വി. യോഹന്നാൻ - Chap.6 [2of4]

വി. യോഹന്നാൻ - Chap.6 [2of4]
Published on
  • എത്രദൂരം തണ്ടു വലിച്ചു കഴിഞ്ഞപ്പോഴാണ് യേശു കടലിനുമീതെ നടന്ന് വള്ളത്തെ സമീപിക്കുന്നത് കണ്ട്?

    - ഇരുപത്തിയഞ്ചോ - മുപ്പതോ സ്താദിയോണ്‍ ദൂരം (6:19)

  • യേശു കടലിനുമീതെ നടക്കുന്നത് കണ്ട ശിഷ്യരുടെ പ്രതികരണം ?

    - അവര്‍ ഭയപ്പെട്ടു (6:19)

  • ഞാന്‍ കടലിനു മീതെ നടക്കുന്നതുകണ്ട് ഭയപ്പെട്ട ശിഷ്യന്മാ രോട് യേശു എന്തു പറഞ്ഞു?

    - ഞാനാണ് ഭയപ്പെടേണ്ട (6:20)

  • യേശുവിനെ വള്ളത്തില്‍ കയറ്റാന്‍ ശിഷ്യന്മാര്‍ ആഗ്രഹിച്ചെങ്കിലും എന്ത് സംഭവിച്ചു?

    - പെട്ടെന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക് അടുത്തു (6:21)

  • കടലിന്റെ മറുകരെ നിന്ന ആളുകള്‍ പിറ്റെ ദിവസം മനസ്സിലാക്കി എന്നു പറയുന്ന മൂന്ന് കാര്യങ്ങള്‍ ഏവ?

    - 1) അവിടെ ഒരു വള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു

    2) ശിഷ്യന്മാരോടുകൂടി യേശു അതില്‍ കയറിയിരുന്നില്ല

    3) ശിഷ്യന്മാര്‍ തനിയെ ആണ് പോയത് (6:22)

  • കര്‍ത്താവ് അപ്പം വര്‍ദ്ധിപ്പിച്ച സ്ഥലത്ത് യേശുവോ ശിഷ്യന്മാരോ ഇല്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളത്തില്‍ കയറി എവിടെയെത്തി?

    - കഫര്‍ണാമിലെത്തി (6:24)

  • യേശുവിനെ കടലിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ ജനങ്ങള്‍ ചോദിച്ചതെന്ത്?

    - റബ്ബീ, അങ്ങ് എപ്പോള്‍ ഇവിടെയെത്തി? (6:25)

  • ജനങ്ങള്‍ യേശുവിനെ അന്വേഷിച്ചപ്പോള്‍ യേശുവിന്റെ മറുപടിയായി യോഹ. 6:26 ല്‍ പറഞ്ഞിരിക്കുന്നതെന്ത്?

    - സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്.

  • നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ എന്തു ചെയ്യണം?

    - മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വര മായ അപ്പത്തിനും വേണ്ടി അദ്ധ്വാനിക്കുവിന്‍ (6:27)

  • നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍ കാരണം?

    - എന്തെന്നാല്‍, പിതാവായ ദൈവം അവന്റെമേല്‍ അധികാര മുദ്ര വച്ചിരിക്കുന്നു (6:27)

  • ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാകാന്‍ എന്തു ചെയ്യണം? യേശുവിന്റെ മറുപടി എന്ത്?

    - ഇതാണ് ദൈവഹിതമനുസരിച്ചുള്ള പ്രവര്‍ത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക (6:29)

  • യോഹ. 6:30 ല്‍ ജനങ്ങള്‍ എന്താണ് യേശുവിനോട് ചോദിക്കുന്ന ചോദ്യം?

    - ഞങ്ങള്‍ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണ് നീ ചെയ്യുക എന്താണ് നീ പ്രവര്‍ത്തിക്കുക? (6:30)

  • അവിടുന്ന് അവര്‍ക്ക് ഭക്ഷിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അപ്പം കൊടുത്തു എന്ന് എഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍ വച്ചു മന്നാ ഭക്ഷിച്ചു. ആര് ആരോട് പറഞ്ഞു?

    - ജനങ്ങള്‍ യേശുവിനോട് ചോദിക്കുന്നതാണിത് (6:31)

  • ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭുമിയില്‍ വച്ചു മന്നാ ഭക്ഷിച്ചു എന്ന് ജനങ്ങള്‍ പറഞ്ഞപ്പോള്‍ യേശുവിന്റെ മറുപടി എന്ത്?

    - യേശു മറുപടി പറഞ്ഞു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. മോശയല്ല നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് അപ്പം തന്നത് എന്റെ പിതാവാണ് (6:32)

  • ദൈവത്തിന്റെ അപ്പം എങ്ങനെയുള്ളതാണ്?

    - സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതത്രേ (6:33)

  • ഇരുപത്തഞ്ചോ, മുപ്പതോ സ്താദിയോണ്‍ എത്ര ദൂരം വരും?

    - അഞ്ചോ, ആറോ കി.മീ. വരെ (foot note)

  • കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്‍കണമേ എന്നു പറഞ്ഞ ജനങ്ങളോട് യേശുവിന്റെ മറുപടി എന്ത്?

    - ഞാനാണ് ജീവന്റെ അപ്പം എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല (6:35)

  • എന്തു ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാണ് യേശു ജനങ്ങളോട് പറയുന്നത്?

    - നിങ്ങള്‍ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്ന് (6:36)

  • പിതാവ് എനിക്കു നല്‍കുന്നവരെല്ലാം ......... ?

    - എന്റെ അടുത്തുവരും (6:37)

  • എന്റെ അടുക്കല്‍ വരുന്നവരെ ഞാന്‍ എന്തു ചെയ്യില്ല എന്നാണ് യേശു പറയുന്നത്?

    - ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല (6:37)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org