![വി. യോഹന്നാൻ - Chap.10 [2of2]](http://media.assettype.com/sathyadeepam%2F2026-04-25%2Fbtk9dnf5%2FLOGOSquiz202643.jpg?w=480&auto=format%2Ccompress&fit=max)
![വി. യോഹന്നാൻ - Chap.10 [2of2]](http://media.assettype.com/sathyadeepam%2F2026-04-25%2Fbtk9dnf5%2FLOGOSquiz202643.jpg?w=480&auto=format%2Ccompress&fit=max)
ഈ വാക്കുകള്‍മൂലം യഹൂദരുടെ ഇടയില്‍ വീണ്ടും ഭിന്നതയുണ്ടായി. ഏതു വാക്കുകള്‍ മൂലം?
- തിരിച്ചെടുക്കുന്ന തിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്‌നേഹിക്കുന്നു. ആരും എന്നില്‍ നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസാ സമര്‍പ്പിക്കുക യാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനി ക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍ നിന്നാണ് എനിക്ക് ലഭിച്ചത്. ഇതാണ് ആ വാക്കുകള്‍ (10:18)
യഹൂദരുടെ ഇടയില്‍ യേശുവിന്റെ വാക്കുകള്‍ മൂലം (10:18) ഭിന്നതയുണ്ടായപ്പോള്‍ അവരില്‍ വളരെപ്പേര്‍ എന്തു പറഞ്ഞു?
- അവനു പിശാചുണ്ട്, അവനു ഭ്രാന്താണ്, എന്തിന് അവന്‍ പറയുന്നതു കേള്‍ക്കണം എന്നിങ്ങനെ വളരെപ്പേര്‍ പറഞ്ഞു (10:19)
യഹൂദരുടെ ഇടയില്‍ യേശുവിന്റെ വാക്കുകള്‍ മൂലം ഭിന്നതയു ണ്ടായപ്പോള്‍ 'മറ്റുള്ളവര്‍' എന്തു പറഞ്ഞു എന്നാണ് യോഹ. 10:21 ല്‍ പറയുന്നത്?
- എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു: ഈ വാക്കുകള്‍ പിശാചു ബാധിതന്റേതല്ല. പിശാചിന് അന്ധരുടെ കണ്ണുകള്‍ തുറക്കുവാന്‍ കഴിയുമോ (10:21)
നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ധാവസ്ഥയില്‍ നിര്‍ത്തും? ഇങ്ങനെ 'യഹൂദര്‍' എപ്പോഴാണ് യേശുവിനോട് ചോദിച്ചതായി പറയുന്നത്?
- ജറുസലെമില്‍ പ്രതിഷ്ഠയുടെ തിരുനാളായിരുന്നു. അത് ശീതകാലമായിരുന്നു. യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍, യഹൂദര്‍ അവന്റെ ചുറ്റും കൂടിയാണ് ഇങ്ങനെ ചോദിക്കുന്നത് (10:22-23)
നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോട് പറയുക എന്ന് പറഞ്ഞപ്പോള്‍ യേശു എന്തു പറഞ്ഞു?
- ഞാന്‍ നിങ്ങളോടു പറഞ്ഞു, എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം നല്‍കുന്നു (10:25)
യഹൂദര്‍ യേശുവില്‍ വിശ്വസിക്കുന്നതിന് എന്തു കാരണമാണ് യേശു പറയുന്നത്?
- നിങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല (10:26)
എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ ........... ........... പൂരിപ്പിക്കുക?
- അവ എന്നെ അനുഗമിക്കുന്നു (10:27)
യേശു തന്റെ ആടുകള്‍ക്ക് 'നിത്യജീവന്‍' നല്‍കുന്നതുകൊണ്ട് അവയ്ക്ക് എന്തു സംഭവിക്കുന്നില്ല?
- ഞാന്‍ (യേശു) അവയ്ക്ക് നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചു പോവുകയില്ല. അവയെ എന്റെ അടുക്കല്‍ നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല (10:28)
തന്റെ ആടുകളെ തനിക്കു നല്‍കിയത് ആരാണ്. അവിടുന്ന് എങ്ങനെയുള്ളവനാണ് എന്നാണ് യേശു നമ്മെ പഠിപ്പിക്കുന്നത്?
