സാമുവൽ - Chap 04 [1 of 2]

sameul chapter 04 [1 of 2]
Published on
  • 1 സാമുവൽ നാലാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?

    - 22 വാക്യങ്ങൾ

  • 1 സാമുവൽ നാലാം അദ്ധ്യായത്തിലെ ശീർഷകം ഏത്?

    - വാഗ്ദാന പേടകം നഷ്ടപ്പെടുന്നു.

  • സാമുവലിന്റെ വാക്ക് ആരാണ് ആദരിച്ചത്?

    - ഇസ്രായേൽ മുഴുവൻ (4:1)

  • അക്കാലത്ത് ഇസ്രായേലിനെതിരെ യുദ്ധത്തിനു വന്നതാര്?

    - ഫിലിസ്ത്യർ (4:1)

  • ഇസ്രായേൽ ഫിലിസ്ത്യർക്കെതിരെ പാളയം അടിച്ചത് എവിടെ?

    - എബനേസർ (4:1)

  • ഫിലിസ്ത്യർ ഇസ്രായേലിനെതിരെ പാളയം അടിച്ചത് എവിടെ?

    - അഫേക്ക്‌ (4:1)

  • ഫിലിസ്ത്യർ ഇസ്രായേലിനെതിരെ അണിനിരന്നപ്പോൾ പരാജയപ്പെട്ടത് ആര്?

    - ഇസ്രായേല്യര്‍ (4:2)

  • യുദ്ധക്കളത്തിൽ വച്ച് തന്നെ ഇസ്രായേലിലെ എത്ര ആളുകളെ ഫിലിസ്ത്യർ വധിച്ചു?

    - നാലായിരത്തോളം ആളുകളെ (4:2)

  • ശേഷിച്ചവർ പാളയത്തിൽ തിരിച്ചെത്തിയപ്പോൾ ഫിലിസ്ത്യർ ഇന്നു നമ്മെ പരാജയപ്പെടുത്താൻ എന്തുകൊണ്ട് കർത്താവ് അനുവദിച്ചു എന്ന് ചോദിച്ചതാര്?

    - ഇസ്രായേലിലെ ശ്രേഷ്ഠന്മാർ (4:3)

  • എവിടെ നിന്ന് കർത്താവിന്റെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാമെന്നാണ് ഇസ്രായേലിലെ ശ്രേഷ്ഠന്മാർ പറഞ്ഞത്?

    - ഷീലോയിൽ നിന്ന് (4:3)

  • ഷീലോയിൽ നിന്ന് എന്തുകൊണ്ടുവരാമെന്നാണ് ഇസ്രായേലിലെ ശ്രേഷ്ഠന്മാർ പറഞ്ഞത്?

    - കർത്താവിന്റെ ഉടമ്പടിയുടെ പേടകം (4:3)

  • അവിടുന്ന് നമ്മുടെ മദ്ധ്യേ വന്ന് ആരിൽ നിന്നും നമ്മെ രക്ഷിക്കുമെന്നാണ് ഇസ്രായേലിലെ ശ്രേഷ്ഠന്മാർ പറഞ്ഞത്?

    - ശത്രുക്കളില്‍നിന്നും (4:3)

  • 1 സാമുവൽ 4:3 ന് സമാനമായ പഴയ നിയമ ഗ്രന്ഥഭാഗം ഏത്?

    - സംഖ്യ (10:35)

  • ഷീലോയിലേക്ക് ആളയച്ച് ആരുടെ മേൽ എഴുന്നുള്ളിയിരിക്കുന്ന സൈന്യങ്ങളുടെ കർത്താവിന്റെ ഉടമ്പടിയുടെ പേടകമാണ് കൊണ്ടു വന്നത്?

    - കെരൂബുകളുടെ മേൽ (4:4)

  • ഷീലോയിൽ നിന്ന് കെരൂബുകളുടെ മേൽ എഴുന്നള്ളി ഇരിക്കുന്ന എന്താണ് ആളുകൾ കൊണ്ടുവന്നത്?

    - സൈന്യങ്ങളുടെ കർത്താവിന്റെ ഉടമ്പടിയുടെ പേടകം (4:4)

  • സൈന്യങ്ങളുടെ കർത്താവിന്റെ ഉടമ്പടിയുടെ പേടകത്തോ ടൊപ്പം ഉണ്ടായിരുന്നത് ആരെല്ലാം?

    - ഏലിയുടെ പുത്രന്മാരായ ഹോഫ്നിയും ഫിനെഹാസും (4:4)

  • 1 സാമുവൽ 4:4 നു സമാനമായ പഴയ നിയമ ഗ്രന്ഥഭാഗം ഏത്?

    - പുറപ്പാട് (25:28)

  • കർത്താവിന്റെ ഉടമ്പടിയുടെ പേടകം എവിടെയെത്തിയ പ്പോഴാണ് ഇസ്രായേൽ മുഴുവൻ ആനന്ദം കൊണ്ട് ആർത്തുവിളിച്ചത്?

    - കൂടാരത്തിൽ (4:5)

  • കർത്താവിന്റെ ഉടമ്പടിയുടെ പേടകം കൂടാരത്തിൽ എത്തി യപ്പോൾ ആരാണ് ആനന്ദം കൊണ്ട് ആർത്തുവിളിച്ചത്?

    - ഇസ്രായേൽ മുഴുവൻ (4:5)

  • ഇസ്രായേൽ മുഴുവൻ ആനന്ദം കൊണ്ട് ആർത്തു വിളിച്ചപ്പോൾ എന്തു സംഭവിച്ചു?

    - അതു ഭൂമിയിൽ എങ്ങും പ്രതിധ്വനിച്ചു (4:5)

  • എവിടെ നിന്ന് പുറപ്പെടുന്ന ഉഗ്രാട്ടഹാസത്തിന്റെ സൂചന എന്താണെന്നാണ് ഫിലിസ്ത്യർ തിരക്കിയത്?

    - ഹെബ്രായരുടെ കൂടാരത്തിൽ നിന്ന് (4:6)

  • എന്താണ് കൂടാരത്തിൽ എത്തിയതെന്ന് ഫിലിസ്ത്യർ മനസ്സിലാക്കിയത്?

    - കർത്താവിന്റെ പേടകം (4:6)

  • കർത്താവിന്റെ പേടകം കൂടാരത്തിൽ എത്തിയെന്നു മനസ്സിലാ ക്കിയപ്പോൾ ഭയചകിതരായത് ആര്?

    - ഫിലിസ്ത്യർ (4:7)

  • കർത്താവിന്റെ പേടകം കൂടാരത്തിൽ എത്തിയപ്പോൾ ഭയചകിതരായ ഫിലിസ്ത്യർ, പാളയത്തിൽ ആര് എത്തിയിട്ടുണ്ടെ ന്നാണ് പറഞ്ഞത്?

    - ദേവന്മാർ (4:7)

  • എവിടെവെച്ച് ഈജിപ്തുകാരെ ഞെരുക്കിയ ദേവന്മാരാണ് അവർ എന്നു പറയുന്നത്?

    - മരുഭൂമിയിൽ വച്ച് (4:8)

  • മരുഭൂമിയിൽ വച്ച് എങ്ങനെ ഈജിപ്തുകാരെ ഞെരുക്കിയ ദേവന്മാരെന്നാണ് അവർ പറയുന്നത്?

    - നിരവധി ബാധകൾ കൊണ്ട് (4:8)

logo
Sathyadeepam Online
www.sathyadeepam.org