സാമുവൽ - Chap 06 [1 of 3]

sathyadeepam logos quiz 2026 - samuel chapter 6 - part 1
Published on
  • സാമുവൽ ആറാം അദ്ധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?

    - 21 വാക്യങ്ങൾ

  • 1 സാമുവൽ ആറാം അദ്ധ്യായത്തിന്റെ ശീർഷകം ഏത്?

    - പേടകം തിരിച്ചെത്തുന്നു

  • കർത്താവിന്റെ പേടകം ഏഴുമാസം എവിടെയായിരുന്നു?

    - ഫിലിസ്ത്യരുടെ രാജ്യത്ത് (6:1)

  • കർത്താവിന്റെ പേടകം ഫിലിസ്ത്യരുടെ രാജ്യത്ത് എത്ര മാസം ഉണ്ടായിരുന്നു?

    - ഏഴുമാസം (6:1)

  • ഫിലിസ്ത്യർ ആരെയെല്ലാമാണ് വിളിച്ചുവരുത്തിയത്?

    - പുരോഹിതന്മാരെയും ജോത്സ്യന്മാരെയും (6:2)

  • കർത്താവിന്റെ പേടകം നാം എന്ത് ചെയ്യണമെന്ന് പുരോഹിതന്മാരോടും ജോത്സ്യന്മാരോടും ചോദിച്ചത് ആര്?

    - ഫിലിസ്ത്യർ (6:2)

  • ഫിലിസ്ത്യർ പുരോഹി തന്മാരെയും ജോത്സ്യന്മാരെയും വിളിച്ചുവരുത്തി ആദ്യം ചോദിച്ചതെന്ത്?

    - കർത്താവിന്റെ പേടകം നാം എന്ത് ചെയ്യണം (6:2)

  • പൂർവ്വ സ്ഥാനത്തേക്ക് തിരിച്ചയക്കുമ്പോൾ ......... നാമെന്താണ് കൊടുത്തയക്കേണ്ടത്. പൂരിപ്പിക്കുക?

    - അതോടൊപ്പം (6:2)

  • കർത്താവിന്റെ പേടകം തിരിച്ചയക്കുന്നത് എങ്ങനെ ആകരുതെന്നാണ് പറയുന്നത്?

    - വെറും കൈയോടെ (6:3)

  • ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം തിരിച്ചയക്കുമ്പോൾ എന്താണ് അതോടൊപ്പം കൊടുത്തയക്കേണ്ടത്?

    - ഒരു പ്രായശ്ചിത്ത ബലിക്കുള്ള വസ്തുക്കൾ (6:3)

  • പ്രായശ്ചിത്ത ബലിക്കുള്ള വസ്തുക്കളോടൊപ്പം ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം തിരിച്ചയക്കുമ്പോൾ എന്ത് സംഭവിക്കും?

    - നിങ്ങൾ സുഖം പ്രാപിക്കും (6:3)

  • അവിടുത്തെ കരം നിങ്ങളിൽ നിന്നും പിൻവലിക്കാത്തതിന്റെ കാരണം എപ്പോൾ മനസ്സിലാകും?

    - ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം തിരിച്ചയക്കുമ്പോൾ (6:3‌)

  • ഫിലിസ്ത്യർ പുരോഹിതന്മാരോടും ജോത്സ്യന്മാരോടും എന്താണ് ചോദിച്ചത്?

    - എന്തു വസ്തുവാണ് ഞങ്ങൾ പ്രായശ്ചിത്ത ബലിക്ക് അവിടുത്തേക്ക് അർപ്പിക്കേണ്ടത് (6:4)

  • ആരുടെ സംഖ്യ അനുസരിച്ചാണ് സ്വർണ്ണ നിർമ്മിതമായ അഞ്ചു കുരുക്കളും അഞ്ചു എലികളും അവിടുത്തേക്ക് അർപ്പിക്കേണ്ടത്?

    - ഫിലിസ്ത്യ പ്രഭുക്കന്മാരുടെ (6:4)

  • ഫിലിസ്ത്യ പ്രഭുക്കന്മാരുടെ സംഖ്യ അനുസരിച്ച് സ്വർണ്ണ നിർമ്മിതമായ എന്താണ് അവിടുത്തെക്കു അർപ്പിക്കേണ്ടത്?

    - അഞ്ചു കുരുക്കളും അഞ്ചു എലികളും (6:4)

  • എങ്ങിനെയുള്ള കുരുക്കളും എലികളുമാണ് അവിടുത്തക്ക്‌ അര്‍പ്പിക്കേണ്ടത്?

    - സ്വർണ്ണ നിർമ്മിതമായ (6:4)

  • കാരണം, നിങ്ങൾക്കും നിങ്ങളുടെ ........... ഒരേ ബാധ തന്നെയാണല്ലോ ഉണ്ടായത്. പൂരിപ്പിക്കുക?

    - പ്രഭുക്കന്മാർക്കും (6:4)

  • ഫിലിസ്ത്യ പ്രഭുക്കന്മാർ എത്രപേരാണ് ഉണ്ടായിരുന്നത്?

    - അഞ്ച് (6:4)

  • നിങ്ങളുടെ നാടു നശിപ്പിച്ച എന്തിന്റെ രൂപം ഉണ്ടാക്കണമെ ന്നാണ് പറയുന്നത്?

    - എലികളുടെ (6:5)

  • ആരുടെ മഹിമയെ പ്രകീർത്തിക്കുവിൻ എന്നാണ് പറയുന്നത്?

    - ഇസ്രായേല്യരുടെ ദൈവത്തിന്റെ (6:5)

logo
Sathyadeepam Online
www.sathyadeepam.org