- അവയെ (ആടുകളെ) എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍ നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ് (10:29-30)
എന്തു പറഞ്ഞപ്പോഴാണ് യഹൂദര്‍ യേശുവിനെ എറിയാന്‍ കല്ലുകള്‍ എടുത്തത്?
- ഞാനും പിതാവും ഒന്നാണ് എന്നു പറഞ്ഞപ്പോള്‍ (10:30)
യഹൂദര്‍ യേശുവിനെ എറിയാന്‍ കല്ലുകള്‍ എടുത്തപ്പോള്‍ യേശു അവരോട് എന്തു ചോദിച്ചു?
- യേശു ചോദിച്ചു: പിതാവില്‍ നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? (10:32)
എതെങ്കിലും നല്ല പ്രവൃത്തികള്‍ മൂലമല്ല, ദൈവദൂഷണം മൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്, കാരണം മനുഷ്യനായിരിക്കെ നീ നിന്നെത്തന്നെ ദൈവമാക്കുന്നു. ആര് ആരോട് പറഞ്ഞു?
- യഹൂദര്‍ യേശുവിനോട് (10:33)
യോഹ. 10:34 ല്‍ ഏത് സങ്കീര്‍ത്തനമാണ് യേശു, യഹൂദരോട് പറയുന്നത്?
- സങ്കീര്‍ത്തനം 82:6 നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു.
യോഹ. 10:35 ല്‍ വിശുദ്ധലിഖിതം എങ്ങനെയാകും എന്നാണ് യേശു പറയുന്നത്?
- വിശുദ്ധലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ.
........... ആരുടെ അടുത്തേക്കു വന്നുവോ, അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു?
- ദൈവവചനം (10:35)
പിതാവ് യേശുവിനെ എങ്ങിനെ ലോകത്തിലേക്കയച്ചു എന്നാണ് യേശു പറയുന്നത്?
- പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ചു (10:36)
തന്നെ എങ്ങിനെ യഹൂദര്‍ കുറ്റപ്പെടുത്തുന്നു എന്നാണ് യേശു പറയുന്നത്?
- പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ, ഞാന്‍ ദൈവപുത്രനാണ് എന്ന് പറഞ്ഞുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടു ത്തുന്നുവോ (10:36)
ഞാന്‍ എന്തു ചെയ്യുന്നില്ലെങ്കില്‍ തന്നെ വിശ്വസിക്കേണ്ടാ എന്നാണ് യേശു പറയുന്നത്?
- ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ (10:37)
എന്നാല്‍ ഞാന്‍ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യണമെന്നാണ് യേശു പഠിപ്പിക്കുന്നത്?
- എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍ (10:38)
യേശുവിന്റെ പ്രവൃത്തികളില്‍ വിശ്വസിച്ചാല്‍ എന്തു ഭവിക്കും എന്ന് യേശു പഠിപ്പിക്കുന്നു?
- എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്‍ക്കുകയും ചെയ്യും (10:38)
വീണ്ടും യഹൂദര്‍ യേശുവിനെ ബന്ധിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തു സംഭവിച്ചു?
- അവന്‍ അവരുടെ കൈയില്‍ നിന്ന് രക്ഷപെട്ടു (10:39)
ബന്ധിക്കാന്‍ വന്നവരില്‍ നിന്ന് രക്ഷപെട്ട യേശു എങ്ങോട്ട് പോയി?
- ജോര്‍ദ്ദാന്റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്‌നാനം നല്‍കിയിരുന്ന സ്ഥലത്തേക്ക് അവന്‍ വീണ്ടും പോയി അവിടെ താമസിച്ചു (10:40)
ജോര്‍ദ്ദാന്റെ മറുകരയില്‍ വെച്ച് വളരെപ്പേര്‍ അടുത്തുവന്ന് യേശുവിനോട് എന്തു പറഞ്ഞു?
- യോഹന്നാന്‍ ഒരടയാളവും പ്രവര്‍ത്തിച്ചില്ല, എന്നാല്‍, ഈ മനുഷ്യനെപ്പറ്റി യോഹന്നാന്‍ പറഞ്ഞിരുന്നതെല്ലാം സത്യമാണ് (10:41)
യോഹ. 10:42 ല്‍ അവിടെ വച്ച് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു എന്ന് എഴുതിയിരിക്കുന്നു. എവിടെ വച്ച്?
- ജോര്‍ദ്ദാന്റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്‌നാനം നല്‍കിയിരുന്ന സ്ഥലത്ത് (10:40)