വി. യോഹന്നാൻ - Chap.2 [2of2]

വി. യോഹന്നാൻ - Chap.2 [2of2]
Published on
  • യേശു ജറുസലേമിലേക്കു പോകാന്‍ കാരണം എന്ത്? യേഹ 2:13-ല്‍ എന്തുപറയുന്നു?

    - യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറുസലേമിലേക്കു പോയി (2:13)

  • ദേവാലയത്തില്‍ യേശു ആരെയെല്ലാം കണ്ടതായാണ് പറയുന്നത്?

    - കാട, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവ രേയും, നാണയം മാറ്റാനിരിക്കുന്നവരേയും (2:14)

  • എന്തുപയോഗിച്ചാണ് യേശു വില്‍പനക്കാരെയെല്ലാം പുറത്താക്കിയത്?

    - കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കി (2:15)

  • വില്‍പനക്കാരോടുകൂടെ എന്തിനെയെല്ലാം പുറത്താക്കി?

    - ആടുകളെയും കാളകളെയും (2:15)

  • നാണയമാറ്റക്കാരെ യേശു എന്തു ചെയ്തു? (2:15)

    - നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു

  • പ്രാവുകളെ വില്‍ക്കുന്നവരോട് യേശു എന്ത് കല്‍പിച്ചു?

    - ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകുവിന്‍, എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത് (2:16)

  • യേശു കച്ചവടക്കാരെ പുറത്താക്കിയപ്പോള്‍ ശിഷ്യന്മാര്‍ എന്ത് അനുസ്മരിച്ചു എന്നാണ് എഴുതിയിരിക്കുന്നത്?

    - സങ്കീ 69:9 "അവിടത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷണത എന്നെ വിഴുങ്ങിക്കളയും" എന്ന് എഴുതപ്പെട്ടിരിക്കുന്നത് ശിഷ്യന്മാര്‍ അനുസ്മരിച്ചു (2:17)

  • യേശു വില്‍പനക്കാരെയും നാണയമാറ്റക്കാരെയും ചമ്മട്ടി കൊണ്ട് പുറത്താക്കിയപ്പോള്‍ യഹൂദര്‍ അവനോട് എന്തു ചോദിച്ചു?

    - ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്ന തിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക? (2:18)

  • യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്ത യഹൂദരോട് യേശുവിന്റെ മറുപടി എന്തായിരുന്നു?

    - നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക, മൂന്നുദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും (2:19)

  • ജറുസലേം ദേവാലയം പണിയാന്‍ എത്ര വര്‍ഷമെടുത്തു എന്നാണ് യഹൂദര്‍ പറയുന്നത്?

    - 46 സംവത്സരം (2:20)

  • ഈ ദേവാലയം പണിയാന്‍ 46 സംവത്സരം എടുത്തു, വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ? ആര് ആരോടു ചോദിച്ചു?

    - യഹൂദര്‍ യേശുവിനോട് (2:20)

  • എന്നാല്‍ യേശു പറഞ്ഞ ആലയം എന്തായിരുന്നു?

    - തന്റെ ശരീരമാകുന്ന ആലയെത്തെപ്പറ്റിയാണ് യേശു പറഞ്ഞത് (2:21)

  • യോഹ 1:19-ല്‍ യേശു പറഞ്ഞ വചനം അവന്റെ ശിഷ്യന്മാര്‍ എപ്പോള്‍ ഓര്‍മിച്ചു എന്നാണ് പറയുന്നത്?

    - അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍ (2:22)

  • അങ്ങനെ .......... ഉം ....... ഉം വിശ്വസിക്കുകയും ചെയ്തു? പൂരിപ്പിക്കുക (2:22)

    - വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ച വചനവും (2:22)

  • പെസഹാത്തിരുനാളില്‍ ജറുസലേമില്‍വെച്ച് വളരെപ്പേര്‍ യേശുവിന്റെ നാമത്തില്‍ വിശ്വസിച്ചത് എന്ത് കണ്ടിട്ടാണ്?

    - അവന്‍ ജറുസലേമില്‍ ആയിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് (2:23)

  • യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല ആരെ? കാരണം എന്ത്?

    - യേശു പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് അവന്റെ നാമത്തില്‍ വിശ്വസിച്ചവരെ അവന്‍ വിശ്വസിച്ചില്ല. കാരണം അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു (2:24)

  • മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന് ആവശ്യമായി രുന്നില്ല. കാരണം എന്ത്?

    - കാരണം മനുഷ്യനിലുള്ളത് എന്താണെന്ന് അവന്‍ വ്യക്തമായി അറിഞ്ഞിരുന്നു (2:25)

  • കാനായിലെ അത്ഭുതത്തിനുശേഷം യേശു എവിടേക്കു പോയി?

    - കഫര്‍ണാമിലേക്ക് (2:12)

  • കാനായിലെ അദ്ഭുത്തിനുശേഷം യേശു ആരോടൊപ്പം കഫര്‍ണാമിലേക്ക് പോയി?

    - തന്റെ അമ്മയോടും ശിഷ്യന്മാരോടുംകൂടി പോയി (2:12)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org