

ദാവീദിന്റെ പുത്രന്റെ പേര്?
- അബ്‌സലോം
ദാവീദിന്റെ സിംഹാസനം തട്ടിയെടുക്കാന്‍ ശ്രമിച്ചത് ആരെല്ലാം?
- സാവൂളിന്റെ മകന്‍ ഇഷ്ബാലും സ്വന്തം മകന്‍ അബ്‌സലോമും
ബാഹ്യശത്രുക്കളായ ആരെയെല്ലാം തോല്‍പ്പിച്ചാണ് ദാവീദ് രാജ്യത്ത് സമാധാനം സ്ഥാപിച്ചത്?
- ഫിലിസ്ത്യര്‍, അമലേക്യര്‍, മൊവാബിയര്‍, എദോമ്യര്‍, എന്നിവരെ
ബാഹ്യശത്രുക്കളായ ഫിലിസ്ത്യര്‍, അമലേക്യര്‍, മൊവാബിയര്‍, എദോമ്യര്‍ എന്നിവരെ തോല്‍പ്പിച്ച് ദാവീദ് രാജ്യത്ത് സ്ഥാപിച്ചത് എന്ത്?
- സമാധാനം
രാജ്യത്ത് സമാധാനം സ്ഥാപിച്ചത് ആര്?
- ദാവീദ്
എവിടെയാണ് ഐശ്വര്യം കളിയാടിയത്?
- ഇസ്രായേലില്‍
ഐശ്വര്യം കൈവന്നപ്പോള്‍ ദാവീദ് ആഗ്രഹിച്ചത് എന്ത്?
- കര്‍ത്താവിന് ഒരു ആലയം പണിയാന്‍
ഐശ്വര്യം കൈവന്നപ്പോള്‍ കര്‍ത്താവിന് ഒരു ആലയം പണിയാന്‍ ആഗ്രഹിച്ചത് ആര്?
- ദാവീദ്
ദാവീദ് കര്‍ത്താവിന് ഒരു ആലയം പണിയാന്‍ ആഗ്രഹിച്ചപ്പോള്‍ കര്‍ത്താവ് ആര് വഴിയാണ് അതു വിലക്കിയത്?
- നാഥാന്‍ പ്രവാചകന്‍ വഴി
നാഥാന്‍ വഴി കര്‍ത്താവ് ദാവീദിന് നല്‍കിയ വാഗ്ദാനം എന്ത്?
- ദാവീദിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കുമെന്ന വാഗ്ദാനം
വരാനിരിക്കുന്ന രക്ഷകന്‍ ദാവീദിന്റെ പുത്രനായിരിക്കുമെന്ന വിശ്വാസത്തിന്റെ ഉറവിടം എന്താണ്?
- ദാവീദിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും എന്ന വാഗ്ദാനം
ദാവീദ് എങ്ങനെയുള്ള രാജാവ് ആയിരുന്നു?
- നീതിനിഷ്ഠനായ
നീതിനിഷ്ഠനായ രാജാവായിരുന്നു എങ്കിലും എന്താണ് ദാവീദിന്റെ ജീവിതത്തില്‍ ഉണ്ടായത്?
- ബലഹീനതയുടെ നിമിഷങ്ങള്‍
ആരുടെ ജീവിതത്തിലാണ് ബലഹീനതയുടെ നിമിഷങ്ങള്‍ ഉണ്ടായത്?
- ദാവീദിന്റെ
ഊറിയായുടെ ഭാര്യ?
- ബത്‌ഷെബാ
ഊറിയായുടെ ഭാര്യയായ ബത്‌ഷെബായെ സ്വന്തമാക്കാന്‍ ദാവീദ് കാട്ടിയ വന്‍ചതി ആരുടെ ശക്തമായ വിമര്‍ശനത്തിന് വിഷയമായി?
- നാഥാന്റെ
നാഥാന്റെ ശക്തമായ വിമര്‍ശനത്തിനു വിധേയനായി തെറ്റു മനസ്സിലാക്കിയ ദാവീദ് എന്ത് ചെയ്തു?
- ഉള്ളുരുകി അനുതപിച്ചു
ദാവീദിന് ബത്‌ഷെബായില്‍ ജനിച്ച പുത്രന്‍?
- സോളമന്‍
സോളമന്റെ മാതാപിതാക്കന്മാര്‍ ആരെല്ലാം?
- ദാവീദും ബത്‌ഷെബായും
ദാവീദിന് ശേഷം കിരീടവകാശിയായി തീര്‍ന്നത് ആര്?
- സോളമന്‍
ദൈവഹിതത്തിന് വിരുദ്ധമായി ദാവീദ് ചെയ്തത് എന്ത്?
- ജനസംഖ്യയെടുത്തു
ദൈവഹിതത്തിനു വിരുദ്ധമായി ജനസംഖ്യ എടുത്തതിന് ദാവീദിനു കിട്ടിയ ശിക്ഷ എന്ത്?
- മഹാമാരി
മഹാമാരി ശിക്ഷയായി ലഭിക്കാന്‍ കാരണമെന്ത്?
- ദൈവഹിതത്തിന് വിരുദ്ധമായി ജനസംഖ്യ എടുത്തതുകൊണ്ട്
സാമുവല്‍ രണ്ടാം പുസ്തകത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദാവീദിന്റെ യാചന എന്ത്?
- മഹാമാരിയില്‍ നിന്നു ജനത്തെ രക്ഷിക്കണമേ