സാമുവൽ - Chap 02 [1 of 3]

sameul chapter 2 [1 of 3]
Published on
  • സാമുവലിന്റെ പുസ്തകം രണ്ടാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?

    - 36

  • സാമുവലിന്റെ പുസ്തകം രണ്ടാം അധ്യായത്തിൽ എത്ര ശീർഷകങ്ങൾ ഉണ്ട്?

    - രണ്ട് ശീർഷകങ്ങൾ: ഹന്നായുടെ കീർത്തനം, ഏലിയുടെ പുത്രന്മാർ.

  • ഹന്നായുടെ കീർത്തനം പ്രതിപാദിക്കുന്ന ബൈബിൾ വാക്യങ്ങൾ?

    - 1 സാമുവൽ 2:1-10

  • എന്റെ ............ കർത്താവിൽ ആനന്ദിക്കുന്നു. പൂരിപ്പിക്കുക?

    - ഹൃദയം (2:1)

  • എന്റെ എന്താണ് കർത്താവിൽ ഉയർന്നിരിക്കുന്നത്?

    - ശിരസ്സ് (2:1)

  • എന്റെ അധരം ആരെയാണ് പരിഹസിക്കുന്നത്?

    - ശത്രുക്കളെ (2:1)

  • 2:2 അനുസരിച്ച് കർത്താവിനെ വിശേഷിപ്പിക്കുന്നതെങ്ങനെ?

    - പരിശുദ്ധൻ

  • നമ്മുടെ ദൈവത്തെ പോലെ എങ്ങനെയുള്ള ഒരു ആശ്രയമില്ല എന്നാണ് 2:2 ൽ പറഞ്ഞിരിക്കുന്നത്?

    - സുസ്ഥിരമായ

  • നമ്മുടെ ആരെ പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല എന്നാണ് ഹന്നായുടെ കീർത്തനത്തിൽ പറയുന്നത്?

    - ദൈവത്തെപോലെ (2:2)

  • മേലിൽ എങ്ങനെ സംസാരിക്കരുത് എന്നാണ് ഹന്നയുടെ കീർത്തനത്തിൽ പറയുന്നത്?

    - അഹന്തയോടെ (2:3)

  • എവിടെനിന്ന് ഗർവ് പുറപ്പെടാതിരിക്കട്ടെ എന്നാണ് പറയുന്നത്?

    - നിന്റെ നാവിൽ നിന്ന് (2:3)

  • നിന്റെ നാവിൽ നിന്ന് എന്തു പുറപ്പെടാതിരിക്കട്ടെ എന്നാണ് പറയുന്നത്?

    - ഗർവ് (2:3)

  • നിന്റെ നാവിൽ നിന്ന് ഗർവ് പുറപ്പെടാതിരിക്കട്ടെ കാരണമെന്ത്?

    - കർത്താവ് സർവ്വജ്ഞനായ ദൈവമാണ് (2:3)

  • പ്രവർത്തികളെ വിലയിരുത്തുന്നത് ആരെന്നാണ് പറയുന്നത്?

    - സർവ്വജ്ഞനായ ദൈവം (2:3)

  • അവിടുന്ന് വിലയിരുത്തുന്നത് എന്താണ്?

    - പ്രവൃത്തികൾ (2:3)

  • വീരന്മാരുടെ വില്ലുകൾക്ക് എന്ത് സംഭവിക്കുന്നു?

    - തകരുന്നു (2:4)

  • ആരാണ് ശക്തി പ്രാപിക്കുന്നത്?

    - ബലഹീനർ (2:4)

  • സുഭിക്ഷം അനുഭവിച്ചിരുന്നവർ എന്തിനു വേണ്ടിയാണ് കൂലിപ്പണി ചെയ്യുന്നത്?

    - ആഹാരത്തിനു വേണ്ടി (2:5)

  • ആരാണ് സംതൃപ്തി അടയുന്നത്?

    - വിശപ്പ് അനുഭവിച്ചിരുന്നവർ (2:5)

  • ഏഴു പ്രസവിക്കുന്നത് ആരാണ്?

    - വന്ധ്യ (2:5)

  • നിരാലംബയാകുന്നത് ആരാണ്?

    - സന്താന സമ്പത്തുള്ളവൾ (2:5)

  • സന്താന സമ്പത്തുള്ളവൾക്ക് എന്ത് സംഭവിക്കുന്നു?

    - നിരാലംബയാകുന്നു (2:5)

  • ജീവൻ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നതാര്?

    - കർത്താവ് (2:6)

  • പാതാളത്തിലേക്ക് ഇറക്കുകയും അവിടെ നിന്ന് കയറ്റുകയും ചെയ്യുന്നതാര്?

    - കർത്താവ് (2:6)

  • ദരിദ്രനും ധനികനും ആക്കുന്നതാര്?

    - കർത്താവ് (2:7)

logo
Sathyadeepam Online
www.sathyadeepam.org