

ഞാന്‍ ജ്ഞാനത്തിനുവേണ്ടി നിഷേധിക്കാത്തത് എന്തെല്ലാം?
- നയനങ്ങള്‍ അഭിലഷിച്ചതൊന്നും (2:10)
ഞാന്‍ അനുഭവിക്കാത്ത എന്തില്ല എന്നാണ് പറയുന്നത്?
- സുഖങ്ങള്‍ (2:10)
എന്റെ ഹൃദയം സന്തോഷിച്ചത് എന്തിലെല്ലാം?
- എന്റെ പ്രയത്നങ്ങളിലെല്ലാം (2:10)
എന്റെ പ്രയത്നങ്ങളിലെല്ലാം എന്റെ ഹൃദയം സന്തോഷിച്ചത് എന്തിന്റെ പ്രതിഫലം ആയിരുന്നു?
- എന്റെ അധ്വാനത്തിന് ലഭിച്ച പ്രതിഫലം (2:10)
സഭാപ്രസംഗകന്‍ നിരൂപണം ചെയ്തത് എന്തെല്ലാം?
- ഞാന്‍ ഉണ്ടാക്കിയവയും അതിനുവേണ്ടി ചെയ്ത അധ്വാനവും (2:11)
എന്ത് പാഴ്‌വേലയാണെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?
- എല്ലാ മിഥ്യയും (2:11)
എനിക്ക് ബോധ്യപ്പെട്ട കാര്യം എന്തായിരുന്നു?
- സൂര്യനുകീഴേ ഒരു നേട്ടവുമില്ലെന്ന് (2:11)
ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും ഞാന്‍ വിവേചിച്ചു കാണാന്‍ തുടങ്ങിയത് എപ്പോള്‍?
- സൂര്യനുകീഴേ ഒരു നേട്ടവുമില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ (2:12)
രാജാവിന്റെ പിന്‍ഗാമിക്ക് ചെയ്യാന്‍ കഴിയുന്നത് എന്ത്?
- ചെയ്തതുതന്നെ വീണ്ടും ചെയ്യുക (2:12)
പ്രകാശം അന്ധകാരത്തെയെന്നപോലെ ജ്ഞാനം എന്തിനെ അതിശയിക്കുന്നു?
- ഭോഷത്തത്തെ (2:13)
ആരാണ് ഇരുട്ടില്‍ നടക്കുന്നത്?
- ഭോഷന്‍ (2:14)
ഇരുവര്‍ക്കും ഗതി ഒന്നുതന്നെ. ആര്‍ക്കെല്ലാം?
- ജ്ഞാനിക്കും ഭോഷനും (2:14)
സഭാപ്രസംഗകന്‍ തന്നോടുതന്നെ ചോദിക്കുന്ന ചോദ്യം എന്ത്?
- ഭോഷന്റെയും എന്റെയും ഗതി ഒന്നുതന്നെയെങ്കില്‍ ഞാന്‍ എന്തിന് ജ്ഞാനിയായിരിക്കണം (2:15)
ആര്‍ക്കെന്നപോലെ ജ്ഞാനിക്കും ശാശ്വത സ്മരണ ലഭിക്കുകയില്ല?
- ഭോഷനെപ്പോലെതന്നെ (2:16)
ഭാവിയില്‍ എല്ലാവര്‍ക്കും എന്ത് സംഭവിക്കും?
- വിസ്മൃതരാകും (2:16)
ആരെല്ലാമാണ് ഒന്നുപോലെ മരിക്കുന്നത്?
- ഭോഷനും ജ്ഞാനിയും (2:16)
സഭാപ്രസംഗകന്‍ ജീവിതം വെറുത്തത് എന്തുകൊണ്ട്?
- സൂര്യനു കീഴേ സംഭവിക്കുന്ന സമസ്തകാര്യവും വേദനകമായതുകൊണ്ട് (2:17)
എന്താണ് നിരര്‍ഥമാകുന്നത്?
- എല്ലാം മിഥ്യയും (2:17)
എന്തെല്ലാമാണ് ഞാന്‍ വെറുത്തത്?
- സൂര്യനു കീഴെ ചെയ്ത അധ്വാനങ്ങളെല്ലാം (2:18)
സൂര്യനു കീഴെ ചെയ്ത അധ്വാനങ്ങളെല്ലാം വെറുക്കാന്‍ കാരണം എന്ത്?
- അധ്വാനങ്ങളുടെ ഫലം എന്റെ പിന്‍ഗാമിക്കു വിട്ട് ഞാന്‍ പോകേണ്ടിയിരിക്കുന്നു (2:18)