

സൂര്യനു കീഴെ മനുഷ്യര്‍ക്ക് ദുര്‍വഹമായ ഒരു തിന്മ കണ്ടത് എന്താണ്?
- സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും ലഭിച്ചിട്ടും അവ ആസ്വദിക്കാന്‍ കഴിവില്ലാതെ അന്യന്‍ അനുഭവിക്കുന്നത് (6:2)
ചാപിള്ളയായി പിറക്കുന്നത് എന്തിനേക്കാള്‍ ഭേദമാണ്?
- നൂറുമക്കളും ദീര്‍ഘായുസ്സും ഉണ്ടായിട്ടും ജീവിതസുഖങ്ങള്‍ ആസ്വദിക്കാനോ, സംസ്കാരംപോലും ലഭിക്കാനോ ഇടവരാത്തവനേക്കാള്‍ (6:3)
മിഥ്യയില്‍ ജനിച്ച് അന്ധകാരത്തിലേക്ക് പോകുന്നു. അതിന്റെ നാമം അവിടെ തിരോഭവിക്കുന്നു. ആരുടെ?
- ചാപിള്ളയുടെ (6:4)
രണ്ടായിരം വര്‍ഷം ജീവിച്ചിട്ടും ഒരു ഭാഗ്യവും അനുഭവിക്കാത്ത വന്‍ ആരുടെ ഒപ്പം ചെന്നടിയുന്നു?
- ചാപിള്ളയുടെ (6:6)
മനുഷ്യന്റെ അധ്വാനം മുഴുവന്‍ എന്തിനാണ്?
- ഉദരപൂരണത്തിന് (6:7)
സങ്കല്പങ്ങളില്‍ അലയുന്നതിനേക്കാള്‍ നല്ലത് എന്താണ്?
- കണ്‍മുന്നില്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നത് (6:9)
എന്താണ് വ്യക്തമായിക്കഴിഞ്ഞത്?
- മനുഷ്യന്‍ ആരാണെന്നും, തന്നേക്കാള്‍ ശക്തനോട് മല്ലിടാന്‍ അവന് കഴിവില്ലെന്നും (6:10)
ആരും അറിയാത്തതെന്ത്?
- നിഴല്‍പോലെ കടന്നുപോകുന്ന ഈ വ്യര്‍ത്ഥമായ ഹ്രസ്വജീവിതത്തില്‍ എന്താണ് മനുഷ്യന് നന്മയായിട്ടുള്ളതെന്ന് (6:12)
മനുഷ്യനോട് പറയാന്‍ ആര്‍ക്കും കഴിയാത്തതെന്ത്?
- സൂര്യനു കീഴെ തനിക്കുശേഷം എന്ത് സംഭവിക്കുമെന്ന് (6:12)
സഭാപ്രസംഗകന്‍ 6:2 നു സമാനമായ സുവിശേഷഗ്രന്ഥഭാഗമേത്?
- ലൂക്കാ 12:20
സഭാപ്രസംഗകന്‍ 6:10 നു സമാനമായ പഴയനിയമഗ്രന്ഥ ഭാഗമേത്?
- ഉത്പ 1:2
സഭാപ്രസംഗകന്‍ 6:12നു സമാനമായ പഴയനിയമഗ്രന്ഥ ഭാഗങ്ങള്‍ ഏവ?
- 1 ദിന 29:15, ജോബ് 14:1