റൂത്ത് [അധ്യായം 1] - Part 2

sathyadeepam logos quiz no. 97 - ruth chapter 1 - part 2
Published on
  • എന്തിന് കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് നവോമി മരുമക്കളോട് പറഞ്ഞത്?

    - വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കാന്‍ (1:9)

  • നവോമി മരുമക്കളെ അനുഗ്രഹിച്ച് ചുംബിച്ചപ്പോള്‍ എന്താണ് സംഭവിച്ചത്?

    - അവര്‍ പൊട്ടിക്കരഞ്ഞു (1:9)

  • വീണ്ടും വിവാഹം ചെയ്യത് കുടുബജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് നവോമി ആശംസിച്ചത് ആരെ?

    - മരുമക്കളെ (1:9)

  • എവിടേക്ക് വരുന്നു എന്നാണ് നവോമിയുടെ മരുമക്കൾ കരഞ്ഞു കൊണ്ട് പറഞ്ഞത്?

    - ബെത്ലെഹേമിലേക്ക് (നവോമിയുടെ കൂടെ) (1:10)

  • ഞങ്ങള്‍ പോകുന്നില്ല അമ്മയുടെ ആളുകളുടെ അടുത്തേക്ക് ഞങ്ങളും വരുന്നു. ആര്? ആരോടുപറഞ്ഞു?

    - മരുമക്കള്‍ നവോമിയോട് (1:10)

  • റൂത്ത് 1:11ല്‍ നവോമി ചോദിക്കുന്ന രണ്ട് ചോദ്യങ്ങള്‍ ഏവ?

    എന്തിന് എന്നോടുകൂടെ വരുന്നു?

    - നിങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരാകാന്‍ എനിക്കിനി പുത്രന്മാര്‍ ഉണ്ടാകുമോ? (1:11)

  • നവോമി തന്റെ മരുമക്കളെ 'എന്റെ മക്കളെ' എന്ന് എത്രപ്രാവശ്യം വിളിക്കുന്നുണ്ട്?

    - 2 പ്രാവശ്യം (1:11, 1:12)

  • മടങ്ങിപ്പോകുവിന്‍, തിരിച്ചുപോകുവിന്‍ എന്ന് എത്ര തവണ വീതം നവോമി മരുമക്കളോട് പറയുന്നുണ്ട്?

    - മടങ്ങിപ്പോകുവിന്‍ - രണ്ടു തവണ (1:8, 1:12), തിരിച്ചുപോകുവിന്‍ - ഒരു തവണ (1:11)

  • വിവാഹം ചെയ്യുവാൻ കഴിയാത്തവിധം ഞാൻ വൃദ്ധയായിരിക്കുന്നു എന്ന് പറഞ്ഞതാര്?

    - നവോമി (1:12)

  • വിവാഹം ചെയ്യാന്‍ കഴിയാത്തവിധം ഞാന്‍ വൃദ്ധയായിരിക്കുന്നു എന്ന് പറഞ്ഞ് നവോമി എത്ര ചോദ്യങ്ങള്‍ മരുമക്കളോട് ചോദിക്കുന്നുണ്ട്?

    - രണ്ട് ചോദ്യങ്ങള്‍ (1:13)

  • നിങ്ങള്‍ വിധവകളായി കഴിയുമോ? ആര് ആരോട് ചോദിച്ചു?

    - നവോമി മരുമക്കളോട് (1:13)

  • ആരുടെ കരം എനിക്കെതിരായി ഉയര്‍ന്നിരിക്കുന്നു എന്നാണ് നവോമി പറഞ്ഞത്?

    - കര്‍ത്താവിന്റെ (1:13)

  • "നിങ്ങളെപ്രതിയും ഞാന്‍ അത്യന്തം വ്യസനിക്കേണ്ടിവരും" എന്ന് പറഞ്ഞശേഷം സംഭവിച്ചത് എന്ത്?

    - അവര്‍ വീണ്ടും പൊട്ടിക്കരഞ്ഞു (1:14)

  • നവോമിയെ ചുംബിച്ച് വിടവാങ്ങിയത് ആര്?

    - ഓര്‍‌ഫാ (1:14)

  • ആരാണ് നവോമിയെ പിരിയാതെ നിന്നത്?

    - റൂത്ത് (1:14)

  • ഓര്‍ഫാ ആരുടെ അടുത്തേക്കാണ് മടങ്ങിപ്പോയത്?

    - ചാര്‍ച്ചക്കാരുടെയും ദേവന്മാരുടെയും അടുത്തേക്ക് (1:15)

  • അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. ആരുടെ വാക്കുകള്‍?

    - റൂത്തിന്റെ (1:16)

  • അമ്മ പോകുന്നിടത്തു ഞാനും വരും വസിക്കുന്നിടത്തു ഞാനും വസിക്കും, അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും? ആര്? ആരോട് പറഞ്ഞു?

    - റൂത്ത് തന്റെ അമ്മായിയമ്മയായ നവോമിയോട് (1:16)

  • എവിടെ താന്‍ മരിച്ച് അടക്കപ്പെടും എന്നാണ് റൂത്ത് പറഞ്ഞത്?

    - അമ്മ മരിക്കുന്നിടത്ത് (1:17)

  • റൂത്ത് 1-ാം അധ്യായം 17-ാം വാക്യത്തിലെ ആശയം?

    - മരണം 1:17

  • അവള്‍ തന്നോടുകൂടെ പോരാനുറച്ചു എന്നുകണ്ടു നവോമി അവളെ നിര്‍ബന്ധിച്ചില്ല? അവള്‍ ആര്?

    - റൂത്ത് (1:18)

  • അവര്‍ ബേത്‌ലഹെമില്‍ എത്തിയപ്പോള്‍ ആരാണ് അവരെ കണ്ട് വിസ്മയിച്ചത്?

    - പട്ടണം മുഴുവന്‍ (1:19)

  • നവോമിയും റൂത്തും എവിടെയെത്തി?

    - ബെത്‌ലെഹെമില്‍ (1:19)

  • സര്‍വശക്തന്‍ തന്നോടു എപ്രകാരമാണ് പ്രവര്‍ത്തിച്ചത് എന്നാണ് നവോമി പറഞ്ഞത്?

    - വളരെ കഠിനമായി (1:20)

  • എല്ലാം തികഞ്ഞവളായി ഇവിടെനിന്നു പോയ എന്നെ എങ്ങനെയാണ് കര്‍ത്താവ് തിരിച്ചയച്ചത് എന്നാണ് നവോമി പറഞ്ഞത്?

    - ഒന്നും ഇല്ലാത്തവളായി

  • കര്‍ത്താവ് എന്നെ ഞെരുക്കുകയും സര്‍വശക്തന്‍ എനിക്ക് ആപത്തുവരുത്തുകയും ചെയ്യുമ്പോള്‍ എന്തിനെന്നെ നവോമി എന്നു വിളിക്കുന്നു? ആര് ആരോട് പറഞ്ഞു?

    - നവോമി ബെത്‌ലെഹെമിലെ സ്ത്രീകളോട്

  • നവോമി എന്ന വാക്കിന്റെ അര്‍ത്ഥം?

    - സന്തുഷ്ട

logo
Sathyadeepam Online
www.sathyadeepam.org