സാമുവൽ - Chap 06 [3 of 3]

sathyadeepam logos quiz 2026 - 1 samuel chapter 3 - part 3
Published on
  • ബെത്ഷമേഷിലെ ജനങ്ങൾ കർത്താവിനു ദഹന ബലികളും ഇതര ബലികളും സമർപ്പിച്ചതു കണ്ട ഫിലിസ്ത്യ പ്രഭുക്കന്മാർ എങ്ങോട്ടാണു മടങ്ങിയത്?

    - എക്രോണിലേക്ക് (6:16)

  • എക്രോണിലേക്ക് മടങ്ങിയ ഫിലിസ്ത്യ പ്രഭുക്കന്മാർ എത്ര പേരാ യിരുന്നു?

    - അഞ്ചുപേർ (6:16)

  • കർത്താവിനു പ്രായശ്ചിത്ത ബലിയായി ഫിലിസ്ത്യർ സമർപ്പിച്ച സ്വർണ്ണക്കുരുക്കളിലൊന്ന് ആർക്കുവേണ്ടിയായിരുന്നു?

    - അഷ്‌ദോദിനു വേണ്ടി (6:17)

  • ഫിലിസ്ത്യർ സമർപ്പിച്ച സ്വർണക്കുരുക്കളിൽ മറ്റൊന്ന് എവിടെക്കുവേണ്ടിയായിരുന്നു?

    - ഗാസായ്ക്ക് (6:17)

  • ഫിലിസ്ത്യർ സമർപ്പിച്ച സ്വർണ്ണ കുരുക്കളിൽ മൂന്നാമത്തേത് ആർക്കുവേണ്ടിയായിരുന്നു?

    - അഷ്കലോൺ

  • ഫിലിസ്ത്യർ സമർപ്പിച്ച സ്വർണ്ണക്കുരുക്കളിൽ നാലാമത്തേത് ആർക്കുവേണ്ടിയായിരുന്നു?

    - ഗത്തിനു (6:17)

  • ഫിലിസ്ത്യർ സമർപ്പിച്ച സ്വർണ്ണക്കുരുക്കൾ അഞ്ചാമത്തേതു ആർക്കുവേണ്ടിയായിരുന്നു?

    - എക്രോണിനു (6:17)

  • ഫിലിസ്ത്യർ സമർപ്പിച്ച സ്വർണ്ണ എലികൾ എന്തിന്റെ സംഖ്യ അനുസരിച്ചായിരുന്നു?

    - ഫിലിസ്ത്യ പ്രഭുക്കന്മാരുടെ അധീനതയിലുള്ള കോട്ടകളാൽ ചുറ്റപ്പെട്ട നഗരങ്ങളുടെയും തുറസ്സായ ഗ്രാമങ്ങളുടെയും (6:18)

  • ഫിലിസ്ത്യ പ്രഭുക്കന്മാരുടെ അധീനതയിലുള്ള കോട്ടകളായി ചുറ്റപ്പെട്ട നഗരങ്ങളുടെയും തുറസ്സായ ഗ്രാമങ്ങളുടെയും സംഖ്യ അനുസരിച്ച് ഫിലിസ്ത്യർ സമർപ്പിച്ചതെന്ത്?

    - സ്വർണ്ണ എലികൾ (6:18)

  • എന്ത് ഇറക്കിവെച്ച ആ വലിയ കല്ല് സംഭവത്തിനു സാക്ഷിയായി ഇന്നും അവിടെയുണ്ട്. എന്ത്?

    - കർത്താവിന്റെ പേടകം (6:19)

  • കർത്താവിന്റെ പേടകം ഇറക്കിവെച്ച ആ വലിയ കല്ല് ഈ സംഭവത്തിന് സാക്ഷിയായി ഇന്നും എവിടെയാണുള്ളത്?

    - ബത്ഷമേഷുകാരനായ ജോഷ്വായുടെ വയലിൽ (6:19)

  • കർത്താവിന്റെ പേടകത്തിലേക്ക് എത്തി നോക്കിയ എത്ര ബത്ഷമേഷുകാരെയാണ് അവിടുന്ന് വധിച്ചത്?

    - എഴുപത് (6:19)

  • കർത്താവിന്റെ സന്നിധിയിൽ ........... ഈ ദൈവത്തിന്റെ സന്നിധിയിൽ നിൽക്കാൻ ആർക്കു കഴിയും. പൂരിപ്പിക്കുക?

    - പരിശുദ്ധനായ (6:20)

  • ബത്ഷമെഷിലെ ആളുകൾ ദൂതന്മാരെ എവിടുത്തെ ജനങ്ങളുടെ അടുത്തേക്കാണ് അയച്ചത്?

    - കിരിയാത് യയാറിമിലെ (6:21)

  • ദൂതന്മാരെ കിരിയാത്ത് യയാറിമിലെ ജനങ്ങളുടെ അടുത്തേക്ക് അയച്ചത് ആര്?

    - ബെത്ഷമെഷിലെ ആളുകൾ (6:21)

  • "ഫിലിസ്ത്യർ തിരിച്ചയച്ചിരിക്കുന്നു നിങ്ങൾ വന്നു ഏറ്റെടുത്തു കൊള്ളുവിൻ" എന്ത്?

    - കർത്താവിന്റെ പേടകം (6:21)

  • "കർത്താവിന്റെ പേടകം ഫിലിസ്ത്യർ തിരിച്ചയച്ചിരിക്കുന്നു. നിങ്ങൾ വന്ന് ..........." പൂരിപ്പിക്കുക?

    - ഏറ്റെടുത്തു കൊള്ളുവിൻ (6:21)

  • 1 സാമുവൽ 6:6 നു സമാനമായ പഴയനിയമ ഗ്രന്ഥഭാഗം ഏത്?

    - പുറപ്പാട് 8:28, 9:7

  • 1 സാമുവൽ 6:19-നു സമാനമായ പഴയനിയമഗ്രന്ഥഭാഗംഏത്?

    - സംഖ്യ 4:20, (6:20)

logo
Sathyadeepam Online
www.sathyadeepam.org