വി. യോഹന്നാൻ - Chap.5 [3of3]

വി. യോഹന്നാൻ - Chap.5 [3of3]
Published on
  • നിങ്ങള്‍ ആരുടെ അടുത്തേക്ക് ആളയച്ചപ്പോഴാണ് അവന്‍ സത്യത്തിന് സാക്ഷ്യം നല്‍കി എന്ന് യേശു പറഞ്ഞത്?

    - യോഹന്നാന്റെ അടുത്തേക്ക് (5:33)

  • ഞാന്‍ മനുഷ്യരുടെ എന്ത് സ്വീകരിക്കുന്നു എന്നു നിങ്ങള്‍ വിചാരിക്കേണ്ട?

    - സാക്ഷ്യം സ്വീകരിക്കുന്നു (5:34)

  • നിങ്ങള്‍ എന്തു ചെയ്യേണ്ടതിനാണ് ഞാന്‍ ഇതെല്ലാം പറയുന്നത് യോഹ. 5:34 അനുസരിച്ച് ഉത്തരം എഴുതുക?

    - നിങ്ങള്‍ രക്ഷിക്കപ്പെടേണ്ടതിന് (5:34)

  • കത്തിജ്വലിക്കുന്ന ഒരു ......... ആയിരുന്നു അവന്‍. യോഹ. 5:35 അനുസരിച്ച് പൂരിപ്പിക്കുക.

    - വിളക്കായിരുന്നു (5:35)

  • അല്‍പസമയത്തേക്ക് എന്തിന് ഒരുക്കവുമായിരുന്നു എന്നാണ് യോഹ. 5:35 ല്‍ പറയുന്നത്?

    - അല്‍പസമയത്തേക്ക് അവന്റെ പ്രകാശത്തില്‍ ആഹ്ലാദിക്കാന്‍ ഒരുക്കവുമായിരുന്നു.

  • ആരുടേതിനേക്കാള്‍ വലിയ സാക്ഷ്യം എനിക്കുണ്ട് എന്നാണ് 5:36 ല്‍ പറയുന്നത്?

    - യോഹന്നാന്റേതിനേക്കാള്‍ (5:36)

  • പിതാവാണ് യേശുവിനെ അയച്ചതെന്ന് എന്താണ് സാക്ഷ്യപ്പെടുത്തുന്നതായി യേശു പറയുന്നത്?

    - ''ഞാന്‍ പൂര്‍ത്തിയാക്കാനായി പിതാവ് എന്നെ ഏല്‍പ്പിച്ച ജോലികള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ തന്നെ.'' പിതാവാണ് എന്നെ അയച്ചതെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു (5:36)

  • ആരുടെ സ്വരം നിങ്ങള്‍ കേട്ടിട്ടില്ല, രൂപം കണ്ടിട്ടുമില്ല എന്നാണ് യോഹ. 5:37 ല്‍ യേശു പറയുന്നത്?

    - എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ല, രൂപം കണ്ടിട്ടുമില്ല.

  • അവിടുത്തെ വചനം നിങ്ങളില്‍ വസിക്കാത്തത് എന്തുകൊണ്ടാണെന്നാണ് പറയുന്നത്?

    - അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ട് (5:38)

  • എന്തുതന്നെയാണ് എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്നത് എന്നാണ് യോഹ. 5:39 ല്‍ യേശു പറയുന്നത്?

    - വിശുദ്ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍ അവയില്‍ നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവ തന്നെയാണ് എന്നെക്കുറിച്ച് സാക്ഷ്യം നല്‍കുന്നത് (5:39)

  • എന്നിട്ടും നിങ്ങള്‍ക്ക് ........... ഉണ്ടാകേണ്ടതിന് എന്റെ അടുത്തേക്ക് വരാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു?

    - ജീവന്‍ ഉണ്ടാകേണ്ടതിന് (5:40)

  • മനുഷ്യനില്‍ നിന്ന് ഞാന്‍ ........... സ്വീകരിക്കുന്നില്ല?

    - മഹത്വം (5:41)

  • എനിക്കു നിങ്ങളെ അറിയാം. നിങ്ങളില്‍ ............. ഇല്ല?

    - ദൈവസ്‌നേഹമില്ല (5:42)

  • ഞാന്‍ ആരുടെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല എന്നാണ് യേശു പറയുന്നത്?

    - ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു (5:43)

  • എന്നാല്‍ മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ എന്തു ചെയ്യും എന്നാണ് യേശു പറയുന്നത്?

    - സ്വീകരിക്കും (5:43)

  • പരസ്പരം a) ........... സ്വീകരിക്കുകയും ഏകദൈവത്തില്‍ നിന്നു വരുന്ന b) ........... അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?

    - a) മഹത്വം, b) മഹത്വം (5:44)

  • പിതാവിന്റെ സന്നിധിയില്‍ ആരായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക?

    - നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്ന മോശ (5:45)

  • നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം പറയുന്നതെന്ത്?

    - കാരണം എന്നെക്കുറിച്ച് (യേശുവിനെക്കുറിച്ച്) അവന്‍ (മോശ) എഴുതിയിരിക്കുന്നു (5:46)

  • എന്നാല്‍ 'അവന്‍' എഴുതിയവ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍‌ പിന്നെ 'എന്റെ' വാക്കുകള്‍ എങ്ങനെ വിശ്വസിക്കും? അവന്‍ ആര്? പറയുന്നത് ആര്?

    - അവന്‍ : മോശ, പറയുന്നത് : യേശു (5:47)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org