ഗലാത്തിയ - Chapter 2 [1of3]

ഗലാത്തിയ - Chapter 2 [1of3]
Published on
  1. പൗലോസ് ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനത്തിന്റെ രണ്ടാം അധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?

    - 21 വാക്യങ്ങള്‍

  2. ഈ അധ്യായത്തിന് എത്ര തലക്കെട്ടുകളാണ് ഉള്ളത്?

    - മൂന്ന് തലക്കെട്ടുകള്‍

  3. എത്ര വര്‍ഷങ്ങള്‍ക്കുശേഷമാണ് പൗലോസ് വീണ്ടും ജറുസലേ മിലേക്ക് പോകുന്നത്?

    - പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം

  4. പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം പൗലോസ് ആരോടൊപ്പമാണ് ജറുസലേമിലേക്ക് പോയത്?

    - ബാര്‍ണബാസിനോടൊപ്പം

  1. പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ബാര്‍ണബാസിനോടൊപ്പം പൗലോസ് എങ്ങോട്ടാണ് പോയത്?

    - ജറുസലേമിലേക്ക്

  2. ജറുസലേമിലേക്ക് പോകുമ്പോള്‍ ആരെക്കൂടി പൗലോസ് കൊണ്ടുപോയിരുന്നു?

    - തീത്തോസിനെ

  3. എന്തനുസരിച്ചാണ് പൗലോസ് ജറുസലേമിലേക്ക് പോയത്?

    - ഒരു വെളിപാട് അനുസരിച്ച് (2:2)

  4. ജറുസലേമിലെ പ്രധാനികളുടെ മുന്‍പില്‍ പൗലോസ് എന്താണ് അവതരിപ്പിച്ചത്?

    - പൗലോസ് വിജാതീയരുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു (2:2)

  1. വിജാതീയരുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം പൗലോസ് ആരുടെ മുന്‍പിലാണ് സ്വകാര്യമായി അവതരിപ്പിച്ചത്?

    - ജറുസലേമിലെ പ്രധാനികളുടെ മുന്‍പില്‍

  2. പൗലോസ് ഇപ്രകാരം ചെയ്തത് എന്തിനുവേണ്ടിയായിരുന്നു?

    - താന്‍ ഓടുന്നതും ഓടിയതും വ്യര്‍ത്ഥമാകാതിരിക്കാന്‍ (2:2)

  3. പൗലോസിനോടുകൂടെ ഉണ്ടായിരുന്ന ഗ്രീക്കുകാരന്‍ ആരാണ്?

    - തീത്തോസ്

  4. ഗ്രീക്കുകാരനായിരുന്നിട്ടും തീത്തോസിനെ എന്തിന് നിര്‍ബന്ധിച്ചില്ല എന്നാണ് പൗലോസ് പറയുന്നത്?

    - പരിച്ഛേദനത്തിന്

  1. എന്നാല്‍ തങ്ങള്‍ക്കിടയില്‍ രഹസ്യത്തില്‍ ആര് കടന്നുകൂടി എന്നാണ് പൗലോസ് പറയുന്നത്?

    - വ്യാജ സഹോദരന്മാര്‍

  2. അവര്‍ എങ്ങിനെയാണ് പൗലോസിനും കൂട്ടര്‍ക്കുമിടയില്‍ കടന്നുകൂടിയത്?

    - യേശുക്രിസ്തുവിലുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്തുകൊണ്ട്

  3. യേശുക്രിസ്തുവിലുള്ള പൗലോസിന്റെയും കൂട്ടരുടെയും സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്തുകൊണ്ട് കടന്നുകൂടിയ വ്യാജസഹോദരന്മാരുടെ ഉദ്ദേശ്യം എന്തായിരുന്നു?

    - പൗലോസിനേയും ഒപ്പമുള്ളവരേയും അടിമത്തത്തില്‍ കൊണ്ടെത്തിക്കുക (2:4)

  4. "അവര്‍ക്ക് ഞങ്ങള്‍ നിമിഷനേരത്തേക്ക് പോലും വശപ്പെട്ടില്ല" (2:5) ആര്‍ക്ക് വശപ്പെട്ടില്ല എന്നാണ് പൗലോസ് പറയുന്നത്?

    - വ്യാജ സഹോദരന്മാര്‍ക്ക്

  1. എന്തുകൊണ്ടാണ് വശപ്പെടാതിരുന്നത്?

    - അത് സുവിശേഷത്തിന്റെ സത്യം എല്ലാവര്‍ക്കുമായി നിലനിറുത്തുന്നതിനുവേണ്ടി

  2. സുവിശേഷത്തിന്റെ സത്യം നിലനിറുത്തേണ്ടിയിരുന്നതുകൊണ്ട് തങ്ങള്‍ ആര്‍ക്ക് വശപ്പെട്ടില്ല എന്നാണ് പൗലോസ് പറയുന്നത്?

    - വ്യാജ സഹോദരന്മാര്‍ക്ക്

  3. വ്യാജ സഹോദരന്മാര്‍ എങ്ങനെയുള്ളവര്‍ ആണെന്നാണ് പൗലോസ് പറയുന്നത്?

    - തങ്ങള്‍ എന്തോ ആണെന്ന് ഭാവിക്കുന്നവര്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org