![വി. യോഹന്നാൻ - Chap.12 [2of3]](http://media.assettype.com/sathyadeepam%2F2026-05-22%2Fo00s5obi%2FLOGOSguru48chap122of3.jpg?w=480&auto=format%2Ccompress&fit=max)
![വി. യോഹന്നാൻ - Chap.12 [2of3]](http://media.assettype.com/sathyadeepam%2F2026-05-22%2Fo00s5obi%2FLOGOSguru48chap122of3.jpg?w=480&auto=format%2Ccompress&fit=max)
യോഹന്നാന്‍ 12:15 ല്‍ പറയുന്നത് വിശുദ്ധ ലിഖിതം നിറവേറുകയാണെന്ന് യേശുവിന്റെ ശിഷ്യര്‍ക്ക് മനസ്സിലായില്ല. പിന്നെ എപ്പോഴാണ് അവര്‍ അത് മനസ്സിലാക്കിയത്?
- സീയോന്‍ പുത്രീ എന്നു തുടങ്ങുന്ന വിശുദ്ധലിഖിതം നിറവേറുകയാണെന്ന് അത് സംഭവിക്കുമ്പോള്‍ യേശുവിന്റെ ശിഷ്യര്‍ക്ക് മനസ്സിലായില്ല. എന്നാല്‍ യേശു മഹത്വം പ്രാപിച്ചപ്പോള്‍ അവനെപ്പറ്റി ഇക്കാര്യങ്ങള്‍ എഴുതപ്പെട്ടിരുന്നുവെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തുവെന്നും അവര്‍ അനുസ്മരിച്ചു (12:16)
അവന്‍ ഈ അടയാളം പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടു കൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കാന്‍ വന്നത്. ഏത് അടയാളം?
- ലാസറിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചത്(12:17)
ലാസറിനെ ഉയിര്‍പ്പിച്ചു എന്നതിന് ആരാണ് സാക്ഷ്യം നല്‍കിയതായി യോഹ. 12: 17ല്‍ പറയുന്നത്?
- അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം സാക്ഷ്യം നല്‍കിയിരുന്നു (12:18)
''നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു.'' ആരുടെ വാക്കുകള്‍?
- ഫരിസേയര്‍ പരസ്പരം പറഞ്ഞതാണിത് (12:19)
പീലിപ്പോസ് എവിടെ നിന്നുള്ളവനായിരുന്നു?
- ഗലീലിയിലെ ബേത്‌സഥായില്‍ നിന്നുള്ളവന്‍ (12:21)
തിരുനാളില്‍ ആരാധിക്കാന്‍ വന്നവരില്‍ ആരാണ് പീലിപ്പോ സിന്റെ അടുത്ത് ചെന്ന് യേശുവിനെ കാണണമെന്ന് പറഞ്ഞത്?
- ഏതാനും ഗ്രീക്കുകാര്‍ (12:20)
''പ്രഭോ ഞങ്ങള്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നു'' ആര് ആരോട് പറഞ്ഞു?
- ഏതാനും ഗ്രീക്കുകാര്‍ പീലിപ്പോസിനോട് പറഞ്ഞു (12:21)
ഏതാനും ഗ്രീക്കുകാര്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്ന കാര്യം പീലിപ്പോസിനെ അറിയിച്ചപ്പോള്‍ പീലിപ്പോസ് ഈ വിവ രം ആരെ അറിയിച്ചു?
- അന്ത്രയോസിനെ അറിയിച്ചു (12:22)
ഗ്രീക്കുകാര്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്ന കാര്യം യേശുവിനെ അറിയിച്ചത് ആര്?
- അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ അറിയിച്ചു (12:22)
ഏതാനും ഗ്രീക്കുകാര്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്ന കാര്യം അറിയിച്ച പ്പോള്‍ യേശുവിന്റെ മറുപടി എന്തായിരുന്നു?
-മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു (12:23)
യോഹ. 12:24 അനുസരിച്ച് വളരെ ഫലം പുറപ്പെടുവിക്കാന്‍ എങ്ങനെയാവണമെന്നാണ് യേശു പഠിപ്പിക്കുന്നത്?
- സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും (12:24)
തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ എന്തുചെയ്യുന്നു എന്നാണ് യേശു പഠിപ്പിച്ചത് ?
- അത് നഷ്ടപ്പെടുത്തുന്നു (12:25)
ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ ........... അതിനെ കാത്തു സൂക്ഷിക്കും. പൂരിപ്പിക്കുക?
- നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും (12:25)
എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്തു ചെയ്യട്ടെ എന്നാണ് യേശു പറയുന്നത്?
- എന്നെ അനുഗമിക്കട്ടെ (12:26)
എപ്പോഴാണ് ഞാന്‍ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും. എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും എന്ന് യേശു പറയുന്നത്?
- എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ അപ്പോള്‍ (12:26)
എന്നെ ശുശ്രൂഷിക്കുന്നവനെ ആര് ബഹുമാനിക്കും എന്നാണ് യേശു പറയുന്നത്?
- പിതാവ് ബഹുമാനിക്കും (12:26)
ഇപ്പോള്‍ എന്റെ ആത്മാവ് ........... പൂരിപ്പിക്കുക?
- അസ്വസ്ഥമായിരിക്കുന്നു (12:27)
ഞാന്‍ എന്തു പറയേണ്ടു? പിതാവേ ഈ ........... എന്നെ രക്ഷിക്കണമേ? പൂരിപ്പിക്കുക.
- മണിക്കൂറില്‍ നിന്ന് (12:27)
ഈ മണിക്കൂറില്‍ നിന്ന് രക്ഷിക്കണമേ! എന്ന് പറഞ്ഞിട്ട് യേശു എങ്ങനെയാണ് സ്വയം ആശ്വസിക്കുന്നത്?
- അല്ല ഇതിനു വേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്ക് ഞാന്‍ വന്നത്' എന്നു പറഞ്ഞാണ് യേശു ആശ്വസിക്കുന്നത് (12:27)
അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി എപ്പോള്‍?
- പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ എന്ന് യേശു പറഞ്ഞപ്പോള്‍ (12:28)
സ്വര്‍ഗത്തില്‍ നിന്ന് എന്തു സ്വരമാണ് ഉണ്ടായത്?
- ''ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും'' (12:28)
സ്വര്‍ഗത്തില്‍ നിന്ന് സ്വരമുണ്ടായപ്പോള്‍ ജനക്കൂട്ടം എന്തു പറഞ്ഞു?
- ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു (12:29)
സ്വര്‍ഗത്തില്‍ നിന്ന് സ്വരമുണ്ടായപ്പോള്‍ 'ചിലര്‍' എന്തു പറഞ്ഞു?
- എന്നാല്‍ 'ചിലര്‍' ഒരു ദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു (12:29)
സ്വര്‍ഗത്തില്‍ നിന്ന് സ്വരമുണ്ടായപ്പോള്‍ യേശു എന്തു പറഞ്ഞു?
- ആ സ്വരമുണ്ടായത് എനിക്കു വേണ്ടിയല്ല നിങ്ങള്‍ക്കു വേണ്ടിയാണ് (12:30)
ഇപ്പോഴാണ് ഈ ലോകത്തിന്റെ ........... ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും. പൂരിപ്പിക്കുക.
- ന്യായവിധി (12:31)