![ഗലാത്തിയ - Chapter 5 [2of3]](http://media.assettype.com/sathyadeepam%2F2026-01-28%2F5oheeddo%2FLGSqz26pdna-shyiGAL0504.jpg?w=480&auto=format%2Ccompress&fit=max)
![ഗലാത്തിയ - Chapter 5 [2of3]](http://media.assettype.com/sathyadeepam%2F2026-01-28%2F5oheeddo%2FLGSqz26pdna-shyiGAL0504.jpg?w=480&auto=format%2Ccompress&fit=max)
ആരാണ് ഗലാത്തിയരെ വിളിച്ചത്?
യേശുക്രിസ്തു
"അല്പം പുളിപ്പ് മുഴുവന്‍ മാവിനേയും പുളിപ്പിക്കുന്നു" - ഈ വാക്യത്തിന് സമാനമാമായ വാക്യം എവിടെയാണ് കാണുന്നത് (5:9)
1 കോറിന്തോസ് അഞ്ചാം അദ്ധ്യായം 6-ാം വാക്യം
ഇവിടെ 'അല്പം പുളിപ്പ്' എന്ന് പൗലോസ് ഉദ്ദേശിച്ചത് ആരെക്കുറിച്ചാണ്?
സത്യത്തെ അനുസരിക്കുന്നതില്‍ നിന്നും ഗലാത്തിയാക്കാരെ തടയുന്നവരെക്കുറിച്ച്
പൗലോസിന് ഗലാത്തിയരെക്കുറിച്ചുള്ള ഉത്തമ ബോധ്യം എന്താണ്?
അവര്‍ ആരും പൗലോസിന്റെ വീക്ഷണത്തില്‍ നിന്നും വ്യത്യസ്തമായി യാതൊന്നും ചിന്തിക്കുകയില്ലെന്നുള്ള ഉത്തമബോധ്യം (5:10)
ആര്‍ക്കാണ് ശിക്ഷ ലഭിക്കുന്നത്?
ഗലാത്തിയാക്കാര്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നവര്‍ക്ക് (5:10).
എന്തുകൊണ്ടാണ് പൗലോസ് താന്‍ ഇപ്പോഴും പീഡിപ്പിക്ക പ്പെടുന്നു എന്ന് പറയുന്നത്?
പരിച്ഛേദനത്തിന് അനുകൂലമായി പ്രസംഗിക്കാത്തതുകൊണ്ട്.
പരിച്ഛേദനത്തിന് അനുകൂലമായി താന്‍ പ്രസംഗിച്ചിരുന്നെങ്കില്‍ എന്ത് ഉണ്ടാകുമായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്?
കുരിശിന്റെ പേരിലുള്ള ഇടര്‍ച്ച ഉണ്ടാകുമായിരുന്നില്ല (5:11)
പരിച്ഛേദനത്തിന് അനുകൂലമായി പ്രസംഗിക്കാത്തതുകൊണ്ട് പൗലോസ് നേരിടുന്നത് എന്താണ്?
പീഢനങ്ങള്‍ (5:11)
ഗലാത്തിയരെ അസ്വസ്ഥരാക്കുന്നവര്‍ എന്തു ചെയ്തിരുന്നെങ്കില്‍ എന്നാണ് പൗലോസ് ആശിക്കുന്നത്?
അവര്‍ പൂര്‍ണ്ണമായും അംഗവിച്ഛേദനം ചെയ്തിരുന്നെങ്കില്‍ എന്ന് (5:12)
ആര് അംഗവിച്ഛേദനം ചെയ്തു കാണുവാനാണ് പൗലോസ് ആശിക്കുന്നത്?
ഗലാത്തിയരെ അസ്വസ്ഥരാക്കുന്നവര്‍ (5:12)
ഗലാത്തിയര്‍ എന്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്?
സ്വാതന്ത്ര്യത്തിലേക്ക് (5:13)
ആ സ്വാതന്ത്ര്യത്തെ എന്ത് തരത്തിലുള്ള സ്വാതന്ത്ര്യമായി ഗണിക്കരുതെന്നാണ് പൗലോസ് പറയുന്നത്?
ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി
എപ്രകാരം പരസ്പരം സേവിക്കണമെന്നാണ് ശ്ലീഹാ പറയുന്നത്?
സ്നേഹത്തോടെ, ദാസരെപ്പോലെ (5:13)
നിയമം മുഴുവന്‍ അടങ്ങിയിരിക്കുന്ന ഒരേയൊരു കല്പന എന്താണ്?
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക (5:14)
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന കല്പനയില്‍ എന്ത് അടങ്ങിയിരിക്കുന്നു?
നിയമം മുഴുവന്‍ അടങ്ങിയിരിക്കുന്നു (5:14)
ഈ വാക്യത്തിന് സമാനമായ വാക്യം ലേവ്യരുടെ പുസ്തകത്തില്‍ എവിടെ കാണുന്നു?
ലേവ്യരുടെ പുസ്തകം 19-ാം അദ്ധ്യായം 18-ാം വാക്യത്തില്‍
എന്താണ് ലേവ്യരുടെ പുസ്തകത്തിലെ വാക്യം?
"നിന്റെ ജനത്തോട് പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക. ഞാനാണ് കര്‍ത്താവ്."