![ഗലാത്തിയ - Chap.1 [2of2]](http://media.assettype.com/sathyadeepam%2F2026-06-06%2F0qefdix6%2FLOGOSquiz51galat12of2.jpg?w=480&auto=format%2Ccompress&fit=max)
![ഗലാത്തിയ - Chap.1 [2of2]](http://media.assettype.com/sathyadeepam%2F2026-06-06%2F0qefdix6%2FLOGOSquiz51galat12of2.jpg?w=480&auto=format%2Ccompress&fit=max)
താന്‍ പ്രസംഗിച്ച സുവിശേഷം എങ്ങിനെ ലഭിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്?
- യേശുക്രിസ്തുവിന്റെ വെളിപാടിലൂടെ (1:12)
യഹൂദമതക്കാരനായിരുന്നപ്പോള്‍ പൗലോസ് ശ്ലീഹാ എന്ത് ചെയ്തിരുന്നു എന്നാണ് പറയുന്നത്?
- ദൈവത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
തന്റെ വംശത്തില്‍പെട്ട സമപ്രായക്കാരേക്കാള്‍ ഏതെല്ലാം കാര്യങ്ങളില്‍ പൗലോസ് ശ്ലീഹാ മുന്‍പന്തിയിലായിരുന്നു?
- തന്റെ വംശത്തില്‍പെട്ട സമപ്രായക്കാരേക്കാള്‍ യഹൂദമത കാര്യങ്ങളില്‍ മുന്‍പന്തിയിലായിരുന്നു.
യഹൂദമതകാര്യങ്ങളില്‍ അദ്ദേഹം ആരേക്കാള്‍ മുന്‍പന്തിയിലായിരുന്നു?
- തന്റെ വംശത്തില്‍പെട്ട സമപ്രായക്കാരേക്കാള്‍
അദ്ദേഹം ഏതെല്ലാം കാര്യങ്ങളില്‍ തീക്ഷ്ണമതിയായിരുന്നു?
- തന്റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ തീക്ഷ്ണമതിയായിരുന്നു (1:14)
തന്റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ പൗലോസ് ശ്ലീഹാ എങ്ങനെയുള്ള വ്യക്തിയായിരുന്നു?
- അത്യധികം തീക്ഷ്ണമതിയായിരുന്നു (1:14)
ദൈവം പൗലോസ് ശ്ലീഹായെ പ്രത്യേകം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത് എപ്പോള്‍ മുതലാണ്?
- അദ്ദേഹം മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍തന്നെ (1:15)
മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍തന്നെ ദൈവം പൗലോസ് ശ്ലീഹായെക്കുറിച്ച് എന്ത് തീരുമാനിച്ചിരുന്നു?
- അവിടത്തേക്കുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചിരുന്നു (1:15)
അവിടന്ന് പൗലോസിനെ എങ്ങനെയാണ് വിളിച്ചത്?
- തന്റെ കൃപ വഴി (1:15)
ദൈവം തന്റെ കൃപയാല്‍ പൗലോസ് ശ്ലീഹായെ വിളിച്ചത് എന്തിനായിരുന്നു?
- അത് അവിടത്തെ പുത്രനെപ്പറ്റി വിജാതീയരുടെ ഇടയില്‍ പ്രസംഗിക്കുന്നതിനായി അവനെ വെളിപ്പെടുത്തി കൊടുക്കുന്നതിനുവേണ്ടി (1:16)
ദൈവം പൗലോസിന് ക്രിസ്തുവിനെ വെളിപ്പെടുത്തിക്കൊടുത്തത് എന്തിനുവേണ്ടിയായിരുന്നു?
- അവിടത്തെ പുത്രനെപ്പറ്റി വിജാതീയരുടെ ഇടയില്‍ പ്രസംഗിക്കുന്നതിനുവേണ്ടി
ദൈവം തന്റെ പുത്രനെപ്പറ്റി ആരുടെയിടയില്‍ പ്രസംഗിക്കുന്ന തിനാണ് പൗലോസിനെ വിളിച്ചത്?
- വിജാതീയരുടെ ഇടയില്‍
പൗലോസ് ശ്ലീഹാ ആരുടെ ഉപദേശമാണ് തേടാതിരുന്നത്?
- ഒരു മനുഷ്യന്റെയും ഉപദേശം തേടിയില്ല
അപ്പസ്തോലന്മാരെ കാണാന്‍ എവിടേക്ക് പോയില്ല എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
- ജറുസലേമിലേക്ക്
ജറുസലേമിലേക്ക് ആരെ കാണാന്‍ പോയില്ല എന്നാണ് അദ്ദേഹം പറയുന്നത്?
- തനിക്കു മുമ്പേ അപ്പസ്തോലന്മാര്‍ ആയവരെ
അദ്ദേഹം ഏത് രാജ്യത്തേക്കാണ് പോയത്?
- അറേബ്യയിലേക്ക്
അറേബ്യയില്‍ നിന്നും അദ്ദേഹം എങ്ങോട്ടേക്കാണ് തിരിച്ചുവന്നത്?
- ദമാസ്‌ക്കസിലേക്ക്
എത്ര വര്‍ഷത്തിനുശേഷമാണ് വി. പൗലോസ് കേപ്പായെ കാണാന്‍ ജറുസലേമിലേക്ക് പോയത്?
- മൂന്നുവര്‍ഷത്തിനുശേഷം
മൂന്നുവര്‍ഷത്തിനുശേഷം പൗലോസ് ജറുസലേമിലേക്ക് പോയത് എന്തിനുവേണ്ടിയായിരുന്നു?
- കേപ്പായെ കാണാന്‍
കേപ്പായോടൊത്ത് പൗലോസ് എത്ര ദിവസം താമസിച്ചു?
- പതിനഞ്ചു ദിവസം
അപ്പസ്തോലന്മാരില്‍ ആരെ മാത്രമാണ് പൗലോസ് ശ്ലീഹാ കണ്ടിട്ടുള്ളത്?
- കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെ
താന്‍ എഴുതുന്ന കാര്യങ്ങള്‍ വ്യാജമല്ല എന്നതിന് ആരാണ് സാക്ഷി?
- പിതാവായ ദൈവം സാക്ഷി
പിന്നീട് അദ്ദേഹം ഏതേത് പ്രദേശങ്ങളിലേക്കാണ് പോയത്?
- സിറിയ, കിലിക്യ
എവിടത്തെ ക്രിസ്തീയ സഭകളാണ് അക്കാലത്ത് നേരിട്ട് പൗലോസിനെ അറിയാതിരുന്നത്?
- യൂദയായിലെ ക്രിസ്തീയസഭകള്‍
പൗലോസ് ശ്ലീഹായെപ്പറ്റി അവര്‍ എന്താണ് കേട്ടിരുന്നത്?
- ഒരിക്കല്‍ നമ്മെ പീഡിപ്പിച്ചവന്‍ താന്‍ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച വിശ്വാസം നമ്മെ പഠിപ്പിക്കുന്നു (1:23)
ആരെപ്രതിയാണ് യൂദയായിലെ ക്രിസ്തീയ സഭകള്‍ ദൈവത്തെ മഹത്വപ്പെടുത്തിയത്?
- പൗലോസ് അപ്പസ്തോലനെപ്രതി
പൗലോസ് അപ്പസ്തോലനെപ്രതി ദൈവത്തെ മഹത്വപ്പെടു ത്തിയത് ആരാണ്?
- യൂദയായിലുള്ള ക്രിസ്തീയസഭകള്‍