വി. യോഹന്നാൻ - Chap.4 [1of3]

വി. യോഹന്നാൻ - Chap.4 [1of3]
Published on
  • ഫരിസേയര്‍ എന്തുകേട്ടതായാണ് കര്‍ത്താവ് അറിഞ്ഞത്?

    - യോഹന്നാനെക്കാള്‍ അധികം ആളുകളെ താന്‍ ശിഷ്യ പ്പെടുത്തുകയും സ്നാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് (4:1)

  • യോഹന്നാനെക്കാള്‍ അധികം ആളുകള താന്‍ ശിക്ഷ്യപ്പെടുത്തു കയും സ്നാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആര് കേട്ടതാ യാണ് കര്‍ത്താവ് അറിഞ്ഞത്?

    - ഫരിസേയര്‍ കേട്ടതായി (4:1)

  • നാലാം അധ്യായത്തില്‍ എത്ര വാക്യങ്ങളും എത്ര തലക്കെട്ടു കളും ഉണ്ട്?

    - 54 വാക്യങ്ങളും 2 തലക്കെട്ടുകളും

  • യോഹ 4-ലെ ആദ്യ തലക്കെട്ട് എന്ത്?

    - യേശുവും സമരിയാക്കാരിയും

  • വാസ്തവത്തില്‍ ആരെയല്ലാതെ, യേശു നേരിട്ട് ആരെയും സ്നാനപ്പെടുത്തിയിട്ടില്ല എന്നാണ് യോഹ 4:2-ല്‍ കാണുന്നത്?

    - ശിഷ്യന്മാരെയല്ലാതെ (4:2).

  • അവന്‍ യൂദയാവിട്ട് വീണ്ടും ........... ലേക്കു പുറപ്പെട്ടു. യോഹ ന്നാന്‍ 4:3 അനുസരിച്ച് പൂരിപ്പിക്കുക?

    - ഗലീലിയിലേക്ക് (4:3)

  • യേശുവിന് ഏത് സ്ഥലത്തുകൂടെ കടന്നുപോകേണ്ടിയിരുന്നു എന്നാണ് യോഹ 4:4-ല്‍ കാണുന്നത്?

    - സമരിയായിലൂടെ

  • യോഹ 4:5-ന് സമാനമായ പഴയനിയമഭാഗങ്ങള്‍ ഏവ?

    - ഉത്പത്തി 33:19, ജോഷ്വാ 24:32

  • സമരിയായില്‍ യേശു എത്തിച്ചേര്‍ന്ന പട്ടണത്തിന്റെ പേര്?

    - സിക്കാര്‍ 4:5

  • എവിടെയാണ് 'സിക്കാര്‍' പട്ടണം?

    - യാക്കോബ് തന്റെ മകന്‍ ജോസഫിനു നല്‍കിയ വയലിനടുത്ത്

  • യാക്കോബിന്റെ കിണര്‍ എവിടെയാണ്?

    - സമരിയായില്‍ (4:6)

  • യാത്ര ചെയ്ത് ക്ഷീണിച്ച യേശു എവിടെ ഇരുന്നതായാണ് പറയു ന്നത്?

    - യാക്കോബിന്റെ കിണറിന്റെ കരയില്‍ ഇരുന്നു (4:6)

  • യേശു ക്ഷീണിച്ച് കിണറിന്റെ കരയില്‍ ഇരുന്നപ്പോള്‍ എത്രാം മണിക്കൂര്‍ ആയിരുന്നു എന്നാണ് പറയുന്നത്?

    - ഏകദേശം ആറാം മണിക്കൂര്‍ ആയിരുന്നു (4:6)

  • ആറാം മണിക്കൂറില്‍ ആരാണ് സമരിയായിലെ കിണറിന്റെ കര യില്‍ വെള്ളം കോരാന്‍ വന്നത്?

    - ഒരു സമരിയാക്കാരി (4:7)

  • യേശു സമരിയാക്കാരിയോട് എന്താണ് ചോദിച്ചത്?

    - എനിക്ക് കുടിക്കാന്‍ തരിക (4:7)

  • യേശുവിന്റെ ശിഷ്യന്മാര്‍, എവിടെ പോയിരിക്കുന്നു എന്നാണ് യോഹ 4:8-ല്‍ പറയുന്നത് ?

    - ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്ക് പോയിരുന്നു.

  • നീ ആരായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? എന്നാണ് പറയുന്നത്?

    - നീ ഒരു യഹൂദനായിരിക്കേ (4:9)

  • യഹൂദരും ആരും തമ്മില്‍ സമ്പര്‍ക്കമൊന്നും ഇല്ല എന്നാണ് സമരിയാക്കാരി പറയുന്നത്?

    - സമരിയാക്കാരും തമ്മില്‍ (4:9)

  • 'ഏത് രണ്ട് കാര്യങ്ങള്‍' അറിഞ്ഞിരുന്നെങ്കിലാണ്, സമരിയാ ക്കാരി യേശുവിനോട് ചോദിക്കുകയും 'ജീവജലം' ലഭിക്കുകയും ചെയ്യുമായിരുന്നു എന്ന് യേശു അവളോട് പറഞ്ഞത്?

    - (a) ദൈവത്തിന്റെ ദാനം എന്തെന്നും

    (b) എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അരിഞ്ഞിരുന്നെങ്കില്‍ (4:10)

  • പ്രഭോ വെള്ളം കോരാന്‍ നിനക്ക് എന്തില്ല എന്നാണ് സമരിയാക്കാരി യേശുവിനോട് പറഞ്ഞത്?

    - നിനക്ക് പാത്രമില്ല (4:11)

  • കിണറ് എങ്ങനെയുള്ളതാണെന്നാണ് സമരിയാക്കാരി യേശുവിനോട് പറയുന്നത്?

    - ആഴമുള്ളത് (4:11)

  • 'ജീവജലം' യേശുവിന് ലഭിക്കാതിരിക്കാന്‍ സമരിയാക്കാരി കണ്ടെത്തിയ അയോഗ്യതകള്‍ എന്തെല്ലാം?

    - (a) വെള്ളം കോരാന്‍ നിനക്ക് പാത്രമില്ല,

    (b) കിണറോ ആഴമുള്ളതും (4:11)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org