

റൂത്ത് രണ്ടാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട്?
- 23
റൂത്ത് 2-ാം അധ്യായത്തിന്റെ ഏക ശീര്‍ഷകം എന്ത്?
- റൂത്ത് ബോവാസിന്റെ വയലില്‍
ആരുടെ ഭര്‍ത്തൃകുടുംബത്തിലാണ് ബോവാസ് എന്നു പേരായ ഒരു ധനികന്‍ ഉണ്ടായിരുന്നത്?
- നവോമിയുടെ
നവോമിയുടെ ഭർതൃ കുടുംബത്തിലെ ധനികന്റെ പേര് എന്ത്?
- ബോവാസ് (2:1)
വയലിൽ എന്തിന് പോകട്ടെ എന്നാണ് റൂത്ത് നവോമിയോട് ചോദിച്ചത്?
- കാലാ പെറുക്കാൻ (2:2)
കാലാ പെറുക്കുന്നതിനെ കുറിച്ചുള്ള ലേവ്യരുടെ പുസ്തകത്തിലെ സൂചന ഏത്?
- ലേവ്യ 19/9-10 (2:2)
ഞാന്‍ പോയി എന്നെ അനുവദിക്കുന്നവരുടെ വയലില്‍ കാലാപെറുക്കട്ടെ ആര് ആരോട് ചോദിച്ചു?
- മൊവാബ്യയായ റൂത്ത് നവോമിയോട് (2:2)
'അവള്‍ പറഞ്ഞു പൊയ്ക്കൊള്ളുക.' 'അവള്‍ ആര്'? 'ആരോട് പറഞ്ഞു'?
- അവള്‍ നവോമി, റൂത്തിനോടാണ് പറഞ്ഞത് (2:3)
റൂത്ത് വയലില്‍ ചെന്ന് ആരുടെ പിറകെയാണ് കാലാപെറുക്കിയത്?
- കൊയ്ത്തുകാരുടെ
ആരുടെ വയലിൽ ആണ് റൂത്ത് കാലാ പെറുക്കാൻ ചെന്നത്?
- ബോവാസിന്റെ (2:3)
ബോവാസ് ആരുടെ കുടുംബത്തില്‍പ്പെട്ടവനായിരുന്നു?
- എലിമലെക്കിന്റെ (2:3)
ബോവാസ് എവിടെനിന്നു വന്നു?
- ബേത്‌ലെഹെമില്‍നിന്ന് വന്നു (2:4)
കൊയ്ത്തുകാര്‍ ബോവാസിനെ എങ്ങിനെ പ്രത്യഭിവാദനം ചെയ്തു?
- 'കര്‍ത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന്' (2:4)
കർത്താവ് നിങ്ങളോട് കൂടെ എന്ന് പറഞ്ഞ് ബോവാസ് ആരെയാണ് അഭിവാദനം ചെയ്തത്?
- കൊയ്ത്തുകാരെ (2:4)
ആര് അങ്ങയെ അനുഗ്രഹിക്കട്ടെ എന്നാണ് കൊയ്ത്തുകാർ പ്രത്യഭിവാദനം ചെയ്തത്?
- കർത്താവ് (2:4)
കൊയ്ത്തുകാരുടെ മേൽനോട്ടം വഹിച്ചിരുന്ന ഭൃത്യനോട് ബോവാസ് ചോദിച്ചത് എന്ത്?
- ആരാണ് ഈ യുവതി (2:5)
ആരോടൊപ്പം മോവാബിൽ നിന്നു വന്ന മോവാബ്യ സ്ത്രീയാണ് ഇവൾ എന്നാണ് ഭൃത്യൻ മറുപടി പറഞ്ഞത്?
- നവോമിയോടൊപ്പം (2:6)
ബോവാസിന് ഭൃത്യന്‍ നല്കിയ മറുപടി 'റൂത്ത് 2:6' അനുസരിച്ച് പൂരിപ്പിക്കുക?
