന്നത്?
- എന്നാല്‍ വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും, തന്നെ ഒറ്റിക്കൊടുക്കുവാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന്‍ അറിഞ്ഞിരുന്നു.
എന്തു ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നാണ് യേശുനാഥന്‍ പറയുന്നത്?
- പിതാവില്‍ നിന്നും വരം ലഭിച്ചാലല്ലാതെ (6:65)
'ഇതിനുശേഷം' അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി. അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല. ഏതിനു ശേഷം?
- ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും എന്ന് യേശു പഠിപ്പിച്ചതിനുശേഷം (6:66)
വളരെപ്പേര്‍ യേശുവിനെ വിട്ടുപോയപ്പോള്‍ എന്തു ചോദ്യമാണ് യേശു തന്റെ 12 പേരോടുമായി ചോദിച്ചത്?
- നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ? (6:67)
നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ എന്നു ചോദിച്ചപ്പോള്‍ ആരാണ് മറുപടി പറഞ്ഞത്?
- ശിമയോന്‍ പത്രോസ് (6:68)
ശിമയോന്‍ പത്രോസ് എന്തു മറുപടിയാണ് പറഞ്ഞത്?
കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും?
- നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീയാണു ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു (6:68-69)
യേശു 12 പേരെ തിരഞ്ഞടുത്തതില്‍ ഒരുവന്‍ പിശാചാണെന്ന് വെളിപ്പെടുത്തിയത് ആരെക്കുറിച്ചാണ്?
- ശിമയോന്‍ സ്‌ക്കറി യാത്തായുടെ മകനായ യൂദാസിനെ കുറിച്ചാണ് (6:71)