റൂത്ത് [അധ്യായം 4] - Part 2

sathyadeepam logos quiz - ruth  chapter 4 - part 2
Published on: 
  • നവോമിയില്‍ നിന്ന് വയല്‍ വാങ്ങുന്ന ദിവസം തന്നെ എന്ത് ചെയ്യണം എന്നാണ് ബോവാസ് പറഞ്ഞത്?

    - അവന്റെ വിധവയും മൊവാബ്യയുമായ റൂത്തിനെയും കൂടി നീ സ്വീകരിക്കണം (4:5)

  • എന്താണ് സാധ്യമല്ല എന്ന് ബന്ധു പറഞ്ഞത്? 4:5 അനുസരിച്ച് ഉത്തരം പറയുക?

    - റൂത്തിനേയും കൂടി സ്വീകരിക്കാന്‍ (4:5)

  • 'എനിക്കതു സാധ്യമല്ല' എന്തു സാധ്യമല്ല എന്നാണ് ബന്ധു ബോവാസിനോട് പറഞ്ഞത്? റൂത്ത് 4 അനുസരിച്ച് ഉത്തരം പറയുക?

    - വീണ്ടെടുക്കാനുള്ള അവകാശം ഉപയോഗിക്കാന്‍

  • അടുത്ത ബന്ധുവായ വ്യക്തി റൂത്തിനെ സ്വീകരിക്കാതിരിക്കാൻ കാരണമെന്ത്?

    - അവകാശം നഷ്ടമാകാൻ ഇടയുള്ളതുകൊണ്ട് (4:6)

  • അടുത്ത ബന്ധുവായി വ്യക്തി റൂത്തിനെ സ്വീകരിച്ചാൽ എന്താണ് നഷ്ടമാകാൻ ഇടയുള്ളത്?

    - അവകാശം (4:6)

  • വീണ്ടെടുക്കാനുള്ള അവകാശം നീ തന്നെ ഉപയോഗിച്ചു കൊള്ളുക എന്ന് ആരോട് പറഞ്ഞു?

    - ബന്ധു ബോവാസിനോട് (4:7)

  • വീണ്ടെടുപ്പും, കൈമാറ്റവും സംബന്ധിച്ച് ഇസ്രായേലില്‍ മുമ്പു നിലവിലിരുന്ന നിയമം എന്താണ്?

    - ഇടപാട് സ്വീകരിക്കുന്നതിനുവേണ്ടി ഒരാള്‍ തന്റെ ചെരിപ്പൂരി മറ്റെയാളെ ഏല്‍പ്പിക്കും (4:7)

  • വീണ്ടെടുക്കാനുള്ള എന്ത് നീ തന്നെ ഉപയോഗിച്ചു കൊള്ളുക എന്നാണ് ബന്ധു ബോവാസിനോട് പറഞ്ഞത്?

    - അവകാശം (4:7)

  • റൂത്ത് 4.7 ൽ എന്തിന് സംബന്ധിച്ച് ഇസ്രായേലിൽ മുമ്പ് നിലവിലിരുന്ന നിയമത്തെക്കുറിച്ചാണ് പറയുന്നത്?

    - വീണ്ടെടുപ്പും കൈമാറ്റവും

  • ഇടപാട് സ്വീകരിക്കാൻ എന്താണ് ഒരാൾ മറ്റേയാളെ ഏൽപ്പിക്കുക?

    - ചെരിപ്പ് (4:7)

  • എന്ത് സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഒരാൾ തന്റെ ചെരിപ്പ് ഊരി മറ്റേ ആളെ ഏൽപ്പിക്കുക?

    - ഇടപാട് (4:7)

  • വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ച് എവിടെയാണ് നിയമം നിലനിന്നിരുന്നത്?

    - ഇസ്രായേലിൽ (4:7)

  • അതനുസരിച്ച് നീ വാങ്ങിക്കൊള്ളുക എന്ന് പറഞ്ഞ് ആ ബന്ധു എന്താണ് ചെയ്തത്?

    - തന്റെ ചെരിപ്പൂരി (4:8)

  • ആരാണ് നീ വാങ്ങി കൊള്ളുക എന്നു പറഞ്ഞ് തന്റെ ചെരിപ്പൂരിയത്?

    - ആ ബന്ധു (4:8)

  • പൂരിപ്പിക്കുക: അനന്തരം ബോവാസ് .......... മറ്റുള്ളവരോടും പറഞ്ഞു?

    - ശ്രേഷ്ഠന്മാരോടും (4:9)

  • 'ആരുടെയൊക്കെയുമായ എല്ലാമാണ്' ബോവാസ് നവോമിയിൽ നിന്നും വാങ്ങിയത്?