- നവോമിയോടൊപ്പം മൊവാബില്‍ നിന്നുവന്ന മൊവാബ്യ സ്ത്രീയാണിവള്‍ (2:6)
വയലിൽ എന്ത് പെറുക്കാൻ അനുവദിക്കണമെന്ന് ആണ് റൂത്ത് അപേക്ഷിച്ചത്?
- കാലാ (2 :7)
വിശ്രമമില്ലാതെ റൂത്ത് കാലപെറുക്കൽ ആരംഭിച്ചത് എപ്പോഴാണ്?
- രാവിലെ മുതൽ (2:7)
ആരോട് ചേർന്ന് കാല പെറുക്കാൻ ആണ് ബോവാസ് റൂത്തിനെ അനുവദിച്ചത്?
- ദാസിമാരോട് ചേർന്ന് (2:8)
നിന്നെ ശല്യപ്പെടുത്തരുതെന്ന് ......... ഞാൻ പറഞ്ഞിട്ടുണ്ട്?
- ഭൃത്യൻമാരോട് (2:9)
റൂത്തിന് ദാഹിക്കുമ്പോൾ ആര് കോരി വെച്ചിട്ടുള്ള വെള്ളം കുടിക്കാം എന്നാണ് പറഞ്ഞത്?
- ഭൃത്യന്മാർ (2:9)
റൂത്ത് 2:8-ല്‍ ബോവാസ് റൂത്തിനെ അഭിസംബോധന ചെയ്തത് എങ്ങിനെ?
- മകളെ എന്ന്
എന്തു നോക്കി അവരെ പിന്തുടരുക എന്നാണ് ബോവാസ് റൂത്തിനോട് പറഞ്ഞത്?
- അവര്‍ കൊയ്യുന്നതെവിടെയെന്ന് നോക്കി (2:9)
താന്‍ ഭൃത്യന്മാരോട് എന്ത് പറഞ്ഞിട്ടുണ്ട് എന്നാണ് ബോവാസ് റൂത്തിനോട് പറഞ്ഞത്?
- നിന്നെ ശല്യപ്പെടുത്തരുതെന്ന് (2:9)
നിനക്ക് ദാഹിക്കുമ്പോള്‍ എന്തുചെയ്യാമെന്നാണ് ബോവാസ് റൂത്തിനോട് പറഞ്ഞത്?
- ഭൃത്യന്മാര്‍ കോരിവെച്ചിട്ടുള്ള വെള്ളം കുടിക്കാം (2:9)
റൂത്ത് എപ്രകാരമാണ് ബോവാസിനോടു പറഞ്ഞത്? റൂത്ത് 2:10 അനുസരിച്ച് പൂരിപ്പിക്കുക?
- സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് (2:10)
റൂത്ത് സാഷ്ടാംഗം പ്രണമിച്ചത് ആരെ?
- ബോവാസ് (2:10)
അന്യനാട്ടുകാരിയായ എന്നോട് എന്ത് തോന്നാൻ ഞാൻ അങ്ങേയ്ക്ക് എന്ത് നന്മ ചെയ്തു എന്നാണ് റൂത്ത് പറഞ്ഞത്?
- കരുണ (2:10)
റൂത്ത് ബോവാസിനെ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് എന്താണ് പറഞ്ഞത്?
- അന്യനാട്ടുകാരിയായ എന്നോട് കരുണ തോന്നാന്‍ ഞാന്‍ അങ്ങേക്ക് എന്തു നന്മ ചെയ്തു (2:10)
"ഭര്‍ത്താവിന്റെ മരണശേഷം നീ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്തതും മാതാപിതാക്കളെയും സ്വദേശത്തെയും വിട്ട് അപരിചിതരായ ജനത്തിന്റെ ഇടയില്‍ വന്നതുമെല്ലാം എനിക്ക് അറിയാം" ആര് ആരോടു പറഞ്ഞു?
- ബോവാസ് റൂത്തിനോട് (2:11)
ആരുടെ മരണശേഷം റൂത്ത് അമ്മായിയമ്മയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങളാണ് ബോവാസിന് അറിയാവുന്നത്?
- ഭർത്താവിന്റെ (2:11)