![samuel chapter 2 [3 of 3]](http://media.assettype.com/sathyadeepam%2F2026-08-03%2Flmjyyii7%2F83LOGOSquiz2026samuel-chapter-23of3.jpg?w=480&auto=format%2Ccompress&fit=max)
![samuel chapter 2 [3 of 3]](http://media.assettype.com/sathyadeepam%2F2026-08-03%2Flmjyyii7%2F83LOGOSquiz2026samuel-chapter-23of3.jpg?w=480&auto=format%2Ccompress&fit=max)
കർത്താവിനു സമർപ്പിച്ച ഈ കുട്ടിക്ക് പകരം ഈ സ്ത്രീയിൽ നിന്ന് തന്നെ വേറെ സന്താനങ്ങളെ ദൈവം നൽകട്ടെ എന്ന് പുരോഹിതനായ ഏലി അനുഗ്രഹിച്ചത് ആരെയാണ്?
- എൽക്കാനയെയും ഭാര്യയെയും (2:20)
സാമുവലിന് ശേഷം ഹന്ന എത്ര മക്കളെ പ്രസവിച്ചു?
- മൂന്ന് പുത്രന്മാരെയും രണ്ട് പുത്രിമാരെയും (2:21)
വൃദ്ധനായപ്പോൾ തന്റെ പുത്രന്മാർ ആരോട് ചെയ്തിരുന്ന ദുഷ്‌കൃത്യങ്ങളെ കുറിച്ചാണ് ഏലി കേട്ടത്?
- ഇസ്രായേൽ ജനത്തോട് (2:22)
പുത്രന്മാരുടെ എന്തിനെ പറ്റിയാണ് ഓരോരുത്തർ പറയുന്നത് ഞാൻ കേൾക്കുന്നു എന്ന് പുരോഹിതനായ ഏലി പുത്രൻമാ രോട് പറയുന്നത്?
- ദുഷ്‌കൃത്യങ്ങളെ പറ്റി (2:23)
മനുഷ്യൻ മനുഷ്യനോട് പാപം ചെയ്താൽ അവനുവേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ ആരാണ് ഉണ്ടാവുക?
- ദൈവം (2:25)
കർത്താവിനോട് ........... ചെയ്താൽ ആര് മാധ്യസ്ഥ്യം വഹിക്കും? പൂരിപ്പിക്കുക.
- പാപം (2:25)
കർത്താവിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നത് ആര്?
- ബാലനായ സാമുവൽ (2:26)
നിന്റെ പിതാവിന്റെ കുടുംബം ഈജിപ്തിൽ ആർക്ക് അടിമകളായി രുന്നു എന്നാണ് കർത്താവ് അയച്ച ആൾ ഏലിയുടെ അടുക്കൽ വന്നു പറഞ്ഞത്?
- ഫറവോയുടെ ഭവനത്തിൽ (2:27)
നിന്റെ പിതാവിന്റെ കുടുംബത്തിന് ഞാൻ എപ്പോഴാണ് എന്നെ ത്തന്നെ വെളിപ്പെടുത്തിയത് എന്നാണ് കർത്താവ് പറയുന്നത്?
- ഈജിപ്തിൽ ഫറവോയുടെ ഭവനത്തിൽ അടിമയായിരിക്കുമ്പോൾ (2:27)
എന്റെ ബലിപീഠത്തെ സമീപിക്കാനും ധൂപാർപ്പണം നടത്താനും എന്റെ മുമ്പിൽ എഫോദ് ധരിക്കാനും എവിടെനിന്നാണ് എന്റെ പുരോഹിതനെ ഞാൻ തിരഞ്ഞെടുത്തത്?
- ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളിൽ നിന്നും (2:28)
ഇസ്രായേൽ മക്കൾ ഏത് ബലിക്ക് അർപ്പിച്ചതെല്ലാമാണ് നിന്റെ പിതൃഭവനത്തിന് ഞാൻ കൊടുത്തത്?
- ദഹനബലിക്ക് (2:28)
ദഹനബലിക്കർപ്പിച്ചതെല്ലാം ഞാൻ ആർക്കാണ് കൊടുത്തത്?
- നിന്റെ പിതൃ ഭവനത്തിന് (2:28)
നിങ്ങൾ എന്റെ ജനം എനിക്കർപ്പിക്കുന്ന സകല ബലികളുടെയും എന്താണ് തിന്നു കൊഴുത്തത്?
- വിശിഷ്ടഭാഗം (2:29)
എന്നെക്കാൾ കൂടുതൽ നിന്റെ മക്കളെ നീ ബഹുമാനിക്കുന്നത് എന്ത്? ആര് ആരോട് പറഞ്ഞു?
- കർത്താവ് പുരോഹിതനായ ഏലിയോട് (2:29)
നിന്റെയും നിന്റെ പിതാവിന്റെയും കുടുംബം നിത്യവും എനിക്ക് ശുശ്രൂഷ ചെയ്യുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. ഇങ്ങനെ പറഞ്ഞത് ആര്?
