

ആരുടെ കണ്ണീര്‍ ആണ് സഭാപ്രസംഗകന്‍ കണ്ടത്?
- മര്‍ദ്ദിതരുടെ (4:1)
അവരെ ആശ്വസിപ്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആരെ?
- സൂര്യനുകീഴെ മര്‍ദ്ദനങ്ങളേറ്റു കരയുന്നവരെ (4:1)
ആര്‍ ഭാഗ്യവാന്മാരെന്നാണ് സഭാപ്രസംഗകന് തോന്നിയത്?
- മരിച്ചുപോയവര്‍ (4:2)
ശക്തി ആര്‍ക്കായിരുന്നു?
- മര്‍ദ്ദകര്‍ക്ക് (4:1)
ഇരുകൂട്ടരെയുംകാള്‍ ഭാഗ്യവാന്മാര്‍ ആരാണ്?
- ഇതുവരെയും ജനിച്ചിട്ടില്ലാത്തവര്‍ (4:3)
ഇനിയും ജനിച്ചിട്ടില്ലാത്തവര്‍ എന്തുകൊണ്ടാണ് ഭാഗ്യവാന്മാരാകുന്നത്?
- സൂര്യനു കീഴെ നടക്കുന്ന തിന്മകള്‍ കണ്ടിട്ടില്ലാത്തതുകൊണ്ട് (4:3)
മനുഷ്യരുടെ അധ്വാനവും വൈദഗ്ധ്യവും എന്തിന്റെ ഫലമാണ്?
- പരസ്പരസ്പര്‍ധയുടെ (4:4)
കൈയ്യുംകെട്ടിയിരുന്ന് ക്ഷയിക്കുന്നത് ആരാണ്?
- ഭോഷന്‍ (4:5)
ഇരുകൈകളും നിറയെയുള്ള അധ്വാനത്തേക്കാളും പാഴ്‌വേല യേക്കാളും ഉത്തമം എന്ത്?
- ഒരുപിടി സ്വസ്ഥത (4:6)
സഭാപ്രസംഗകന്‍ സൂര്യനുകീഴെ വീണ്ടും കണ്ട മിഥ്യ എന്ത്?
- പുത്രനും സഹോദരനും ഇല്ലാത്തവനും അധ്വാനത്തിന് അറുതിയില്ല എന്നതാണ് വീണ്ടും കണ്ട മിഥ്യ (4:8)
ആര്‍ക്കുവേണ്ടിയാണ് അധ്വാനിക്കയും സന്തോഷങ്ങള്‍ വേണ്ടെ ന്ന് വക്കുകയും ചെയ്യുന്നതെന്ന് അവന്‍ ചിന്തിക്കുന്നത് ആര്‍?
- പുത്രനോ, സഹോദരനോ, ആരുമില്ലാത്തവന്‍ (4:8)
രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ് കാരണമെന്ത്?
- അവര്‍ക്ക് ഒരുമിച്ച് കൂടുതല്‍ ഫലപ്രദമായി അധ്വാനിക്കാന്‍ കഴിയും (4:9)
അവന്റെ കാര്യം കഷ്ടമാണ്. ആരുടെ?
- ഒറ്റക്കായിരിക്കുന്നവന്‍ വീണാല്‍ അവന്റെ (4:10)
........... വേഗം പൊട്ടുകയില്ല.
- (ഉ. മുപ്പിരിച്ചരട്) (4:12)
ഉപദേശം നിരസിക്കുന്ന വിഡ്ഢിയും വൃദ്ധനുമായ രാജാവിനേക്കാൾ (വൃദ്ധനേക്കാൾ) ഭേദം ആര്‍?
- നിര്‍ധനനെങ്കിലും ബുദ്ധിമാനായ യുവാവ് (4:13)
എണ്ണമില്ലാത്ത പ്രജകള്‍ക്ക് അധിപനായിരുന്നവനെപ്പറ്റി പിന്നീട് വരുന്നവരുടെ അഭിപ്രായം എന്താകും?
- അവര്‍ക്ക് അവനില്‍ പ്രീതി തോന്നുകയില്ല (4:16)
സഭാപ്രസംഗകന്‍ 4:3നു സമാനമായ പഴയനിയമഗ്രന്ഥ ഭാഗങ്ങള്‍ ഏവ?
- ജോബ് 3:16, ജെറെമിയ 20:18
സഭാപ്രസംഗകന്‍ 4:9നു സമാനമായ സുവിശേഷഗ്രന്ഥ ഭാഗമേത്?
- ലൂക്കാ 10:1