റൂത്ത് [അധ്യായം 2] - Part 2

sathyadeepam logos quiz ruth chapter 2 - part 2
Published on: 
  • ആരെയെല്ലാം ഉപേക്ഷിച്ചാണ് റൂത്ത് അപരിചിതരായ ജനത്തിനിടയിൽ വന്നത്?

    - മാതാപിതാക്കളെയും സ്വദേശത്തെയും (2:11)

  • മാതാപിതാക്കളെയും സ്വദേശത്തെയും വിട്ട് റൂത്ത് അപരിചിത രായ ആരുടെ ഇടയിലേക്കാണ് വന്നത്?

    - ജനത്തിന്റെ (2:11)

  • റൂത്തിന്റെ പ്രവർത്തികൾക്ക് ആരാണ് പ്രതിഫലം നൽകുക?

    - കർത്താവ് (2:12)

  • റൂത്തിന്റെ പ്രവർത്തികൾക്ക് കർത്താവ് എന്താണ് നൽകുക?

    - പ്രതിഫലം (2:12)

  • റൂത്ത് ഇസ്രായേലിന്റെ ദൈവമായ കർത്താവിൽ എന്താണ് ചെയ്തത്?

    - അഭയം പ്രാപിച്ചു (2:12)

  • റൂത്ത് അഭയം പ്രാപിച്ച ഇസ്രായേലിന്റെ ദൈവമായ കർത്താവ് അവൾക്ക് സമൃദ്ധമായി എന്തു നൽകും?

    - അനുഗ്രഹിക്കും (2:12)

  • നീ അഭയംപ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് നിന്നെ എന്തുചെയ്യും എന്നാണ് ബോവാസ് റൂത്തി നോടു പറയുന്നത്?

    - സമൃദ്ധമായി അനുഗ്രഹിക്കും (2:12)

  • റൂത്ത് 2:13ല്‍ റൂത്ത് എപ്രകാരമാണ് ബോവാസിനെ അഭിസംബോധന ചെയ്യുന്നത്?

    - 'യജമാനനെ' എന്ന് (2:13)

  • യജമാനനെ അങ്ങ് എന്നോടു വലിയ ദയയാണു കാണിക്കുന്നത്. ആര് ആരോടു പറഞ്ഞു?

    - റൂത്ത് ബോവാസിനോട് (2:13)

  • അങ്ങ് എന്നോട് വലിയ ദയയാണ് കാണിക്കുന്നത് എന്ന് പറ ഞ്ഞതിനു കാരണമായി റൂത്ത് പറഞ്ഞതെന്ത്?

    - എന്തെന്നാല്‍ ഞാന്‍ അങ്ങയുടെ ദാസിമാരില്‍ ഒരുവളല്ല (2:13)

  • ഞാന്‍ അങ്ങയുടെ ദാസിമാരില്‍ ഒരുവളല്ലെങ്കിലും അങ്ങ് എന്നോടു എന്ത് ചെയ്തു എന്നാണ് റൂത്ത് ബോവാസിനോടു പറഞ്ഞത്?

    - ഈ ദാസിയെ ആശ്വസിപ്പിക്കുകയും കരുണയോടെ സംസാരിക്കുകയും ചെയ്തു (2 :13)

  • ആരാണ് റൂത്തിനോട് വലിയ ദയ കാണിക്കുന്നത്?

    - യജമാനൻ (ബോവാസ് ) (2:13)

  • ബോവാസ് റൂത്തിനോട് എന്താണ് കാണിച്ചത്?

    - വലിയ ദയ (2:13)

  • എന്തെന്നാൽ ഞാൻ അങ്ങയുടെ ......... ഒരുവളല്ല?

    - ദാസിമാരിൽ (2:13)

  • ആരെയാണ് ബോവാസ് ആശ്വസിപ്പിക്കുകയും കരുണയോടെ സംസാരിക്കുകയും ചെയ്തത്?

    - റൂത്തിനെ (2:13)

  • എപ്പോഴാണ് റൂത്തിനോട് ബോവാസ് ഭക്ഷണം കഴിക്കുവാനും വീഞ്ഞിൽ മുക്കി അപ്പം ഭക്ഷിക്കുവാനും പറഞ്ഞത്?

