റൂത്ത് [അധ്യായം 3] - Part 1

sathyadeepam logos quiz - ruth chapter 3 - part 1
Published on: 
  • റൂത്ത് അധ്യായം 3-ല്‍ ആകെ എത്ര വാക്യങ്ങളുണ്ട്?

    - 18 വാക്യങ്ങള്‍

  • റൂത്ത് അധ്യായം 3-ലെ ഏക തലക്കെട്ട്?

    - ബോവാസിന്റെ മെതിക്കളത്തില്‍‌

  • പൂരിപ്പിക്കുക, .......... സന്തുഷ്ടമായ കുടുംബ ജീവിതത്തിൽ നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ?

    - മകളെ (3:1)‌

  • സന്തുഷ്ടമായ കുടുംബജീവിതത്തിൽ നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ? ആരുടെ വാക്കുകൾ?

    - നവോമി (3:1)

  • സന്തുഷ്ടമായ കുടുംബജീവിതത്തിൽ നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ എന്ന് നവോമി ആരോടാണ് പറഞ്ഞത്?

    - റൂത്ത് (3:1)

  • ബോവാസിന്റെ ആരുടെ കൂടെയാണ് റൂത്ത് ജോലി ചെയ്യുന്നത്?

    - ദാസികൾ (3:2)

  • ആരുടെ ദാസികൾക്കൊപ്പം ആണ് റൂത്ത് ജോലി ചെയ്യുന്നത്?

    - ബോവാസ് (3:2)

  • ബോവാസ് റൂത്തിന്റെയും നവോമിയുടെയും ആരാണ്?

    - ബന്ധുവാണ് (3:2)

  • നീ ആരുടെ ദാസികളുമൊത്ത് ജോലിചെയ്യുന്നുവോ ആ ബോവാസ് നമ്മുടെ ബന്ധുവാണല്ലോ? അധ്യായം, വാക്യം പറയുക?

    - റൂത്ത് 3-ാം അധ്യായം, 2-ാം വാക്യം (3:2)

  • മെതിക്കളത്തില്‍ ബാര്‍ലി പാറ്റുന്നതിന് അവന്‍ ഇന്നു രാത്രി വരുന്നുണ്ട്. ആര്?

    - ബോവാസ് (3:3)

  • നീ എങ്ങനെ മെതിക്കളത്തിലേക്കു ചെല്ലുക എന്നാണ് നവോമി റൂത്തിനോടു പറഞ്ഞത്?

    - കുളിച്ചു തൈലംപൂശി ഏറ്റവും നല്ല വസ്ത്രവും ധരിച്ച് (3:3)

  • എവിടേക്കാണ് ബോവാസ് രാത്രി ബാർലി പാറ്റുന്നതിന് വരുന്നത് ?

    - മെതിക്കളത്തിൽ (3:3)

  • മെതികളത്തിലേക്ക് എന്തിനാണ് ബോവാസ് വരുന്നത്?

    - ബാർലി പാറ്റാൻ (3:3)

  • എപ്പോഴാണ് ബോവാസ് ബാർലി പാറ്റാൻ മെതികളത്തിലേക്ക് വരുന്നത്?

    - രാത്രി (3:3)

  • ആരോടാണ് കുളിച്ച് തൈലം പൂശി ചെല്ലാനായി പറഞ്ഞത്‌

    - റൂത്തിനോട് ‌(3:3)

  • കുളിച്ച് തൈലം പൂശി ഏറ്റവും നല്ല വസ്ത്രം ധരിച്ച് എവിടേക്ക് ചെല്ലാനാണ് റൂത്തിനോട് പറഞ്ഞത്?

    - മെതിക്കളത്തിലേക്ക് (3:3)

  • എന്ത് കഴിയുന്നതുവരെ അവൻ നിന്നെ തിരിച്ചറിയാൻ ഇടയാ കരുത് എന്നാണ് റൂത്തിനോട് പറഞ്ഞത്?

    - അത്താഴം (3:3)

  • ബോവാസ് എന്തുചെയ്യുന്ന സ്ഥലം നോക്കി വെക്കാനാണ് റൂത്തിനോട് നവോമി പറഞ്ഞത്?

    - ഉറങ്ങാൻ കിടക്കുന്ന സ്ഥലം (3:4)

  • ബോവാസിന്റെ കാലിൽ നിന്നും എന്തുമാറ്റി അവിടെ കിടക്കാനാണ് റൂത്തിനോട് പറഞ്ഞത്?

    - പുതപ്പ് (3:4)

  • എവിടെനിന്നും പുതപ്പ് മാറ്റാൻ ആണ് റൂത്തിനോട് പറഞ്ഞത്?

    - കാലിൽ നിന്നും (3:4)

  • റൂത്ത് ചെയ്യേണ്ടത് എന്തെന്ന് പിന്നീട് ആരാണ് പറഞ്ഞുതരിക?

    - അവൻ (ബോവാസ്) (3:4)

  • ആരു പറഞ്ഞതുപോലെ ഞാൻ ചെയ്യാം എന്നാണ് റൂത്ത് പറഞ്ഞത്?

    - അമ്മ (നവോമി) (3:4)

  • അവന്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നോക്കിവച്ചശേഷം പിന്നീട് എന്തുചെയ്യുക?

    - അവന്റെ കാലില്‍നിന്ന് പുതപ്പു മാറ്റി അവിടെ കിടക്കുക (3:4)

  • റൂത്ത് എവിടെ ചെന്നാണ് അമ്മായമ്മ പറഞ്ഞതുപോലെ പ്രവർത്തിച്ചത്?

    - മെത്തിക്കളത്തിൽ (3:6)

  • റൂത്ത് മെതികളത്തിൽ ചെന്ന് ആരു പറഞ്ഞതുപോലെയാണ് പ്രവർത്തിച്ചത്?

    - അമ്മായമ്മ (നവോമി) (3:6)

  • എന്ത് ചെയ്താണ് ബോവാസ് സന്തുഷ്ടനായത്?

    - ഭക്ഷിച്ചും, പാനം ചെയ്തും (3:7)

  • ഭക്ഷിച്ചും പാനം ചെയ്തും ആരാണ് സന്തുഷ്ടനായത്?

    - ബോവാസ് (3:7)

  • സന്തുഷ്ടനായ ബോവാസ് എന്തിന്റെ അരികിൽ കിടന്നാണ് ഉറങ്ങിയത്?

    - ധാന്യ കൂമ്പാരത്തിന്റെ (3:7)

  • സന്തുഷ്ടനായി ധാന്യകൂമ്പാരത്തിന് അരികിൽ കിടന്നുറങ്ങിയത് ആര്?

    - ബോവാസ് (3:7)

  • ആരാണ് ഉറങ്ങിക്കിടന്നപ്പോൾ ബോവാസിന്റെ കാലിന്റെ അരികിൽ കിടന്നുറങ്ങിയത്?

    - റൂത്ത് (3:7)

  • ബോവാസ് എവിടെ കിടന്നാണ് ഉറങ്ങിയത്? റൂത്ത് 3:7 അനുസരിച്ച് പൂരിപ്പിക്കുക.

  • - ധാന്യക്കൂമ്പാരത്തിന്റെ അരികില്‍ (3:7)

logo
Sathyadeepam Online
www.sathyadeepam.org