വയല്‍ നാട്

വയല്‍ നാട്
Published on
  • വിജിലിന്‍ ജോണ്‍ ചാഴൂര്‍

മണ്ണിന്റെ മക്കള്‍ മല കയറി

മണ്ണോട് മല്ലടിച്ചാവതോളം

മണ്ണ് പൊന്നാണെറിഞ്ഞ നേരം

മണ്ണിലെങ്ങും നൂറുമേനി.

വയലിന്‍ നാടായ വയനാട്

വാനം മുട്ടിയ മലനാട്.

കാനന ഭംഗി നിറഞ്ഞുനില്‍ക്കേ

കാര്‍മുകില്‍ മെല്ലെ പടര്‍ന്നിടുന്നു.

മേഘങ്ങളൊന്നായ് വാതുറന്നു

അമ്മ ഭൂമിയതേറ്റുവാങ്ങി

നെഞ്ചുതകരോളം താങ്ങി നിന്നു

നൊന്തു പെറ്റ മക്കളല്ലൊ!

നെഞ്ചു പൊട്ടിയുരുളായി

മണ്ണും മനുഷ്യനുമൊന്നുപോലെ

കിനാക്കളെല്ലാം ബാക്കിയാക്കി

പിഞ്ചുമക്കള്‍ യാത്രയായി.

കണ്ണുനീരോടെ കെഞ്ചിടുന്നു

സ്വപ്‌ന സൗധ സ്വാര്‍ത്ഥതയാല്‍

പുഴയിനിയും നികത്തരുതേ

മലയിനിയുമിടിക്കരുതേ..

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org