    - ഭക്ഷണ സമയത്ത് (2:14)

  • എന്തിൽ മുക്കി അപ്പം ഭക്ഷിക്കാനാണ് റൂത്തിനോട് പറഞ്ഞത്?

    - വീഞ്ഞിൽ (2:14)

  • വീഞ്ഞിൽ മുക്കി എന്ത് ഭക്ഷിക്കാനാണ് പറഞ്ഞത്?

    - അപ്പം (2:14)

  • റൂത്ത് ആരോട് കൂടി ഇരുന്നാണ് ഭക്ഷണം കഴിച്ചത്?

    - കൊയ്ത്തുകാരോട് കൂടെ (2:14)

  • ബോവാസ് റൂത്തിന് എന്താണ് നൽകിയത് ?

    - മലർ (2:14)

  • ആരാണ് റൂത്തിന് മലർ നൽകിയത്?

    - ബോവാസ് (2:14)

  • ഭക്ഷണസമയത്ത് ബോവാസ് റൂത്തിനോട് പറഞ്ഞതെന്ത്?

    - വന്നു ഭക്ഷണം കഴിക്കൂ. വീഞ്ഞില്‍ മുക്കി അപ്പം ഭക്ഷിച്ചുകൊള്ളൂ (2:14)

  • അങ്ങനെ അവള്‍ കൊയ്ത്തുകാരോടുകൂടെ ഇരുന്നു. അവന്‍ അവള്‍ക്കു എന്തുകൊടുത്തു എന്നാണ് റൂത്ത് 2:14-ല്‍ പറയുന്നത്?

    - മലര്‍ കൊടുത്തു (2:14)

  • അവള്‍ ഭക്ഷിച്ചു തൃപ്തയായി ബാക്കിയും വന്നു. 'അവള്‍' ആര്?

    - റൂത്ത് (2:14)

  • അവള്‍ കാലാപെറുക്കാന്‍ എഴുന്നേറ്റപ്പോള്‍ ബോവാസ് ഭൃത്യന്മാരോട് പറഞ്ഞതെന്ത്?

    - അവള്‍ കറ്റകളുടെ ഇടയിൽ നിന്നും ശേഖരിച്ചുകൊള്ളട്ടെ (2:15)

  • റൂത്ത് കറ്റകളുടെ ഇടയിൽ നിന്ന് ശേഖരിച്ചുകൊള്ളട്ടെ എന്ന് ആരോടാണ് പറഞ്ഞത്?

    - ഭൃത്യന്മാരോട് (2:15)

  • കറ്റകളുടെ ഇടയിൽ നിന്ന് ശേഖരിക്കുവാൻ റൂത്തിന് അനുവാദം നൽകിയത് ആര്?

    - ബോവാസ് ‌(2:15)

  • റൂത്ത് കറ്റകളുടെ ഇടയിൽ നിന്ന് ശേഖരിക്കുമ്പോൾ അവളെ ആരും എന്ത് ചെയ്യരുത് എന്നാണ് പറഞ്ഞത്?

    - ശകാരിക്കരുത് (2:16)

  • കുറേശ്ശെ വലിച്ചൂരി അവൾക്ക് പെറുക്കാൻ ഇടണം എന്നിട്ട് എന്ത് ചെയ്യരുത് എന്നാണ് പറഞ്ഞത്? ‌

    - ശാസിക്കരുത്

  • റൂത്ത് 2-ാം അധ്യായത്തില്‍ അവളെ ശകാരിക്കരുത്, അവളെ ശാസിക്കരുത് എന്ന് പറയുന്ന വാക്യം ഏത്?

    - റൂത്ത് 2:16

  • കറ്റകളില്‍നിന്നു കുറേശ്ശേ വലിച്ചൂരി എന്തു ചെയ്യണമെന്നാണ് ബോവാസ് ഭൃത്യന്മാരോട് പറഞ്ഞത്?

    - അവള്‍ക്കു പെറുക്കാന്‍ ഇടണം (2:16)

  • ഒരു ഏഫാ എത്ര ലിറ്റര്‍?

    - 45 ലിറ്റര്‍

  • റൂത്ത് എപ്പോൾ വരെയാണ് കാലാ പെറുക്കിയത്?

    - സന്ധ്യ വരെ (2:17)

logo
Sathyadeepam Online
www.sathyadeepam.org