സഭാപ്രസംഗകൻ - Chap.1 [1of2]

LOGOS guru_eclsiastics chapter 1
Published on
  • സഭാപ്രസംഗകന്‍ ആരെന്നാണ് സ്വയം വിളിക്കുന്നത്?

    - ജറുസലെമില്‍ രാജാവും ദാവീദിന്റെ പുത്രനും (1:1)

  • സകലവും എന്താണെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?

    - മിഥ്യകളില്‍ മിഥ്യ (1:2)

  • സൂര്യനു താഴെ എന്തുകൊണ്ട് ഫലമില്ല എന്നാണ് സഭാ പ്രസംഗകന്‍ സമര്‍ത്ഥിക്കുന്നത്?

    - അധ്വാനംകൊണ്ട് (1:3)

  • വരുന്നതും പോകുന്നതും എന്ത്?

    - തലമുറകള്‍ (1:4)

  • എന്നേക്കും നിലനില്ക്കുന്നത് എന്താണെന്നാണ് സഭാപ്രസംഗകന്റെ ആഭിപ്രായം?

    - ഭൂമി (1:4)

  • സൂര്യന്‍ എന്തെല്ലാം ചെയ്യുന്നു?

    - ഉദിക്കുന്നു, അസ്തമിക്കുന്നു, ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു (1:5)

  • കാറ്റ് എങ്ങനെയാണ് ചുറ്റിക്കറങ്ങുന്നത്?

    - തെക്കോട്ട് വീശുന്നു തിരിഞ്ഞ് വടക്കോട്ട് വീശുന്നു. വീണ്ടും തെക്കോട്ട് അങ്ങനെ ചുറ്റിക്കറങ്ങുന്നു (1:6)

  • സമുദ്രത്തിലേക്ക് ഒഴുകുന്നത് എന്ത്?

    - നദികള്‍ (1:7)

  • നദികള്‍ സമുദ്രത്തിലേക്ക് ഒഴുകിയാലും സമുദ്രത്തിന് എന്ത് സംഭവിക്കുന്നില്ല?

    - അത് നിറയുന്നില്ല (1:7)

  • നദികള്‍ എവിടേക്കാണ് വീണ്ടും ഒഴുക്ക് തുടരുന്നത്?

    - ഉറവിടത്തിലേക്ക് (1:7)

  • സകലവും മനുഷ്യന് എന്താണ്?

    - ക്ലേശഭൂയിഷ്ടം (1:8)

  • സകലവും എന്ത് ചെയ്യുവാനാണ് മനുഷ്യന് അസാധ്യം എന്ന് പറയുന്നത്?

    - വിവരിക്കുക (1:8)

  • കണ്ടിട്ട് എന്തിന് മതിവരുന്നില്ല?

    - കണ്ണിന് (1:8)

  • കേട്ടിട്ട് എന്തിന് മതിവരുന്നില്ല?

    - ചെവിക്ക് (1:8)

  • ഉണ്ടായതുതന്നെ എന്ത് സംഭവിക്കുന്നു?

    - വീണ്ടും ഉണ്ടാകുന്നു (1:9)

  • എന്തിനു കീഴെയാണ് പുതുതായൊന്നുമില്ല എന്ന് പറയുന്നത്?

    - സൂര്യനുകീഴെ (1:9)

  • ആരും ഓര്‍ക്കാത്തത് എന്ത്?

    - കഴിഞ്ഞതൊന്നും (1:11)

logo
Sathyadeepam Online
www.sathyadeepam.org