    - എലിമെലെക്, മഹ്‌ലോൻ, കിലിയോൻ (4:9)

  • ആരുടെ വിധവയായ റൂത്തിനെയാണ് ബോവാസ് സ്വീകരിച്ചത്?

    - മഹ്‌ലോന്റെ (4:10)

  • ആരുടെ നാമം സഹോദരന്മാരുടെ ഇടയിൽ നിന്നും ജന്മ ദേശത്തു നിന്നും മാഞ്ഞു പോകാതിരിക്കുന്നതിന് വേണ്ടിയാണ് റൂത്തിനെ ബോവാസ് സ്വീകരിച്ചത്?

    - മരിച്ചവന്റെ നാമം (4:10)

  • മരിച്ചവന്റെ നാമം എങ്ങനെയാണ് നിലനിർത്താൻ സാധിക്കുക?

    - അനന്തരാവകാശികളിലൂടെ (4:10)

  • നവോമിയില്‍ നിന്ന് ഇന്നു ഞാന്‍ വാങ്ങി എന്നതിനു 'നിങ്ങള്‍' സാക്ഷികളാണ്? ആരാണ് നിങ്ങള്‍?

    - ശ്രേഷ്ഠന്മാരും മറ്റുള്ളവരും (4:9)

  • ഇന്നു 'നിങ്ങള്‍' അതിനു സാക്ഷികളാണ് ഏതിന്?

    - റൂത്തിനെ ഭാര്യയായി സ്വീകരിക്കുന്നതിന് (4:10)

  • ഇന്നു 'നിങ്ങള്‍' അതിനു സാക്ഷികളാണ്. ആരാണ് നിങ്ങള്‍?

    - ശ്രേഷ്ഠന്മാരും നഗരകവാടത്തില്‍ നില്‍ക്കുന്നവരും (4:11)

  • ഞങ്ങൾ സാക്ഷികളാണ് എന്ന് പറഞ്ഞത് ആരൊക്കെ?

    - ശ്രേഷ്ഠന്മാരും നഗര കവാടത്തിൽ നിന്നവരും (4:11)

  • പൂരിപ്പിക്കുക: കർത്താവ് നിന്റെ ......... വരുന്ന സ്ത്രീയെ?

    - ഭവനത്തിലേക്ക് (4:11)

  • ഇസ്രായേൽ ജനത്തിന് ജന്മം കൊടുത്തത് ആരൊക്കെ?)

    - റാഹേൽ, ലെയ (4:11

  • റാഹേൽ, ലയ എന്നിവർ ആർക്കാണ് ജന്മം കൊടുത്തത്?

    - ഇസ്രായേൽ ജനത്തിന് (4:11)

ബോവാസ് എവിടെയാണ് ഐശ്വര്യവാൻ ആകുക?

- എഫ്രാത്തയിൽ (4:11)

ബോവാസ് എവിടെയാണ് പ്രസിദ്ധൻ ആകുക?

- ബെത്‌ലെഹെമിൽ (4:11)

പേരെസിന്റെ പിതാവ് ആരാണ്?

- യൂദാ (4:12)

പെരെസിന്റെ മാതാവ് ആരാണ്?

- താമാർ (4:12)

യുദാക്ക് താമാറിൽ ജനിച്ച മകന്റെ പേര്?

- പേരെസ് (4:12)

ആരുടെ അനുഗ്രഹത്താലാണ് റൂത്ത് ഗർഭിണിയായി

ഒരു പുത്രനെ പ്രസവിച്ചത്?

- കർത്താവിന്റെ (4:13)

കർത്താവിനെ അനുഗ്രഹത്താൽ റൂത്ത് ആരെയാണ് പ്രസവിച്ചത്?

- ഒരു പുത്രനെ (4:13)

അങ്ങനെ ബോവാസ് ആരെ സ്വീകരിച്ചു എന്നാണ് റൂത്ത് 4:13-ല്‍ പറയുന്നത്?

- റൂത്തിനെ സ്വീകരിച്ചു (4:13)

റൂത്ത് ഒരു പുത്രനെ പ്രസവിച്ചപ്പോള്‍ സ്ത്രീകള്‍ നവോമിയോട് പറഞ്ഞതെന്ത്?

- നിനക്ക് ഒരു പിന്തുടര്‍ച്ചാവകാശിയെ നല്‍കിയ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ (4:14)

നവോമിക്ക് കര്‍ത്താവ് നല്‍കിയ അവകാശി ഇസ്രായേലില്‍ എങ്ങനെ ആകട്ടെ എന്നാണ് സ്ത്രീകള്‍ ആശംസിച്ചത്?

- ഇസ്രായേലില്‍ പ്രസിദ്ധി ആര്‍ജിക്കട്ടെ (4:14)

logo
Sathyadeepam Online
www.sathyadeepam.org