![വി. യോഹന്നാൻ - Chap.3 [3of3]](http://media.assettype.com/sathyadeepam%2F2026-03-07%2F39pot464%2Fguru22LOGOSquiz2026stjhnc33of3.jpg?w=480&auto=format%2Ccompress&fit=max)
![വി. യോഹന്നാൻ - Chap.3 [3of3]](http://media.assettype.com/sathyadeepam%2F2026-03-07%2F39pot464%2Fguru22LOGOSquiz2026stjhnc33of3.jpg?w=480&auto=format%2Ccompress&fit=max)
താന്‍ ആരെന്നാണ് യോഹന്നാന്‍ ശിഷ്യന്മാരോട് പറയുന്നത്?
- ഞാന്‍ ക്രിസ്തുവല്ല. പ്രത്യുത അവനു മുമ്പേ അയയ്ക്കപ്പെട്ടവനാണ് (3:28)
ഞാന്‍ ക്രിസ്തുവല്ല എന്ന് പറഞ്ഞതിന് ആര് സാക്ഷികളാണ് എന്നാണ് യോഹന്നാന്‍ പറയുന്നത്?
- യോഹന്നാന്റെ ശിഷ്യന്മാര്‍ (3:28)
മണവാട്ടിയുള്ളവന്‍ ആര്?
- മണവാളന്‍ (3:29)
മണവാളന്റെ സ്വരത്തില്‍ വളരെ സന്തോഷിക്കുന്നത് ആര്?
- അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്നേഹിതന്‍ (3:29)
അതുപോലെ എന്റെ സന്തോഷം ഇപ്പോള്‍ ........... ആയിരിക്കുന്നു.
- പൂര്‍ണമായിരിക്കുന്നു (3:29)
അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം. അധ്യായം വാക്യം?
- യോഹ. 3:30
ഉന്നതത്തില്‍ നിന്നു വരുന്നവന്‍ ........... ആണ്.
- എല്ലാവര്‍ക്കും ഉപരിയാണ് (3:31)
ആരാണ് ഭൂമിയുടേത്?
- ഭൂമിയില്‍ നിന്നുള്ളവന്‍ (3:31)
ആരാണ് ഭൗമികകാര്യങ്ങള്‍ സംസാരിക്കുന്നത്?
- ഭൂമിയില്‍ നിന്നുള്ളവന്‍ (3:31)
സ്വര്‍ഗത്തില്‍ നിന്നു വരുന്നവന്‍ ....... ആണ്.
- എല്ലാവര്‍ക്കും ഉപരിയാണ് (3:31)
അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു ആര്?
- സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ (3:32)
ആരുടെ സാക്ഷ്യമാണ് ആരും സ്വീകരിക്കാത്തത്?
- സ്വര്‍ഗത്തില്‍നിന്നു വരുന്നവന്റെ സാക്ഷ്യം (3:32)
സ്വര്‍ഗത്തില്‍ നിന്നുള്ളവന്റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍ എന്തിനാണ് മുദ്രവയ്ക്കുന്നത്?
- ദൈവം സത്യവാനാണ് എന്നതിന് മുദ്രവയ്ക്കുന്നു (3:33)
ദൈവം അയച്ചവന്‍ ആരുടെ വാക്കുകള്‍ സംസാരിക്കുന്നു?
- ദൈവത്തിന്റെ വാക്കുകള്‍ (3:34)
ദൈവം എങ്ങനെയല്ല ആത്മാവിനെ കൊടുക്കുന്നത്?
- അളന്നല്ല ആത്മാവിനെ കൊടുക്കുന്നത് (3:34)
പിതാവ് .......... നെ സ്നേഹിക്കുന്നു.
- പുത്രനെ (3:35)
പിതാവ് ആരുടെ കൈയ്യില്‍ എല്ലാം ഏല്‍പിച്ചിരിക്കുന്നു?
- പുത്രന്റെ കൈകളില്‍ എല്ലാം ഏല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു (3 :35)
ആര്‍ക്കാണ് നിത്യജീവന്‍ ലഭിക്കുന്നത്?
- പുത്രനില്‍ വിശ്വസിക്കുന്നവന് (3:36)
ആരാണ് ജീവന്‍ ദര്‍ശിക്കാത്തത്?
- പുത്രനെ അനുസരിക്കാത്തവന്‍ (3:36)
ആരുടെമേലാണ് ദൈവകോപം ഉള്ളത്?
- പുത്രനെ അനുസരിക്കാത്തവന്റെ മേല്‍ (3:36)