

1 സാമുവൽ അഞ്ചാം അദ്ധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?
- 12 വാക്യങ്ങൾ
1 സാമുവൽ അഞ്ചാം അധ്യായത്തിന്റെ ശീർഷകം ഏത്?
- പേടകം ഫിലിസ്ത്യരുടെ ഇടയിൽ
ഫിലിസ്ത്യർ ദൈവത്തിന്റെ പേടകം കൈവശപ്പെടുത്തി എബ്നേസറിൽ നിന്ന് എങ്ങോട്ടാണ് കൊണ്ടുപോയത്?
- അഷ്ദോദിലേക്ക് (5:1)
അഷ്ദോദിലേക്ക് കൊണ്ടുപോയ ദൈവത്തിന്റെ പേടകം ഫിലിസ്ത്യർ എവിടെയാണ് സ്ഥാപിച്ചത്?
- ദാഗോന്റെ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് സമീപം (5:2)
ദാഗോന്റെ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് സമീപം ഫിലിസ്ത്യർ സ്ഥാപിച്ചത് എന്ത്?
- ദൈവത്തിന്റെ പേടകം (5:2)
ദാഗോന്റെ ബിംബം കർത്താവിന്റെ പേടകത്തിനു മുൻപിൽ നിലത്തു മറിഞ്ഞുവീണു കിടക്കുന്നത് കണ്ടതാര്?
- അഷ്ദോദിലെ ജനങ്ങൾ (5:3)
കർത്താവിന്റെ പേടകത്തിനു മുൻപിൽ നിലത്തു മറിഞ്ഞു കിടന്നിരുന്നതെന്ത്?
- ദാഗോന്റെ ബിംബം (5:3)
ദാഗോന്റെ ബിംബം കർത്താവിന്റെ പേടകത്തിനു മുൻപിൽ നിലത്തു മറിഞ്ഞുവീണു കിടക്കുന്നത് കണ്ടപ്പോൾ അഷ്ദോദിലെ ജനങ്ങൾ എന്ത് ചെയ്തു?
- അതെടുത്ത് യഥാപൂർവ്വം സ്ഥാപിച്ചു (5:3)
അഷ്ദോദിലെ ജനങ്ങൾ പിറ്റേന്നും ഉണർന്നപ്പോൾ കണ്ടതെന്ത്?
- ദാഗോന്റെ ബിംബം കർത്താവിന്റെ പേടകത്തിനു മുൻപിൽ മറിഞ്ഞു കിടക്കുന്നു (5:4)
പിറ്റേന്ന് മറിഞ്ഞു കിടക്കുന്ന ദാഗോന്റെ ബിംബത്തിൽ ദാഗോന്റെ തലയും കൈകളും എവിടെ കിടക്കുന്നതാണ് കണ്ടത്?
- വാതിൽ പടിയിൽ (5:4)
ദാഗോന്റെ തലയും കൈകളും അറ്റ് വാതിൽ പടിയിൽ കിടക്കുന്നു. എന്താണ് അവശേഷിച്ചിരുന്നത്?
- ഉടൽ മാത്രം (5:4)
ആരെല്ലാമാണ് അഷ്ദോദിലുള്ള ദാഗോന്റെ വാതിൽ പടിയിൽ ചവിട്ടാത്തത്?
- ദാഗോന്റെ പുരോഹിതന്മാരും അവിടെ പ്രവേശിക്കുന്ന മറ്റുള്ളവരും (5:5)
ദാഗോന്റെ പുരോഹിതന്മാരും അവിടെ പ്രവേശിക്കുന്ന മറ്റുള്ളവരും വാതിൽ പടിയിൽ ചവിട്ടാത്തതെന്തുകൊണ്ട്?
- ദാഗോന്റെ തലയും കൈകളും അറ്റ് വാതിൽ പടിയിൽ കിടക്കുന്നതു കൊണ്ട് (5:5)
കർത്താവിന്റെ കരം ആർക്കെതിരെ പ്രബലമായി?
- അഷ്ദോദിൽ ഉള്ള ജനങ്ങൾക്കെതിരെ (5:6)
കർത്താവ് ആഷ്ദോദിൽ ഉള്ള ജനങ്ങളെ എന്ത് ചെയ്തു?
- ജനങ്ങളെ ഭയപ്പെടുത്തി (5:6)
കർത്താവ് കുരുക്കൾ വരുത്തി കഷ്ടപ്പെടുത്തിയതാരെ?
- അഷ്ദോദിലും പരിസരങ്ങളിലും ഉള്ളവരെ (5:6)