![വി. യോഹന്നാൻ - Chap.4 [2of3]](http://media.assettype.com/sathyadeepam%2F2026-03-19%2F2rcfdil9%2Fguru24LOGOSquiz2026stjhnc42of3.jpg?w=480&auto=format%2Ccompress&fit=max)
![വി. യോഹന്നാൻ - Chap.4 [2of3]](http://media.assettype.com/sathyadeepam%2F2026-03-19%2F2rcfdil9%2Fguru24LOGOSquiz2026stjhnc42of3.jpg?w=480&auto=format%2Ccompress&fit=max)
ആരെക്കാള്‍ വലിയവനാണോ നീ എന്നാണ് സമരിയാക്കാരി യേശുവിനോട് ചോദിക്കുന്നത്?
- ഈ കിണര്‍ ഞങ്ങള്‍ക്കുതന്ന ഞങ്ങളുടെ പിതാവായ യാക്കോബിനേക്കാള്‍ വലിയവനാണോ നീ? (4:12)
ആരെല്ലാം യാക്കോബിന്റെ കിണറ്റില്‍ നിന്നാണ് കുടിച്ചിരുന്നത് എന്നാണ് സമരിയാക്കാരി യേശുവിനോട് പറയുന്നത്?
- യാക്കോബും, അവന്റെ മക്കളും, കന്നുകാലികളും (4:12)
യാക്കോബിന്റെ കിണറ്റിലെ വെള്ളം കുടിക്കുന്നവന് എന്തു സംഭവിക്കും എന്നാണ് യേശു പറയുന്നത്?
- വീണ്ടും ദാഹിക്കും (4:13)
ആര് നല്‍കുന്ന വെള്ളം കുടിക്കുന്നവനാണ് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ലാത്തത്?
- യേശു നല്‍കുന്ന വെള്ളം കുടിക്കുന്നത് (4:14)
യേശു നല്‍കുന്ന ജീവജലം മനുഷ്യനില്‍ എന്താകും എന്നാണ് യേശു, സമരിയാക്കാരിയോട് പറയുന്നത്?
- അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും (4:14)
ജീവജലത്തെക്കുറിച്ച് കേട്ട സമരിയാക്കാരിയുടെ മറുപടി എന്ത്?
- "ആ ജലം എനിക്കു തരുക, മേലില്‍ എനിക്കു ദാഹിക്കുക യില്ലല്ലോ വെള്ളം കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടല്ലോ." (4:15)
ജീവജലം ചോദിച്ച സമരിയാക്കാരിയോട് യേശു എന്തു പറയുന്നു?
- നീ ചെന്ന് നിന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരുക (4:16)
ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ എന്തായിരുന്നു സമരിയാക്കാരിയുടെ മറുപടി?
- എനിക്ക് ഭര്‍ത്താവില്ല (4:17)
സമരിയാക്കാരി എന്തുപറഞ്ഞത് ശരിയാണെന്നാണ് യേശു അവളോടു പറഞ്ഞത്?
- എനിക്കു ഭര്‍ത്താവില്ല എന്ന് നീ പറഞ്ഞത് ശരിയാണ് (4:17)
സമരിയാക്കാരിയുടെ ഭര്‍ത്താവിനെ സംബന്ധിച്ച എന്തു രഹസ്യമാണ് യേശു അവളോട് വെളിപ്പെടുത്തിയത്?
- നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്റെ ഭര്‍ത്താവല്ല (4:18)
'നീ പറഞ്ഞതു സത്യമാണ്' എന്തുപറഞ്ഞപ്പോഴാണ് സമരിയാക്കാരി യേശുവിനോട് ഇങ്ങനെ പറഞ്ഞത്?
- നിനക്ക് അഞ്ച് ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്റെ ഭര്‍ത്താവല്ല (4:18)
യേശു ആരാണെന്ന് ഞാന്‍ മനസിലാക്കുന്നു എന്നാണ് സമരിയാക്കാരി യേശുവിനോട് പറഞ്ഞത്?
- പ്രഭോ, അങ്ങ് ഒരു പ്രവാചകനാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നു (4:19)
ഞങ്ങളുടെ പിതാക്കന്മാര്‍ ........... ആരാധന നടത്തി.
- ഈ മലയില്‍ (4:20)
എന്നാല്‍ യഥാര്‍ത്ഥമായ ആരാധന സ്ഥലം ........... ആണ് എന്നു നിങ്ങള്‍ പറയുന്നു.
- ജറുസലെമില്‍ (4:20)
സ്ത്രീയേ എന്നെ വിശ്വസിക്കുക എന്നു പറഞ്ഞതുകൊണ്ട് യേശു എന്താണ് സമരിയാക്കാരിയോട് പറയുന്നത്?
- ഈ മലയിലോ ജറുസലേമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു (4:21)
നിങ്ങള്‍ ........... നെ ആരാധിക്കുന്നു. 4:22 അനുസരിച്ച് പൂരിപ്പിക്കുക.
- അറിയാത്തതിനെ
ഞങ്ങള്‍ ........... നെ ആരാധിക്കുന്നു. 4:22 അനുസരിച്ച് പൂരിപ്പിക്കുക.
- അറിയുന്നതിനെ
എന്തെന്നാല്‍, ........... യഹൂദരില്‍ നിന്നാണ്. യോഹ 4:22 അനുസരിച്ച് ഉത്തരം പറയുക?
- രക്ഷ (4:22)
എന്തിന്റെ സമയം വരുന്നു എന്നാണ് യേശു പറയുന്നത്?
- യഥാര്‍ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു (4:23)
അല്ല, അത് ഇപ്പോള്‍ത്തന്നെയാണ് ഏത്?
- യഥാര്‍ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല അത് ഇപ്പോള്‍ത്തന്നെയാണ് (4:23).
യഥാര്‍ഥത്തില്‍ എങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്?
- യഥാര്‍ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. ഇങ്ങനെയുള്ള ആരാധകരെ (4:23)
ദൈവം .......... ആണ്. യോഹ 4:24 അനുസരിച്ച് പൂരിപ്പിക്കുക?
- ആത്മാവാണ്.
ദൈവത്തെ ആരാധിക്കുന്നവര്‍ എങ്ങിനെ ആരാധിക്കണം?
- ആത്മാവിലും സത്യത്തിലും (4:24)
ആര് വരുമെന്ന് എനിക്കറിയാം എന്നാണ് സമരിയാക്കാരി യേശുവിനോട് പറയുന്നത്?
- മിശിഹാ - ക്രിസ്തു (4:25)