![sameul chapter 04 [2of2]](http://media.assettype.com/sathyadeepam%2F2026-08-03%2Fl4woetqb%2F87LOGOSquiz2026samuel-chapter-42of2.jpg?w=480&auto=format%2Ccompress&fit=max)
![sameul chapter 04 [2of2]](http://media.assettype.com/sathyadeepam%2F2026-08-03%2Fl4woetqb%2F87LOGOSquiz2026samuel-chapter-42of2.jpg?w=480&auto=format%2Ccompress&fit=max)
ആ ദേവന്മാരുടെ ശക്തിയിൽ നിന്നും ആരു നമ്മെ രക്ഷിക്കും. ഇതു ചോദിക്കുന്നത് ആര്?
- ഫിലിസ്ത്യർ (4:8)
ഇസ്രായേലിനോട് എങ്ങിനെ യുദ്ധം ചെയ്യാനാണ് ഫിലിസ്ത്യരോട് 1സാമുവൽ 9-ാം വാക്യത്തിൽ പറയുന്നത്?
- ധീരതയോടും പൗരുഷത്തോടും കൂടെ (4:9)
ആരായിരുന്നു യുദ്ധത്തിനുശേഷം ഫിലിസ്ത്യർക്ക് അടിമകളായിരുന്നത്?
- ഹെബ്രായർ (4:9)
ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട് കൂടാരത്തിലേക്ക് പാലായനം ചെയ്തതാര്?
- ഇസ്രായേൽ (4:10)
ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ വലിയ ഒരു എന്താണ് നടന്നത്?
- വലിയൊരു നരവേട്ട (4:10)
ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ എത്ര ഇസ്രായേൽ പടയാളികളാണ് നിലം പതിച്ചത്?
- മുപ്പതിനായിരം (4:10)
ഫിലിസ്ത്യരും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൽ ഫിലിസ്ത്യർ കൈവശപ്പെടുത്തിയത് എന്താണ്?
- ദൈവത്തിന്റെ പേടകം (4:11)
ഫിലിസ്ത്യരും ഇസ്രായേലും തമ്മിലുണ്ടായ യുദ്ധത്തിൽ വധിക്ക പ്പെട്ടവരിൽ പ്രധാനികൾ ആരായിരുന്നു?
- ഏലിയുടെ പുത്രന്മാരായ ഹോഫ്നിയും ഫിനെഹാസും (4:11)
യുദ്ധരംഗത്ത് നിന്നും ഓടി ഷീലോയിൽ എത്തിയ ആൾ ഏത് ഗോത്രജൻ ആയിരുന്നു?
- ബെഞ്ചമിൻ ഗോത്രം (4:12)
ബെഞ്ചമിൻ ഗോത്രജനായ ആൾ യുദ്ധരംഗത്ത് നിന്നും ഷീലോയിൽ എത്തിയപ്പോൾ എന്തു ചെയ്തു ?
- വസ്ത്രം വലിച്ചു കീറുകയും തലയിൽ പൂഴി വിതറുകയും ചെയ്തു (4:12)
ബെഞ്ചമിൻ ഗോത്രജനായ ഒരാൾ ഷീലോയിലെത്തിയപ്പോൾ ഏലി എവിടെ ഇരിക്കുകയായിരുന്നു?
- പീഠത്തിൽ (4:13)
പീഠത്തിൽ ഇരിക്കുകയായിരുന്ന ഏലി എന്തു ചെയ്യുക യായിരുന്നു?
- വഴിയിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു (4:13)
ഏലി എന്തിനെക്കുറിച്ച് ആകുലചിത്തനായിരുന്നു?
- ദൈവത്തിന്റെ പേടകത്തെക്കുറിച്ച് (4:13)
ദൂതൻ പട്ടണത്തിലെത്തി വാർത്ത അറിയിച്ചപ്പോൾ പട്ടണവാസികൾ എന്താണ് ചെയ്തത്?
- പട്ടണവാസികൾ മുറവിളി കൂട്ടി (4:13)
ദൂതൻ പട്ടണത്തിലെത്തി വാർത്ത അറിയിച്ചപ്പോൾ പട്ടണവാസികൾ മുറവിളി കൂട്ടിയതു കേട്ട് അതിനെക്കുറിച്ച് ആരാഞ്ഞത് ആരാണ്?
- ഏലി (4:14)
ഏലി മരിക്കുമ്പോൾ എത്ര വയസ്സുണ്ടായിരുന്നു?
- 98
ഏലിക്ക് 98 വയസ്സ് ഉണ്ടായിരുന്നു, അവൻ മിക്കവാറും .......... പൂരിപ്പിക്കുക?
- അന്ധനുമായിരുന്നു (4:15)
പടക്കളത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടെത്തിയ ദൂതനോട് ഏലി എന്താണ് ചോദിച്ചത് ?
- മകനെ, എന്തു സംഭവിച്ചു (4:16)
ഇസ്രായേൽ ഫിലിസ്ത്യരോട് തോറ്റോടിയപ്പോൾ നല്ലൊരു ഭാഗം ജനങ്ങൾക്ക് എന്തു സംഭവിച്ചു?
- കൊല്ലപ്പെട്ടു (4:17)
ദൈവത്തിന്റെ പേടകം ഫിലിസ്ത്യർ കൈവശപ്പെടുത്തിയെന്ന് ദൂതൻ പറഞ്ഞതു കേട്ടപ്പോൾ എന്തു സംഭവിച്ചു?
- ഏലി വാതിൽ പടിക്കരികെയുള്ള പീഠത്തിൽ നിന്ന് പിറകോട്ട് മറിഞ്ഞു (4:18)
വൃദ്ധനും ക്ഷീണിതനുമായ അവൻ കഴുത്തൊടിഞ്ഞു മരിച്ചു. ആര്?
- ഏലി (4:18)
ഏലി എത്ര വർഷം ഇസ്രായേലിൽ ന്യായാധിപനായിരുന്നു?
- 40 വർഷം
ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തെന്നും തന്റെ അമ്മായിയപ്പനും ഭർത്താവും മരിച്ചെന്നും കേട്ടപ്പോൾ പ്രസവവേദന ശക്തിപ്പെട്ട് പ്രസവിച്ചതാര്?
- ഏലിയുടെ പുത്രനായ ഫിനെഹാസിന്റെ ഭാര്യ (4:19)
ഭയപ്പെടേണ്ട, നീയൊരു ആൺകുട്ടിയെ പ്രസവിച്ചിരിക്കുന്നു. എന്നു പറഞ്ഞതാര്?
- അവളെ പരിചരിച്ചിരുന്ന സ്ത്രീകൾ (4:20)
മഹത്വം ഇസ്രായേലിൽ നിന്ന് വിട്ടുപോയി എന്നു പറഞ്ഞ് അവൾ തന്റെ കുഞ്ഞിന് എന്താണ് പേരിട്ടത്?
- ഇക്കാബോദ് (4:21)
"ഇക്കാബോദ്" എന്ന പേരിന് അർത്ഥം എന്ത്?
- മഹത്വമില്ല
എന്തു പിടിക്കപ്പെട്ടതിനാലാണ് മഹത്വം ഇസ്രായേലിൽ നിന്നും വിട്ടുപോയിരിക്കുന്നു എന്ന് ഏലിയുടെ മരുമകൾ പറഞ്ഞത്?
- ദൈവത്തിന്റെ പേടകം (4:22)