![വി. യോഹന്നാൻ - Chap.2 [1of2]](http://media.assettype.com/sathyadeepam%2F2026-03-07%2Fiwll9uno%2Fguru18LOGOSquiz2026stjhnc21of2.jpg?w=480&auto=format%2Ccompress&fit=max)
![വി. യോഹന്നാൻ - Chap.2 [1of2]](http://media.assettype.com/sathyadeepam%2F2026-03-07%2Fiwll9uno%2Fguru18LOGOSquiz2026stjhnc21of2.jpg?w=480&auto=format%2Ccompress&fit=max)
എത്രാം ദിവസം ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു എന്നാണ് യോഹ 2-ാം അധ്യായം 1-ല്‍ പറയുന്നത്?
- 3-ാം ദിവസം (2:1)
യോഹ 2:1 അനുസരിച്ച് വിവാഹവീട്ടില്‍ ആരുണ്ടായിരുന്നു?
- യേശുവിന്റെ അമ്മ (2:1)
ആരെല്ലാം വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു?
- യേശുവും ശിഷ്യന്മാരും (2:2)
വിവാഹ വീട്ടില്‍ എന്തു സംഭവിച്ചതായിട്ടാണ് യോഹ 2:3-ല്‍ പറയുന്നത്?
- വീഞ്ഞു തീര്‍ന്നുപോയി (2:3)
വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ യേശുവിനോട് എന്തു പറഞ്ഞു?
- അവര്‍ക്കു വീഞ്ഞില്ല (2:3)
അവര്‍ക്കു വീഞ്ഞില്ല എന്നുപറഞ്ഞ അമ്മയോട് യേശുവിന്റെ മറുപടി എന്തായിരുന്നു?
- സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല (2:4)
സമയം ആയിട്ടില്ല എന്ന മറുപടി കേട്ട യേശുവിന്റെ അമ്മ പരിചാരകരോട് എന്തുപറഞ്ഞു?
- അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ (2:5)
എത്ര കല്‍ഭരണികള്‍ അവിടെ - വിവാഹവീട്ടില്‍ ഉണ്ടായിരുന്നു?
- ആറ് കല്‍ഭരണികള്‍ (2:6)
എന്തിനുപയോഗിച്ചിരുന്ന കല്‍ഭരണികളായിരുന്നു അവ?
- യഹൂദരുടെ ശുദ്ധീകരണ കര്‍മ്മത്തിനുള്ള വെള്ളം നിറയ്ക്കുന്നവ (2:6)
ഓരോ ഭരണിയിലും എത്ര അളവ് കൊള്ളുമായിരുന്നു?
- ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു (2:6)
യോഹ 2:7-ല്‍ യേശു എന്താണ് കല്‍പിക്കുന്നത്?
- ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ (2:7)
പരിചാരകര്‍ എത്രത്തോളം വെള്ളം നിറച്ചു?
- വക്കോളം നിറച്ചു (2:7)
ഇനി പകര്‍ന്ന് എവിടെ കൊണ്ടുചെല്ലുവിന്‍ എന്നാണ് യേശു പരിചാരകരോട് പറയുന്നത്?
- കലവറക്കാരന്റെ അടുത്തുകൊണ്ടുചെല്ലുവിന്‍ (2:8)
ആരാണ് വീഞ്ഞായി മാറിയ വെള്ളം ആദ്യം രുചിച്ചുനോക്കിയത്?
- കലവറക്കാരന്‍ (2:9)
വീഞ്ഞായി മാറിയത് വെള്ളമാണെന്ന് ആര് അറിഞ്ഞില്ല എന്നാണ് പറയുന്നത്, ആര് അറിഞ്ഞു?
- കലവറക്കാരന്‍ അറിഞ്ഞില്ല. പരിചാരകര്‍ അറിഞ്ഞിരുന്നു (2:9)
എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥി കള്‍ക്ക് ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും, എന്നാല്‍ നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ. ആര് ആരോടു പറഞ്ഞു?
- കലവറക്കാരന്‍ മണവാളനോട് (2:10)
'കാനാ' എവിടെയാണ്?
- ഗലീലിയില്‍ (2:11)
യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭം എന്ത്?
- ഗലീലിയിലെ കാനായിലെ അദ്ഭുതം (2:11)
കാനായിലെ അദ്ഭുതത്തിലൂടെ ആര് യേശുവില്‍ വിശ്വസിച്ചു എന്നാണ് യോഹ 2:11-ല്‍ പറയുന്നത്?
- അവന്റെ ശിഷ്യന്മാര്‍ (2:11)