- ഇസ്രായേലിന്റെ ദൈവമായ കർത്താവ് (2:30)
കർത്താവ് ഏലിയോട് എങ്ങനെയുള്ളവരെ ഞാൻ ആദരിക്കും എന്നാണ് പ്രഖ്യാപിക്കുന്നത്?
- എന്നെ ആദരിക്കുന്നവരെ (2:30)
കർത്താവ് ഏലിയോട് എങ്ങനെയുള്ളവരെ ഞാൻ നിന്ദിക്കും എന്നാണ് പ്രഖ്യാപിക്കുന്നത്?
- എന്നെ നിന്ദിക്കുന്നവരെ (2:30)
വാർദ്ധക്യത്തിൽ എത്താൻ ആർക്കും ഇടയാകാത്ത വിധം നിന്റെയും നിന്റെ .......... ശക്തി ഞാൻ ക്ഷയിപ്പിക്കുന്ന ദിവസം ഇതാ അടുത്തിരിക്കുന്നു. പൂരിപ്പിക്കുക?
- പിതൃകുടുംബത്തിന്റെയും (2:31)
ഇസ്രായേൽ ജനത്തിൽ മറ്റുള്ളവർക്ക് ഞാൻ നൽകുന്ന അനുഗ്രഹങ്ങൾ കണ്ട് നിങ്ങൾ ആരാകുമെന്നാണ് പറയുന്നത്?
- അസ്വസ്ഥരും അസൂയാലുക്കളും (2:32)
ഏലിയുടെ കുടുംബ ത്തിൽ എങ്ങനെയുള്ള വരായി മേലിൽ ആരും ഉണ്ടാവുകയില്ല എന്നാണ് പറയുന്നത്?
- പ്രായം ചെന്നവരായി (2:32)
കണ്ണീരുകൊണ്ട് അവന്റെ ......... മങ്ങുകയും ......... ഉരുകുകയും ചെയ്യും. പൂരിപ്പിക്കുക?
- കാഴ്ച, ഹൃദയം (2:33)
നിങ്ങളിൽ ഒരുവനെയും എന്റെ എവിടെ നിന്ന് ഞാൻ വിച്ഛേദിക്കുകയില്ല എന്നാണ് കർത്താവ് പുരോഹിതനായ ഏലിയോട് പറയുന്നത്?
- ബലിപീഠത്തിൽ നിന്ന് (2:33)
ആരെല്ലാമാണ് ഒരേ ദിവസം തന്നെ മരിക്കും എന്ന് കർത്താവ് പുരോഹിതനായ ഏലിയോട് പറയുന്നത്?
- ഏലിയുടെ പുത്രന്മാരായ ഹോഫ്നിയും ഫിനഹാസും (2:34)
എനിക്കുവേണ്ടി എങ്ങനെയുള്ള ഒരു പുരോഹിതനെ ഞാൻ തിരഞ്ഞെടുക്കും എന്നാണ് കർത്താവ് പറയുന്നത്?
- വിശ്വസ്തനായ ഒരു പുരോഹിതനെ (2:35)
എനിക്കുവേണ്ടി ഞാൻ തിരഞ്ഞെടുക്കുന്ന വിശ്വസ്തനായ പുരോഹിതൻ എങ്ങിനെ പ്രവർത്തിക്കും എന്നാണ് കർത്താവ് പറയുന്നത്?
- എന്റെ ഹൃദയാഭിലാഷം അനുസരിച്ച് (2:35)
നിന്റെ കുടുംബത്തിൽ അവശേഷിക്കുന്നവരെല്ലാം ഒരു വെള്ളിക്കാശിനും ഒരു കഷണം അപ്പത്തിനും വേണ്ടി ആരോട് യാചിക്കുമെന്നാണ് കർത്താവ് പറയുന്നത്?
- എനിക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന എന്റെ വിശ്വസ്തനായ പുരോഹിതനോട് (2:36)
നിന്റെ കുടുംബത്തിൽ അവശേഷിക്കുന്നവരെല്ലാം എന്തിനു വേണ്ടി യാചിക്കുമെന്നാണ് കർത്താവ് പറയുന്നത്?
- ഒരു വെള്ളിക്കാശിനും ഒരു കഷണം അപ്പത്തിനും വേണ്ടി (2:36)
നിന്റെ കുടുംബത്തിൽ അവശേഷിക്കുന്നവരെല്ലാം ഒരു വെള്ളിക്കാശിനും ഒരു കഷണം അപ്പത്തിനും വേണ്ടി യാചിച്ചുകൊണ്ട് പറയുന്നത് എന്താണ്?
- ഒരു കഷണം അപ്പം ലഭിക്കേണ്ടതിന് എന്നെ ഏതെങ്കിലും ഒരു പുരോഹിത വൃത്തിക്ക് ചേർക്കണമേ (2:36)